കണ്ണിന്‍ കരളുമായിത്തന്നേ

കണ്ണിന്‍ കരളുമായിത്തന്നേ
കാണണമെല്ലാരുമെന്നെ - എന്നെ
പൂവിളംമെയ് പൂവമ്പന്നൊരു
താരമാവില്ലേ പൂത്താലമാവില്ലേ
(കണ്ണിന്‍... )

കുങ്കുമപ്പൊട്ടിട്ടു നീലക്കണ്‍കളില്‍
മയ്യണിഞ്ഞൊത്തിരിപ്പൂവും ചൂടി
ഈ വഴിവക്കില്‍ ഞാന്‍ നിന്നാലാരുടെ
കണ്ണു കൊതിയ്ക്കില്ല ആരുടെ കണ്ണു കൊതിയ്ക്കില്ല
(കണ്ണിന്‍... )

കള്ളപ്പുഞ്ചിരി തുള്ളിത്തുളുമ്പും
ചെല്ലച്ചെഞ്ചൊടി മിണ്ടിയില്ലെങ്കില്‍
കിലുകിലുങ്ങനെ കിഴഞ്ഞും കൈവള
എല്ലാം പറയുമല്ലോ വേണ്ടതെല്ലാം പറയുമല്ലോ
(കണ്ണിന്‍....)

പൂത്തകിനാവിന്റെ മേലേച്ചില്ലയില്‍
പൊന്നഴകാലൊരു കൂടും കെട്ടി
എന്‍ കരള്‍പ്പൈങ്കിളി പാടും പാട്ടുകള്‍
മുന്തിരി നീരല്ലോ പാരിനു മുന്തിരിനീരല്ലോ
(കണ്ണിന്‍... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kannin karalumaayithanne

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പൂമല വിട്ടോടിയിറങ്ങിയ എ എം രാജ, ജിക്കി , കോറസ്
വെള്ളാമ്പൽ പൊയ്കയിൽ എ എം രാജ
കാറ്റേ നീ വീശരുതിപ്പോള്‍ ശ്യാമള
പൂഞ്ചേല ചുറ്റിയില്ലാ ഞാൻ സ്റ്റെല്ല വർഗീസ്‌
ആ മലര്‍ക്കാവില്‍ എ എം രാജ, കെ റാണി
ആശതന്‍ പൂങ്കാവില്‍ നീളേ
കരളിലിതെന്തേ കരകവിയുന്ന
കേട്ടില്ലേ നിങ്ങള്‍ വിശേഷം
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍ കെ റാണി
താരേ വാ തങ്കത്താരേ വാ ശാന്ത പി നായർ
പൂമാല വിടരാതെ കുമരേശൻ
Submitted 9 years 6 months ago by shyamapradeep.