കനിഹ

Kaniha

കനിഹ. ശരിയായ നാമധേയം ദിവ്യ വെങ്കടസുബ്രമണ്യം.1999 ലെ മിസ്സ് മധുര ആയിരുന്നു കനിഹ . 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കനിഹയുടെ ആദ്യ ചിത്രം സൂസി ഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ ആണ്. എങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായ കന്നട ചിത്രം അണ്ണവരുവി ലാണ്. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കനിഹ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യദേവത,ദ്രോണ,ബാവുട്ടിയുടെ നാമത്തിൽ,സ്പിരിറ്റ്‌,മൈലാഞ്ചി മൊഞ്ചുള്ള വീട് അങ്ങനെ നിരവധി ചിത്രങ്ങളിൽ നല്ല വേഷങ്ങൾ. ചെയ്യാൻ കനിഹയ്ക്ക് സാധിച്ചു. അഭിനയത്തിനു പുറമേ ടെലിവിഷൻ അവതാരകയായും കനിഹ ജോലി ചെയ്തിരുന്നു. സ്റ്റാർ വിജയ്, സൺ ടി.വി എന്നീ തമിഴ് ചാനലുകളിൽ അവതാരകയായിരുന്നു. ഇതിനു പുറമേ ഡബ്ബിംഗ് രംഗത്തും കനിഹ തുടക്കം കുറിച്ചു. തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് കനിഹ ശബ്ദം നൽകിയിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്നിട്ടും സ്നേഹ രഞ്ജി ലാൽ 2006
കേരളവർമ്മ പഴശ്ശിരാജ കൈതേരി മാക്കം ടി ഹരിഹരൻ 2009
ഭാഗ്യദേവത ഡെയ്സി സത്യൻ അന്തിക്കാട് 2009
മൈ ബിഗ് ഫാദർ ആൻസി എസ് പി മഹേഷ് 2009
ദ്രോണ തുളസിമണി ഷാജി കൈലാസ് 2010
ക്രിസ്ത്യൻ ബ്രദേഴ്സ് സ്റ്റെല്ല ജോഷി 2011
കോബ്ര (കോ ബ്രദേഴ്സ്) ആനി ലാൽ 2012
സ്പിരിറ്റ് മീര രഞ്ജിത്ത് ബാലകൃഷ്ണൻ 2012
ബാവുട്ടിയുടെ നാമത്തിൽ മറിയം ജി എസ് വിജയൻ 2012
ഒറീസ എം പത്മകുമാർ 2013
റ്റു നൂറാ വിത്ത് ലൗ സൈനബ ബീഗം ബാബു നാരായണൻ 2014
മൈലാഞ്ചി മൊഞ്ചുള്ള വീട് വാഹിദ ബെന്നി പി തോമസ്‌ 2014
ഹൗ ഓൾഡ്‌ ആർ യു റോഷൻ ആൻഡ്ര്യൂസ് 2014
രുദ്രസിംഹാസനം മോഹിനി ഷിബു ഗംഗാധരൻ 2015
10 കല്പനകൾ സാറ ഡോൺ മാക്സ് 2016
ഗ്രീൻ ആപ്പിൾ ഹരിദാസ് 2017
പെർഫ്യൂം അഭിരാമി ഹരിദാസ് 2017
ബിലാത്തി കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
അബ്രഹാമിന്റെ സന്തതികൾ ഡയാന ജോസഫ് ഷാജി പാടൂർ 2018
ഡ്രാമ മേഴ്‌സി രഞ്ജിത്ത് ബാലകൃഷ്ണൻ 2018
Submitted 15 years 7 months ago by m3admin.