ജോബി ജോൺ
1988 ഫെബ്രുവരി 5 ന് കോഴിക്കോട് കുതിരവട്ടത്തിനടുത്ത് പൊറ്റമ്മല്‍ കോലോത്ത് വളപ്പ് വീട്ടിൽ കെ . വി. ജോണിന്റെയും ഷെറീനയുടെയും രണ്ടാമത്തെ മകനായി ജനനം.
സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ കലയോട് താല്പര്യം കാണിച്ചിരുന്ന ജോബി, കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സ്കോര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലുമായി പഠനം പൂർത്തിയാക്കി.
ജോബിയുടെ ഇഷ്ട വിനോദം എഴുത്തും യാത്രയുമാണ്. 2011-ൽ കോഴിക്കോട്, സംവിധായകന്‍ ജോഷിയുടെ 'സെവന്‍സ്' എന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാണാനും നടന്മാരെ നേരില്‍ കാണാനുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ ചെന്നു, തുടര്‍ന്ന് ബാവൂട്ടിയുടെ നാമത്തില്‍ എന്ന രഞ്ജിത് മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായി രാഹുൽ സിനിവേക്കൊപ്പം കൂടി. 2012 മുതല്‍ 2017 വരെ റഫീഖ് സിനിവേയുടെ ശിക്ഷണത്തില്‍ വലുതും ചെറുതുമായ ഒരുപാട് മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ കാസ്റ്റിംഗ് കോര്‍ഡിനേറ്ററും പ്രൊഡക്ഷന്‍ മാനേജറുമായി
പ്രവര്‍ത്തിച്ചു വരുന്നു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അൻപോട് കണ്മണി | ലിജു തോമസ് | 2025 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തലവൻ | ജിസ് ജോയ് | 2024 |
| പെൻഡുലം | റെജിൻ എസ് ബാബു | 2023 |
| തട്ടാശ്ശേരി കൂട്ടം | അനൂപ് പത്മനാഭൻ | 2022 |
| തിരികെ | ജോർജ് കോര, സാം സേവ്യർ | 2021 |
| മെമ്പർ രമേശൻ 9-ാം വാർഡ് | ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ | 2021 |
കാസ്റ്റിങ് കോർഡിനേറ്റർ
കാസ്റ്റിങ് കോർഡിനേറ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 |
| എസ്ര | ജയ് കെ | 2017 |
| സത്യ | ദീപൻ | 2017 |
| അനുരാഗ കരിക്കിൻ വെള്ളം | ഖാലിദ് റഹ്മാൻ | 2016 |
| വേട്ട | രാജേഷ് പിള്ള | 2016 |
| ഊഴം | ജീത്തു ജോസഫ് | 2016 |
| ആക്ഷൻ ഹീറോ ബിജു | എബ്രിഡ് ഷൈൻ | 2016 |
| കിംഗ് ലയർ | ലാൽ | 2016 |
| ആൻമരിയ കലിപ്പിലാണ് | മിഥുൻ മാനുവൽ തോമസ് | 2016 |
| ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
| അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
| ആട് | മിഥുൻ മാനുവൽ തോമസ് | 2015 |
| ടൂ കണ്ട്രീസ് | ഷാഫി | 2015 |
| എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
| ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
| ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
| റെഡ് വൈൻ | സലാം ബാപ്പു പാലപ്പെട്ടി | 2013 |
| കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
| ബാവുട്ടിയുടെ നാമത്തിൽ | ജി എസ് വിജയൻ | 2012 |
ആർട്ടിസ്റ്റ് കോർഡിനേഷൻ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഗുരുവായൂരമ്പലനടയിൽ | വിപിൻ ദാസ് | 2024 |