താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Joy Kannambuzha
ജോയ് ചാലക്കുടി
അസ്സി.കലാസംവിധാനം

വറീതിന്റെയും മറിയംകൂട്ടിയുടെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് ജനിച്ചു. സ്ക്കൂൾ കാലംമുതലേ കലാപരമായ അഭിരുചിയുണ്ടായിരുന്ന ജോയിക്ക് പാട്ട്, ചിത്രരചന എന്നിവയിൽ താത്പര്യമുണ്ടായിരുന്നു. മൃദംഗം,തബല, ചെണ്ട എന്നിവ അഭ്യസിച്ചിട്ടുണ്ട്.

കാർപ്പെന്റർ വർക്ക്, പെയിന്റിങ്ങ്,,ആർട്ട് വർക്ക് എന്നീ ജോലികൾ ചെയ്തിരുന്ന ജോയ്‌ എറണാകുളത്ത് സിനിമാപ്രവർത്തകർ താമസിച്ചിരുന്ന ഒരു സ്ഥാപനത്തിൽ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.
അവിടെ വെച്ച് ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ ആർട്ട് വിഭാഗവുമായി പരിചയപ്പെട്ടു. സിനിമയോടൂള്ള തന്റെ താത്പര്യം ജോയ് അവരോട് പറയുകയും പ്രൊഡക്ഷൻ കൺട്രോളർ അലക്‌സ് കൂര്യൻ വഴി ആർട്ട് ഡിപ്പാർട്ട്‌മെന്റിലെക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ബാംഗ്ളൂർ ഡെയ്സ് എന്ന സിനിമയിൽ ആർട്ട് വർക്ക് ചെയ്തുകൊണ്ട് ജോയ് സിനിമയിൽ തുടക്കം കുറിച്ചു. അതിനൂ ശേഷം കൂടെ, ഭാസ്ക്കർ ദി റാസ്ക്കൽ, പ്രേമം, വരത്തൻ, ഭീഷ്മപർവ്വം, പുലിമുരുകൻ, ടൂ കണ്ട്രീസ്, പാപ്പൻ തുടങ്ങി നിരവധി സിനിമകളിൽ ആർട്ട് വിഭാഗത്തിൽ ജോയ് കണ്ണമ്പുഴ വർക്ക് ചെയ്തിട്ടുണ്ട്.

ജോയ് കണ്ണമ്പുഴയുടെ ഭാര്യ സ്മിത സ്കൂൾ അദ്ധ്യാപികയാണ്. രണ്ടു പെൺമക്കളാണ് അവർക്കുള്ളത്. എയ്ഞ്ചൽ, ആഗ്നസ്.

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
കൊണ്ടൽ അജിത്ത് മാമ്പള്ളി 2024
പാപ്പൻ ജോഷി 2022
ഓ മേരി ലൈല അഭിഷേക് കെ എസ് 2022
വിശുദ്ധ മെജോ കിരൺ ആന്റണി 2022
ഭീഷ്മപർവ്വം അമൽ നീരദ് 2022
5ൽ ഒരാൾ തസ്കരൻ സോമൻ അമ്പാട്ട് 2022
ഓപ്പറേഷൻ ജാവ തരുൺ മൂർത്തി 2021
ജിബൂട്ടി എസ് ജെ സിനു 2021
ട്രാൻസ് അൻവർ റഷീദ് 2020
കബീറിന്റെ ദിവസങ്ങൾ ശരത് ചന്ദ്രൻ 2020
കെട്ട്യോളാണ് എന്റെ മാലാഖ നിസാം ബഷീർ 2019
ഉൾട്ട സുരേഷ് പൊതുവാൾ 2019
ഉണ്ട ഖാലിദ് റഹ്മാൻ 2019
കൂടെ അഞ്ജലി മേനോൻ 2018
വരത്തൻ അമൽ നീരദ് 2018
ഇരട്ടജീവിതം സുരേഷ് നാരായണൻ 2018
തൊബാമ മൊഹ്സിൻ കാസിം 2018
പറവ സൗബിൻ ഷാഹിർ 2017
കട്ടപ്പനയിലെ ഋത്വിക് റോഷൻ നാദിർഷാ 2016
പുലിമുരുകൻ വൈശാഖ് 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.