താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Kalabhavan Navas
Date of Death:
Friday, 1 August, 2025
നവാസ് ബക്കർ
ആലപിച്ച ഗാനങ്ങൾ: 2

മലയാള ചലച്ചിത്ര, മിമിക്രി താരം. തൃശ്ശൂർ ജില്ലയിലെ വടക്കാംഞ്ചേരിയി സിനിമാ -നാടക നടനായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. സഹോദരൻ നിയാസും അഭിനേതാവാണ്. മിമിക്രി വേദികളിലൂടെയാണ് നവാസ് തന്റെ കലാജീവിതം ആരംഭിച്ചത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായ നവാസ് ധാരാളം വേദികളിൽ മിമിക്രി അവതരിപ്പിച്ചു. പിന്നീട തന്റെ സഹോദരൻ നിയാസ് ബക്കറോടൊപ്പം ചേർന്ന് കൊച്ചിൻ ആർട്സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995-ൽ ചൈതന്യം എന്ന സിനിമയിലാണ് നവാസ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, മാട്ടുപ്പെട്ടി മച്ചാൻ.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. കലാഭവൻ നവാസ് അഭിനയച്ചവയിൽ ഭൂരിപക്ഷവും കോമഡി റോളുകളായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ നവാസിന്റെ ഭാര്യ രഹ്ന അഭിനേത്രിയാണ്. മൂന്നു മക്കളാണ് നവാസ് - രഹ്ന ദമ്പതികൾക്കുള്ളത്. അവരുടെ പേരുകൾ- മെഹ്റിൻ, റൈഹ്വാൻ, റിഥ്വാൻ.

2025 ഓഗസ്റ്റിൽ കലാഭവൻ നവാസ് അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഏഴരക്കൂട്ടം കരീം 1995
കളമശ്ശേരിയിൽ കല്യാണയോഗം നവാസ് ബാലു കിരിയത്ത് 1995
കീർത്തനം വേണു ബി നായർ 1995
മിമിക്സ് ആക്ഷൻ 500 ബാലു കിരിയത്ത് 1995
മിമിക്സ് സൂപ്പർ 1000 ബാലു കിരിയത്ത് 1996
ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ 1997
സയാമീസ് ഇരട്ടകൾ ഇസ്മയിൽ ഹസ്സൻ 1997
ഹിറ്റ്ലർ ബ്രദേഴ്സ് ബസ് കണ്ടക്ടർ നവാസ് സന്ധ്യാ മോഹൻ 1997
മാട്ടുപ്പെട്ടി മച്ചാൻ ഉണ്ണി ജോസ് തോമസ് 1998
മീനാക്ഷി കല്യാണം ഉണ്ണികൃഷ്ണൻ ജോസ് തോമസ് 1998
അമ്മ അമ്മായിയമ്മ ബൈക്ക് യാത്രക്കാരൻ ശരത്ത് സന്ധ്യാ മോഹൻ 1998
ചന്ദാമാമ മോനായി മുരളീകൃഷ്ണൻ ടി 1999
മൈ ഡിയർ കരടി അപ്പി സന്ധ്യാ മോഹൻ 1999
ഓട്ടോ ബ്രദേഴ്സ് ഓസ് രാജു നിസ്സാർ 2000
വൺ‌മാൻ ഷോ ഷാഫി 2001
നീലാകാശം നിറയെ എ ആർ കാസിം 2002
തില്ലാന തില്ലാന ഗോവിന്ദൻ ടി എസ് സജി 2003
വെട്ടം പ്രിയദർശൻ 2004
ചക്കരമുത്ത് എ കെ ലോഹിതദാസ് 2006
ഇൻസ്പെക്ടർ ഗരുഡ് ജോണി ആന്റണി 2007

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കെ എൽ 7 / 95 എറണാകുളം നോർത്ത് പോൾസൺ 1996
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.