കലാഭവൻ നവാസ്
മലയാള ചലച്ചിത്ര, മിമിക്രി താരം. തൃശ്ശൂർ ജില്ലയിലെ വടക്കാംഞ്ചേരിയി സിനിമാ -നാടക നടനായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. സഹോദരൻ നിയാസും അഭിനേതാവാണ്. മിമിക്രി വേദികളിലൂടെയാണ് നവാസ് തന്റെ കലാജീവിതം ആരംഭിച്ചത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായ നവാസ് ധാരാളം വേദികളിൽ മിമിക്രി അവതരിപ്പിച്ചു. പിന്നീട തന്റെ സഹോദരൻ നിയാസ് ബക്കറോടൊപ്പം ചേർന്ന് കൊച്ചിൻ ആർട്സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995-ൽ ചൈതന്യം എന്ന സിനിമയിലാണ് നവാസ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, മാട്ടുപ്പെട്ടി മച്ചാൻ.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. കലാഭവൻ നവാസ് അഭിനയച്ചവയിൽ ഭൂരിപക്ഷവും കോമഡി റോളുകളായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ നവാസിന്റെ ഭാര്യ രഹ്ന അഭിനേത്രിയാണ്. മൂന്നു മക്കളാണ് നവാസ് - രഹ്ന ദമ്പതികൾക്കുള്ളത്. അവരുടെ പേരുകൾ- മെഹ്റിൻ, റൈഹ്വാൻ, റിഥ്വാൻ.
2025 ഓഗസ്റ്റിൽ കലാഭവൻ നവാസ് അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഏഴരക്കൂട്ടം | കരീം | 1995 | |
| കളമശ്ശേരിയിൽ കല്യാണയോഗം | നവാസ് | ബാലു കിരിയത്ത് | 1995 |
| കീർത്തനം | വേണു ബി നായർ | 1995 | |
| മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 | |
| മിമിക്സ് സൂപ്പർ 1000 | ബാലു കിരിയത്ത് | 1996 | |
| ഹിറ്റ്ലർ ബ്രദേഴ്സ് | ബസ് കണ്ടക്ടർ നവാസ് | സന്ധ്യാ മോഹൻ | 1997 |
| ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 | |
| സയാമീസ് ഇരട്ടകൾ | ഇസ്മയിൽ ഹസ്സൻ | 1997 | |
| അമ്മ അമ്മായിയമ്മ | ബൈക്ക് യാത്രക്കാരൻ ശരത്ത് | സന്ധ്യാ മോഹൻ | 1998 |
| മാട്ടുപ്പെട്ടി മച്ചാൻ | ഉണ്ണി | ജോസ് തോമസ് | 1998 |
| മീനാക്ഷി കല്യാണം | ഉണ്ണികൃഷ്ണൻ | ജോസ് തോമസ് | 1998 |
| മൈ ഡിയർ കരടി | അപ്പി | സന്ധ്യാ മോഹൻ | 1999 |
| ചന്ദാമാമ | മോനായി | മുരളീകൃഷ്ണൻ ടി | 1999 |
| ഓട്ടോ ബ്രദേഴ്സ് | ഓസ് രാജു | നിസ്സാർ | 2000 |
| വൺമാൻ ഷോ | ഷാഫി | 2001 | |
| നീലാകാശം നിറയെ | എ ആർ കാസിം | 2002 | |
| തില്ലാന തില്ലാന | ഗോവിന്ദൻ | ടി എസ് സജി | 2003 |
| വെട്ടം | പ്രിയദർശൻ | 2004 | |
| ചക്കരമുത്ത് | എ കെ ലോഹിതദാസ് | 2006 | |
| ഇൻസ്പെക്ടർ ഗരുഡ് | ജോണി ആന്റണി | 2007 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| മൂന്നും കൂട്ടി മുറുക്കി | ചൈതന്യം | ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി | രവീന്ദ്രൻ | 1995 | |
| എന്റെ നെഞ്ചിനുള്ളില് | കോബ്ര (കോ ബ്രദേഴ്സ്) | സന്തോഷ് വർമ്മ | അലക്സ് പോൾ | 2012 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| കെ എൽ 7 / 95 എറണാകുളം നോർത്ത് | പോൾസൺ | 1996 |