താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Aneesh Gopal

പോസ്റ്റർ ഡിസൈനറും അഭിനേതാവുമാണ് അനീഷ് ഗോപാൽ. സെക്കന്റ് ഷോ എന്ന സിനിമയിലെ വികടൻ എന്ന കഥാപാത്രമായിക്കൊണ്ടാണ് അനീഷ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.ഗ്രാഫിക് ഡിസൈൻ കോഴ്സ് കഴിഞ്ഞ് എറണാംകുളത്ത് ജോലി സംബന്ധമായി എത്തിയപ്പോളാണ് സെക്കൻഡ് ഷോ സിനിമയുടെ എഴുത്തുകാരൻ വിനി വിശ്വലാലുമായി പരിചയപ്പെടുന്നത്. ആ പരിചയമാണ് സിനിമയിൽ അഭിനയിക്കുന്നതിന് അനീഷിന് അവസരം തുറന്നു കൊടുത്തത്. ഗ്രാഫിക്ക് ഡിസൈനറായ അനീഷ് ആദ്യ സിനിമമുതൽക്കു തന്നെ യെല്ലോ ടൂത്ത് എന്ന പേരിൽ ഒരു പോസ്റ്റർ ഡിസൈൻ കമ്പനി തുടങ്ങിയിരുന്നു. പോസ്റ്റർ ഡിസൈനിംഗിലാണ് സജീവമായി സിനിമാ പ്രവർത്തനം തുടങ്ങുന്നത്.

കൂതറ, അഞ്ച് സുന്ദരികൾ , എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പടെ നിരവധി സിനിമകളൂടെ പോസ്റ്റർ ഡിസൈൻ ചെയ്ത അനീഷ് ഗോപാൽ നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. തീവണ്ടി എന്ന ചിത്രത്തിൽ അനീഷ് ചെയ്ത സഫർ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന് സിനിമയിൽ പ്രാധാന്യമേറിയ വേഷങ്ങൾ ലഭിയ്ക്കാൻ തുടങ്ങി. നിഴൽ എന്ന ചിത്രത്തിൽ അനീഷ് അവതരിപ്പിച്ച ഷാഡോ പോലീസ് പ്രേക്ഷക പ്രീതിനേടി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സെക്കന്റ് ഷോ വികടൻ ശ്രീനാഥ് രാജേന്ദ്രൻ 2012
കൂതറ കളിക്കാരൻ ശ്രീനാഥ് രാജേന്ദ്രൻ 2014
എന്ന് നിന്റെ മൊയ്തീൻ ആർ എസ് വിമൽ 2015
വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ 2016
കളി നജീം കോയ 2018
കാമുകി ബിനു സദാനന്ദൻ 2018
തീവണ്ടി സഫർ ഫെലിനി ടി പി 2018
ജനമൈത്രി റാഫേലിൻറെ അനിയൻ ജോൺ മന്ത്രിക്കൽ 2019
ജീംബൂംബാ കുഞ്ഞുമോൻ ചാക്കോ രാഹുൽ രാമചന്ദ്രൻ 2019
സെയ്ഫ് പ്രദീപ് കാളിപുരയത്ത് 2019
അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് സുനിമോൻ ആറാട്ടുകുഴി മിഥുൻ മാനുവൽ തോമസ്‌ 2019
കൽക്കി ശശാങ്കൻ പ്രവീൺ പ്രഭാറാം 2019
മാർക്കോണി മത്തായി ഷംസു സനിൽ കളത്തിൽ 2019
കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ജോയിക്കുട്ടി ശരത് ജി മോഹൻ 2020
നിഴൽ ഷാഡോ പോലീസ് അപ്പു എൻ ഭട്ടതിരി 2021
ഭ്രമം ലോപസ് രവി കെ ചന്ദ്രൻ 2021
ചിരി ജോസ് കല്ലിങ്കൽ, കൃഷ്ണ കുമാർ 2021
ആവാസ വ്യൂഹം പാർട്ടി മെംബർ 1 കൃഷാന്ദ് 2022
മാഹി സുരേഷ് കുറ്റ്യാടി 2022
ഒറ്റ് ഫെലിനി ടി പി 2022

ഡിസൈൻ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രണയ വിലാസം നിഖിൽ മുരളി 2023
വരയൻ ജിജോ ജോസഫ് 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.