ഒറ്റ്

Released
Ottu
കഥാസന്ദർഭം:

പണത്തിനുവേണ്ടി ഒരു അധോലോക നായകന്റെ നഷ്ടപ്പെട്ടുപോയ ഓർമ്മ തിരിച്ചുപിടിക്കുക എന്ന അപകടകരമായ ചുമതല ഏറ്റെടുത്ത ഒരു യുവാവിന്റെ കഥ.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
126മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 8 September, 2022

Actors & Characters

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കാസ്റ്റിങ് ഡയറക്റ്റർ:
കാസ്റ്റിങ് കോർഡിനേറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

കിച്ചുവിനും(കുഞ്ചാക്കോ ബോബൻ) കാമുകി കല്ലുവിനും ബോംബെയിൽ നിന്നു സ്വീഡനിലേക്ക് കുടിയേറാൻ എത്രയും പെട്ടെന്ന് കുറച്ച് പണം വേണം. അനാഥനായ കിച്ചു, ചാച്ചാ എന്ന് വിളിക്കുന്ന ശ്രീധരൻ അധോലോകവുമായി ബന്ധമുള്ള ആളാണ്. അയാളിലൂടെ കിച്ചുവിനു പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഒരു വഴി തുറന്നു കിട്ടുന്നു.

സ്വർണ്ണക്കള്ളക്കടത്തിന്റെ രാജാവായിരുന്ന അസൈനാരുടെ വലംകൈയായിരുന്ന ഡേവിഡ് എന്നയാളുമായി സൗഹൃദത്തിൽ ആവണം. 30 കോടി രൂപ വിലയുള്ള സ്വർണവുമായി യാത്ര ചെയ്യുന്നതിനിടെ അസൈനാർ കൊല്ലപ്പെടുകയും ഡേവിഡ് കഷ്ടിച്ച് രക്ഷപ്പെടുകയും ആണുണ്ടായത്. അന്നത്തെ സംഭവത്തോടെ ഓർമ്മ നഷ്ടപ്പെട്ട ഡേവിഡിന്റെ ഓർമ്മ വീണ്ടെടുക്കുക എന്ന ദൗത്യം ആണ് ചാച്ച കാട്ടിക്കൊടുത്ത സംഘം കിച്ചുവിനെ ഏൽപ്പിച്ചത്. രണ്ടാഴ്ച സമയം മാത്രമാണ് അവർ നൽകിയത്. അതിനുള്ളിൽ കിച്ചു ഈ ദൗത്യത്തിൽ വിജയിച്ചാൽ 25 ലക്ഷം, ഇല്ലെങ്കിൽ 5 ലക്ഷം.

ഒരു സിനിമാശാലയിൽ പോപ്കോൺ വിൽക്കുന്ന ഡേവിഡിനെ (അരവിന്ദ് സ്വാമി) സിനിമാ മേഖലയിൽ കടന്നുകൂടാൻ ശ്രമിക്കുന്ന ആളെന്ന വ്യാജേന കിച്ചു പരിചയപ്പെടുന്നു. പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുന്നു. ഒരാഴ്ചയാവുമ്പോൾ ജോലി ഏൽപ്പിച്ചവർ കിച്ചുവിനെ വിളിപ്പിക്കുന്നു. കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങുന്നില്ല എന്നും ഇനി ഒരാഴ്ചയ്ക്കുള്ളിൽ അയാളുടെ ഓർമ്മ വീണ്ടെടുക്കാൻ കിച്ചുവിനെ കൊണ്ടു കഴിയില്ല എന്നും അതിനാൽ അയാളെ കൊന്നു കളയാൻ ആണ് തങ്ങളുടെ പ്ലാൻ എന്നും അവർ പറയുന്നു. ഇതിനിടെ ഡേവിഡുമായി നല്ല അടുപ്പത്തിലായ കിച്ചു അയാളെ കൊല്ലാതിരിക്കാൻ അപേക്ഷിക്കുന്നു. അവസാനശ്രമം എന്ന നിലയിൽ കിച്ചുവിന് അവർ ഒരു അവസരം കൂടി കൊടുക്കുന്നു. ഡേവിഡിന്റെ ഓർമ്മ നഷ്ടപ്പെടാൻ കാരണമായ സംഘട്ടനം നടന്ന ബോംബെ-മംഗലാപുരം യാത്ര പുനർ സൃഷ്ടിക്കണം. അങ്ങനെയെങ്കിൽ സംഘട്ടനം നടന്ന ഉടുപ്പിയിൽ എത്തുന്നതിന് മുമ്പ് ഡേവിഡിന്റെ ഓർമ്മ തിരിച്ചുകിട്ടിയേക്കും. കിച്ചു അതു സമ്മതിച്ചു എങ്കിലും അവനു ഒരു കാര്യം മനസ്സിലാവുന്നു. ഓർമ്മവന്നാലും ഇല്ലെങ്കിലും അവർ ഡേവിഡിനെ കൊന്നേക്കും. ഈ ചിന്ത അവൻ കല്ലുവിനോടു പങ്കുവെക്കുന്നുമുണ്ട്.

നാട്ടിലേക്ക് ഒരു യാത്ര തരപ്പെട്ടിട്ടുണ്ടെന്നു കിച്ചു ഡേവിഡിനോട് പറയുന്നു. ഒരു കാർ നാട്ടിലെത്തിക്കണം, അല്പം പണം കിട്ടുന്ന ഏർപ്പാടാണ്, ഒരു കൂട്ടിന് അണ്ണനും കൂടി വരണം എന്നൊക്കെ പറഞ്ഞു നിർബന്ധിച്ചു കിച്ചു ഡേവിഡിനെ കൂടെ കൂട്ടുന്നു. പോകുന്ന വഴിയിൽ വണ്ടി ഓടിക്കാൻ അറിയില്ലെന്നു പറയുന്ന ഡേവിഡിനെ കൊണ്ടു വണ്ടി ഓടിപ്പിച്ചും കള്ളക്കടത്തുകാർ പോകുന്ന വഴിയിലൂടെ കൊണ്ടുപോയും ഒക്കെ ഓർമ്മ തിരികെ കൊണ്ടുവരാൻ കിച്ചു ശ്രമിക്കുന്നുണ്ട്.

ഗോവയിലെ ബാറിൽ വച്ച് ഉണ്ടായ തല്ലിൽ ഡേവിഡ് ഒറ്റയ്ക്ക് എല്ലാവരെയും തല്ലി നിലംപരിശാക്കുന്നു. ഒരു ബീച്ചിൽ വച്ച് വീണ്ടും മദ്യപിക്കുന്ന കിച്ചു ബോധമില്ലാതെ ഡേവിഡിനെ ദാവൂദേ എന്ന് വിളിക്കുന്നു. "എന്താ അങ്ങനെ വിളിക്കുന്നത്?" എന്ന് ചോദിച്ചപ്പോൾ "അസൈനാർ തന്നെ അങ്ങനെയല്ലേ വിളിച്ചിരുന്നത്?" എന്ന് കിച്ചു ചോദിക്കുന്നു. പിറ്റേന്ന് കിച്ചുവിന് ബോധം വന്നിട്ട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒരു പത്രക്കാരൻ കൂട്ടുകാരൻ ഡേവിഡിന്റെ കഥ തന്നോട് പറഞ്ഞു എന്ന് കിച്ചു കള്ളം പറയുന്നു. കുറേക്കൂടി യാത്ര ചെയ്ത ശേഷം ഡേവിഡ്, ഓർമ്മ തിരികെ കിട്ടിയതുപോലെ താൻ ഡേവിഡ് അല്ല അസ്സൈനാർ ആണ് എന്നു പറയുന്നതോടെ ആകെ പതറിപ്പോയ കിച്ചു തന്നെ ജോലി ഏല്പിച്ചവരെ ഫോണിൽ വിളിച്ചു ചൂടാവുന്നു. ബാക്കി ജോലി കൂടി പൂർത്തിയാക്കിയാൽ 25നു പകരം 35 ലക്ഷവും സ്വീഡൻ വിസയും വാഗ്ദാനം കിട്ടിയതോടെ കിച്ചു ആ സാഹസത്തിനു തയ്യാറാവുന്നു. അങ്ങനെ കിച്ചു (ഇതുവരെ ഡേവിഡ് എന്ന് നമ്മൾ കരുതിയ) അസൈനാരെയും കൂട്ടി വെടിവയ്പ് നടന്ന സ്ഥലത്തേക്ക് തിരിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

ചായ കുടിക്കാൻ എന്നു പറഞ്ഞു ആ സ്ഥലത്തേക്ക് എത്തുമ്പോൾ അസ്സൈനാർ ഇറങ്ങി സ്ഥലം എല്ലാം ചുറ്റി നടന്നു കാണുന്നു. അടിയുടെയും വെടിവെപ്പിന്റെയും ഓർമ്മകൾ അലയടിക്കുന്നു. അടുത്ത തട്ടുകടയിൽ എത്തി ചായ പറയാൻ തുടങ്ങുന്നതിനു മുമ്പ് കിച്ചുവിന് കടക്കാരി രണ്ട് ചായ നൽകുന്നു. ചായ കുടിക്കുന്നതിനിടയിൽ "എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ?" എന്ന് കിച്ചു അസൈനാരോട് അന്വേഷിക്കുന്നു. അസൈനാർ തിരിച്ച് "നിനക്കെന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ ദാവൂദേ?" എന്ന് കിച്ചുവിനോട് ചോദിക്കുന്നു. അന്തംവിട്ടു നിൽക്കുന്ന കിച്ചുവിനോട് അയാൾ, തന്നെ കൊല്ലാൻ കെണി ഒരുക്കി കൊടുത്തത് ദാവൂദ് ആയിരുന്നു എന്നു പറയുന്നു. "എന്തിനായിരുന്നു നീ അത് ചെയ്തത്?" എന്ന് അസൈനാർ ചോദിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ താൻ കിച്ചുവാണ് എന്നവൻ കരഞ്ഞു പറയുന്നു.

അപ്പോഴേക്കും കിച്ചുവിനെ അഥവാ ഡേവിഡിനെ ആ ജോലി ഏൽപ്പിച്ച ആളുകൾ അവിടെ എത്തുന്നു. കൂടെ കല്ലുവിനെയും ചാച്ചയെയും കൂടി കാണുകയും അവരൊക്കെയും അസൈനാരുടെ ആളുകളായിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്യുന്നതോടെ കിച്ചു തകർന്നു പോകുന്നു.

എല്ലാവരും കൂടി അസൈനാരുടെ എതിരാളിയായ അഡിഗയുടെ ബംഗ്ലാവിൽ എത്തുന്നു. കാവൽക്കാരെ മുഴുവൻ കൊന്നൊടുക്കിയെങ്കിലും അഡിഗയെ കണ്ടെത്തുന്നത് ഒരു ബീച്ചിൽ ആണ്. ഡേവിഡ് നിന്നെ ചതിച്ചപ്പോൾ തന്നെ ഞാൻ ജയിച്ചു എന്നു പറയുന്ന അഡിഗയെ, ഡേവിഡിന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ അസൈനാർ കൊലപ്പെടുത്തുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ഓർമ്മ തിരിച്ചു കിട്ടാത്ത ഡേവിഡിനെ കല്ലു ഉൾപ്പെടുന്ന സംഘത്തിനെ ഏൽപ്പിച്ചിട്ട് അസൈനാർ തിരികെ പോകുന്നു.

താൻ ഡേവിഡ് ആണോ എന്ന് കിച്ചു കല്ലുവിനോട് ചോദിക്കുമ്പോൾ തോക്ക് ചൂണ്ടി നിൽക്കുന്ന കല്ലു അതെ എന്ന് തലയാട്ടുന്നു. നിർവികാരനായി തിരികെ നടക്കുന്ന ഡേവിഡിനു താൻ കിച്ചു ആയിരുന്നപ്പോൾ കല്ലുവിനോട് പറഞ്ഞ ഒരു വാചകം ഓർമ വരുന്നു. "ഡേവിഡിനു താൻ ആരാണെന്ന് ഒരു തരി എങ്കിലും ഫീലിംഗ് കിട്ടിയാൽ പിന്നെ ഇവർക്കൊന്നും അവനെ തൊടാൻ കൂടി പറ്റില്ല". അതോടെ പെട്ടെന്ന് ഓർമ്മ തിരികെ കിട്ടി ശരിക്കും ഡേവിഡ് ആയി മാറിയ കിച്ചു വിദഗ്‌ദ്ധമായ സംഘട്ടനത്തിനൊടുവിൽ കല്ലു ഒഴികെ എല്ലാവരെയും കൊന്നൊടുക്കുന്നു. കല്ലുവിനെ ചേർത്തു നിർത്തി ചുംബിക്കുന്നതിനിടയിൽ അവളെക്കൂടി വെടി വച്ചു കൊന്നിട്ട് തന്റെ പഴയ വാനിൽ കയറിയിരുന്ന് ഡേവിഡ് താൻ അസ്സൈനാരെ ചതിക്കാൻ ഇടയായ സംഭവം ഓർക്കുന്നു. അസ്സൈനാരുടെ ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായി അയാളെ കൊല്ലാൻ വീണ്ടും പുറപ്പെടുന്നു.

ഇനി തന്നെ ആർക്ക് തടയാനാകും എന്ന് അഹങ്കാരത്തോടെ ആത്മഗതം ചെയ്യുന്ന അസൈനാരെയും അയാളെ പിന്തുടരുന്ന ഡേവിഡിനെയും കാണിച്ചുകൊണ്ട് അടുത്ത ഭാഗത്തിനുള്ള സാധ്യത നിലനിർത്തി സിനിമ അവസാനിക്കുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
സൌണ്ട് എഞ്ചിനിയർ:
പ്രി-മിക്സിങ് എഞ്ചിനിയർ:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ഫോളി റെക്കോർഡിസ്റ്റ്:

ചമയം

ചമയം (പ്രധാന നടൻ):
മേക്കപ്പ് അസോസിയേറ്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസോസിയേറ്റ്:

Video & Shooting

സംഘട്ടനം:
ചീഫ് അസോസിയേറ്റ് ക്യാമറ:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ സംഘം / സഹായികൾ:
ക്രെയിൻ ഓപ്പറേറ്റർ:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
ബാക്കിങ് വോക്കൽ:
ഓർക്കെസ്ട്ര:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
വി എഫ് എക്സ് (വി എഫ് എക്സ് സ്റ്റുഡിയോ):
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
സ്പോട്ട് എഡിറ്റിങ്:
മേക്കിംഗ്/പ്രൊമോ വീഡിയോസ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

സെക്കന്റ് യൂണിറ്റ്

സെക്കന്റ് യൂണിറ്റ് ക്യാമറ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
ഫോക്കസ് പുള്ളേസ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഒരേ നോക്കിൽ അറിയും

വിനായക് ശശികുമാർ എ എച്ച് കാഷിഫ് ശ്വേത മോഹൻ
2

ഇരവേ വെള്ളി നിലവായ്

വിനായക് ശശികുമാർ അരുൾ രാജ് കെ എസ് ഹരിശങ്കർ , പൂജ വെങ്കട്ട്
3

ഓരോ നഗരവും

വിനായക് ശശികുമാർ എ എച്ച് കാഷിഫ് കെ എസ് ഹരിശങ്കർ
4

*ചുറ്റുപാടും അന്ധകാരം (തീം സോങ് )

റൈക്കോ കൈലാഷ് മേനോൻ ആനന്ദ് ശ്രീരാജ്
5

*ഇല കൊഴിയും

വിനായക് ശശികുമാർ അനിൽ രാജ് യദു കൃഷ്ണൻ ആർ
6

*താക്കുറാ

Pa വിജയ് എ എച്ച് കാഷിഫ് എ എച്ച് കാഷിഫ്, ആശ പ്രിൻസ് , ആമിന