അനീഷ് ഗോപാൽ
പോസ്റ്റർ ഡിസൈനറും അഭിനേതാവുമാണ് അനീഷ് ഗോപാൽ. സെക്കന്റ് ഷോ എന്ന സിനിമയിലെ വികടൻ എന്ന കഥാപാത്രമായിക്കൊണ്ടാണ് അനീഷ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.ഗ്രാഫിക് ഡിസൈൻ കോഴ്സ് കഴിഞ്ഞ് എറണാംകുളത്ത് ജോലി സംബന്ധമായി എത്തിയപ്പോളാണ് സെക്കൻഡ് ഷോ സിനിമയുടെ എഴുത്തുകാരൻ വിനി വിശ്വലാലുമായി പരിചയപ്പെടുന്നത്. ആ പരിചയമാണ് സിനിമയിൽ അഭിനയിക്കുന്നതിന് അനീഷിന് അവസരം തുറന്നു കൊടുത്തത്. ഗ്രാഫിക്ക് ഡിസൈനറായ അനീഷ് ആദ്യ സിനിമമുതൽക്കു തന്നെ യെല്ലോ ടൂത്ത് എന്ന പേരിൽ ഒരു പോസ്റ്റർ ഡിസൈൻ കമ്പനി തുടങ്ങിയിരുന്നു. പോസ്റ്റർ ഡിസൈനിംഗിലാണ് സജീവമായി സിനിമാ പ്രവർത്തനം തുടങ്ങുന്നത്.
കൂതറ, അഞ്ച് സുന്ദരികൾ , എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പടെ നിരവധി സിനിമകളൂടെ പോസ്റ്റർ ഡിസൈൻ ചെയ്ത അനീഷ് ഗോപാൽ നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. തീവണ്ടി എന്ന ചിത്രത്തിൽ അനീഷ് ചെയ്ത സഫർ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന് സിനിമയിൽ പ്രാധാന്യമേറിയ വേഷങ്ങൾ ലഭിയ്ക്കാൻ തുടങ്ങി. നിഴൽ എന്ന ചിത്രത്തിൽ അനീഷ് അവതരിപ്പിച്ച ഷാഡോ പോലീസ് പ്രേക്ഷക പ്രീതിനേടി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സെക്കന്റ് ഷോ | വികടൻ | ശ്രീനാഥ് രാജേന്ദ്രൻ | 2012 |
| കൂതറ | കളിക്കാരൻ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
| എന്ന് നിന്റെ മൊയ്തീൻ | ആർ എസ് വിമൽ | 2015 | |
| വള്ളീം തെറ്റി പുള്ളീം തെറ്റി | ഋഷി ശിവകുമാർ | 2016 | |
| കാമുകി | ബിനു സദാനന്ദൻ | 2018 | |
| തീവണ്ടി | സഫർ | ഫെലിനി ടി പി | 2018 |
| കളി | നജീം കോയ | 2018 | |
| അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | സുനിമോൻ ആറാട്ടുകുഴി | മിഥുൻ മാനുവൽ തോമസ് | 2019 |
| കൽക്കി | ശശാങ്കൻ | പ്രവീൺ പ്രഭാറാം | 2019 |
| മാർക്കോണി മത്തായി | ഷംസു | സനിൽ കളത്തിൽ | 2019 |
| ജനമൈത്രി | റാഫേലിൻറെ അനിയൻ | ജോൺ മന്ത്രിക്കൽ | 2019 |
| ജീംബൂംബാ | കുഞ്ഞുമോൻ ചാക്കോ | രാഹുൽ രാമചന്ദ്രൻ | 2019 |
| സെയ്ഫ് | പ്രദീപ് കാളിപുരയത്ത് | 2019 | |
| കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് | ജോയിക്കുട്ടി | ശരത് ജി മോഹൻ | 2020 |
| നിഴൽ | ഷാഡോ പോലീസ് | അപ്പു എൻ ഭട്ടതിരി | 2021 |
| ഭ്രമം | ലോപസ് | രവി കെ ചന്ദ്രൻ | 2021 |
| ചിരി | ജോസ് കല്ലിങ്കൽ, കൃഷ്ണ കുമാർ | 2021 | |
| തട്ടാശ്ശേരി കൂട്ടം | കലേഷ് | അനൂപ് പത്മനാഭൻ | 2022 |
| വിഡ്ഢികളുടെ മാഷ് | അനീഷ് വി എ | 2022 | |
| ആവാസ വ്യൂഹം | പാർട്ടി മെംബർ 1 | കൃഷാന്ദ് | 2022 |
ഡിസൈൻ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പ്രണയ വിലാസം | നിഖിൽ മുരളി | 2023 |
| വരയൻ | ജിജോ ജോസഫ് | 2022 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പാപ്പച്ചൻ ഒളിവിലാണ് | സിന്റോ സണ്ണി | 2023 |
| ജേർണി ഓഫ് ലവ് 18+ | അരുൺ ഡി ജോസ് | 2023 |
| ഇലവീഴാ പൂഞ്ചിറ | ഷാഹി കബീർ | 2022 |
| മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | അഭിനവ് സുന്ദർ നായക് | 2022 |
| സെക്കന്റ് ഷോ | ശ്രീനാഥ് രാജേന്ദ്രൻ | 2012 |