താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Music:
Lyricist:
Singer:
Raaga:
Film/album:
ഓം ..ഓം..ഓം..
ഓംകാരം ...ഓംകാരം
ആദിമമന്ത്രം അനശ്വരമന്ത്രം
നാദ ബ്രഹ്മ ബീജാക്ഷരമന്ത്രം (ഓംകാരം..)
ഓം ..ഓം..
ഓരോ ജീവകണത്തിനുള്ളിലും
ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ്
ഉണരും ചിദാനന്ദ മന്ത്രം ആ...ആ ...ആ
ഓരോ ജീവകണത്തിനുള്ളിലും
ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ്
ഉണരും ചിദാനന്ദ മന്ത്രം
പ്രപഞ്ച സൃഷ്ടി സ്ഥിതിലയ മന്ത്രം
പുനരുജ്ജീവന മന്ത്രം
പുനരുജ്ജീവന മന്ത്രം ( ഓംകാരം..)
ഓരോ രശ്മി തരംഗത്തിനുള്ളിലും
ഉയിരായ് കതിരായ് രൂപമായ് ഭാവമായ്
ഉണരും സനാതന മന്ത്രം (2)
അനന്തകോടി യുഗങ്ങൾ ജപിക്കും
പ്രണവ മനോഹര മന്ത്രം (ഓംകാരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Omkaram
Additional Info
Year:
1969
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.