ബി വസന്ത

B Vasantha
Date of Birth:
Wednesday, 29 March, 1944
ആലപിച്ച ഗാനങ്ങൾ: 162

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിൽ വശ്യമധുരഗാനങ്ങളിലൂടെ സംഗീതത്തിന്റെ വസന്തകാലം വിരിയിച്ച ഗായികയാണു ബൊദ്ദുപല്ലി വസന്ത എന്ന ബി വസന്ത. യേശുദാസും ബി വസന്തയും ചേർന്നു പാടിയ " കുടമുല്ലപ്പൂ‍ൂവിനും മലയാളിപ്പെണ്ണിനും " എന്ന ഗാനം ഏറ്റുമൂളാത്ത മലയാളി ഉണ്ടാവില്ല.

1944 മാർച്ച് 20 നു ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ച ബി വസന്ത ബി എസ് സ്സി വരെ പഠിച്ചു.സംഗീത വാസന ജന്മസിദ്ധമായിരുന്നു.സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയ സംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു.1962 ൽ കവിയായ ആത്രേയ നിർമ്മിച്ച " വാഗ്ദാനം " എന്ന തെലുങ്ക് ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി.അതിനു ശേഷം ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരു ഹിന്ദി ചിത്രത്തിലുമായി മൂവായിരത്തിലേറെ ഗാനഗ്ങൾ ആലപിച്ചു.ഒരു തെലുങ്കു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.
മലയാളത്തിൽ ആദ്യമായി ശൂലമംഗലം രാജലക്ഷിമിയുമായി ചേർന്ന് " മുതലാളി " യിൽ പാടിയ പുന്നാര മുതലാളി എന്ന ഗാനം 1964 ൽ റെക്കോഡ് ചെയ്തെങ്കിലും 1965 ലാണു റിലീസ് ചെയ്തത്.

യുഗ്മഗാനശാഖയിൽ ബി വസന്ത സൃഷ്ടിച്ച നാദമാധുരി ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഇന്നും കാതിനു തേൻ മഴയാണ്.പേൾ വ്യൂവിലെ യവനസുന്ദരീ,അനാർക്കലിയിലെ നദികളീൽ സുന്ദരി യമുന, തറവാട്ടമ്മയിലെ ഉടലുകളറിയാതുയിരുകൾ , ആഭിജാത്യത്തിലെ രാസലീലയ്ക്ക് വൈകിയതെന്തു നീ തുടങ്ങിയ പാട്ടുകളോട് ഇന്നും ഗാനപ്രേമികൾക്ക് ആവേശമാണ്.പുകഴേന്തി,ദേവരാജൻ മാസ്റ്റർ,ബാബുരാജ്,ചിദംബരനാഥ്,ആർ കെ ശേഖർമെം കെ അർജ്ജുനൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു എങ്കിലും 1980 മുതൽ ഇവർക്ക് അവസരങ്ങൾ ലഭിക്കാതെയായി

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പൊന്നാര മുതലാളി മുതലാളി പി ഭാസ്ക്കരൻ പുകഴേന്തി 1965
നദികളിൽ സുന്ദരി യമുനാ അനാർക്കലി വയലാർ രാമവർമ്മ എം എസ് ബാബുരാജ് യമുനകല്യാണി 1966
ഹേമന്തചന്ദ്രിക ചിരിച്ചല്ലോ കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
കളിയാട്ടത്തിന്നെല്ലാക്കൂട്ടരും കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
മണിച്ചിലമ്പേ മണിച്ചിലമ്പേ കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ വിജയഭാസ്കർ 1966
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ വിജയഭാസ്കർ 1966
ചെത്തി മന്ദാരം പെണ്മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
ഈ നല്ല രാത്രിയിൽ പെണ്മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കക്ക കൊണ്ട് കടൽമണ്ണു കൊണ്ട് പൂച്ചക്കണ്ണി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കൊന്ന തൈയ്യിനു വസന്തമാസം സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
പണ്ടു നമ്മൾ കണ്ടിട്ടില്ല തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1966
ഉടലുകളറിയാതുയിരുകള്‍ രണ്ടും തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1966
പെണ്ണേ നിൻ കണ്ണിലെ കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
കാർത്തികവിളക്കു കണ്ടു പോരുമ്പോൾ കായംകുളം കൊച്ചുണ്ണി (1966) പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
പടച്ചോന്റെ കൃപ കൊണ്ട് കായംകുളം കൊച്ചുണ്ണി (1966) പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ അന്വേഷിച്ചു കണ്ടെത്തിയില്ല പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
തെക്കുംകൂറടിയാത്തി അശ്വമേധം വയലാർ രാമവർമ്മ ജി ദേവരാജൻ പുന്നാഗവരാളി 1967
സുഗന്ധമൊഴുകും സുരഭീമാസം ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ വിജയഭാസ്കർ 1967
കടലൊരു സുന്ദരിപ്പെണ്ണ് കാണാത്ത വേഷങ്ങൾ വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967