ഹേമന്തചന്ദ്രിക ചിരിച്ചല്ലോ

ഹേമന്തചന്ദ്രിക ചിരിച്ചല്ലോ - തന്റെ
താമരപ്പൂമെത്ത വിരിച്ചല്ലോ - ഇനി
താമസമരുതേ വരുവാൻ (ഹേമന്ത..)

അടക്കമില്ലാതെ ആശ തൻ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാൻ (2)
എന്നിട്ടും വന്നില്ല എൻ ജീവനാഥൻ
കള്ളൻ കാമുകനെവിടെ പോയ്‌
നീ പറയൂ പറയൂ വെണ്മുകിലേ (ഹേമന്ത..)

മധുരയൗവനം വള്ളിക്കുടിലിൽ
മയക്കമില്ലാത്ത പൊൻമയിൽ പോലെ (2)
കാത്തിട്ടും വന്നില്ല കാണാൻ വന്നില്ല
മണിയറയിന്നും വിജനമല്ലോ
നീ വരുമോ പുലരി വരും മുൻപേ (ഹേമന്ത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Hemantha chandrika

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വാസന്ത റാണിക്കു വനമാല കെ ജെ യേശുദാസ്
താരുകൾ ചിരിക്കുന്ന താഴ്‌വരയിൽ കെ ജെ യേശുദാസ്, എസ് ജാനകി
ഓടക്കുഴലൊച്ചയുമായി എസ് ജാനകി
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും എസ് ജാനകി, ബി വസന്ത
കളിയാട്ടത്തിന്നെല്ലാക്കൂട്ടരും കമുകറ പുരുഷോത്തമൻ, ബി വസന്ത
താരുണ്യത്തിന്റെ മോഹനമലര്‍വാടി എൽ ആർ ഈശ്വരി
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.