നദികളിൽ സുന്ദരി യമുനാ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി

അരമനപ്പൊയ്കതന്‍ കടവില്‍
അമൃതമുന്തിരിക്കുടിലില്‍
ചഷകവുമായ്‌ - ചഷകവുമായ്‌ മധുചഷകവുമായ്‌
ഒമര്‍ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ - പ്രിയ സഖീ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി

ഇണയരയന്നങ്ങള്‍ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌.......
കവിതയുമായ്‌ - ചുണ്ടില്‍ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികില്‍ അരികില്‍ അരികില്‍ വരൂ
പ്രിയ സഖീ - പ്രിയ സഖീ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Nadikalil sundari yamuna

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പ്രണയഗാനം പാടുവാനായ് പി സുശീല
ഏഴു ചിറകുള്ള തേര് പി സുശീല
മാതളപ്പൂവേ മാതളപ്പൂവേ പി സുശീല
സപ്തസ്വരസുധാ സാഗരമേ പി ബി ശ്രീനിവാസ്, ബാലമുരളീകൃഷ്ണ
അരുതേ അരുതേ അരുതേ എൽ ആർ ഈശ്വരി
ഈ രാത്രി തൻ വിജനതയിൽ പി സുശീല
ബാഷ്പകുടീരമേ ബലികുടീരമേ പി സുശീല
മുകിലസിംഹമേ മുകിലസിംഹമേ പി സുശീല, കോറസ്
ചക്രവർത്തികുമാരാ എൽ ആർ ഈശ്വരി
താലത്തില്‍ മുഗ്ദ്ധമണി ദീപവുമായ് കെ ജെ യേശുദാസ്
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.