പെണ്ണേ നിൻ കണ്ണിലെ

പെണ്ണേ നിന്‍ കണ്ണിലെ കാമത്തിന്‍ വില്ലുകള്‍
തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ
ഉള്ളിന്റെയുള്ളില് പൊള്ളുന്ന നൊമ്പരം
കള്ളീ എന്‍ കൈകളില്‍ കുഴഞ്ഞു വീഴ്ക നീ

സ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ
സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ
മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ
മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ
(പെണ്ണേ നിൻ...‍)

ചുണ്ടത്തു മുട്ടി മുട്ടി നില്‍ക്കയല്ലേ നീ
വണ്ടിന്റെ മുന്‍പില്‍ കണ്‍തുറന്ന പൂവു നീ
വരൂ വരൂ - വരൂ വരൂ - വരൂ വരൂ വസന്തമേ
(പെണ്ണേ നിൻ...‍)

ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ
പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ
തളിര്‍മുഖം തലോടലില്‍
തളിര്‍മുഖം തലോടലില്‍ ചുവന്നുവോ

പെണ്ണേ നിന്‍ കണ്ണിലെ കാമത്തിന്‍ വില്ലുകള്‍
തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ
മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ
മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ

ലലാലലാലല ലലാലലാലല
ലലാലലാലല ലലാലലാലല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Penne nin kannile

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ പി ബി ശ്രീനിവാസ്
കണ്ണുനീർക്കാട്ടിലെ എസ് ജാനകി, പി ലീല
കല്യാണമാവാത്ത കാട്ടുപെണ്ണെ പി ലീല, എസ് ജാനകി
താമരത്തോണിയിൽ എസ് ജാനകി, കെ ജെ യേശുദാസ്
മാനത്തെ പൂമരക്കാട്ടില് എൽ ആർ ഈശ്വരി
മരണത്തിൻ നിഴലിൽ കമുകറ പുരുഷോത്തമൻ
പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന കമുകറ പുരുഷോത്തമൻ, പി ലീല
രണ്ടേ രണ്ടു നാളുകൊണ്ട് എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ്
തിമി തിന്തിമി തെയ്യാരെ കെ പി ഉദയഭാനു, എൽ ആർ ഈശ്വരി
കൊഞ്ച് എൽ ആർ ഈശ്വരി
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.