കക്ക കൊണ്ട് കടൽമണ്ണു കൊണ്ട്

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു
കളിവീടുവെച്ചതെവിടേ - പണ്ടു
കളിവീടുവെച്ചതെവിടേ
കടലെടുത്തു പോയ് -കടലെടുത്തു പോയീ

കൈതയോല തളിരോലകൊണ്ടു
കളിവഞ്ചി തീര്‍ത്തതെവിടേ
കളിവഞ്ചി തീര്‍ത്തതെവിടേ
കാറ്റടിച്ചു പോയ് - കാറ്റടിച്ചു പോയീ

തിരമാല കാലിലിടുവിച്ചു തന്ന
പവിഴച്ചിലങ്കയെവിടേ - പവിഴച്ചിലങ്കയെവിടേ
തീരത്തുതിര്‍ന്നുപോയീ - തീരത്തുതിര്‍ന്നുപോയീ

കനകക്കിനാക്കള്‍ തിരിയിട്ടു തന്ന
കര്‍പൂരദീപമെവിടേ - കര്‍പൂരദീപമെവിടേ
കാറ്റില്‍ പൊലിഞ്ഞു പോയീ
കാറ്റില്‍ പൊലിഞ്ഞു പോയീ

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു
കളിവീടുവെച്ചതെവിടേ പണ്ടു
കളിവീടുവെച്ചതെവിടേ
കടലെടുത്തു പോയ് -കടലെടുത്തു പോയീ

കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത
കല്യാണമാലയെവിടേ- കല്യാണമാലയെവിടേ
കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത
കല്യാണമാലയെവിടേ

വാടിക്കൊഴിഞ്ഞുപോയീ - വാടിക്കൊഴിഞ്ഞുപോയീ
മനസ്സിനകത്തു മലരിട്ടുനിന്നൊരനുരാഗപുഷ്പമെവിടേ
അനുരാഗപുഷ്പമെവിടേ
പൂജയ്ക്കെടുത്തു പോയീ - പൂജയ്ക്കെടുത്തു പോയീ

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു
കളിവീടുവെച്ചതെവിടേ - പണ്ടു കളിവീടുവെച്ചതെവിടേ
എവിടേ - എവിടേ - എവിടേ
കടലെടുത്തു പോയ് - കടലെടുത്തു പോയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Kakka kondu

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.