പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന
വിമലാകാശാന്തരംഗങ്ങളില്‍
നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടിതന്നുത്താള ഡുംഡും രവം
തത്വത്തിന്‍ പൊരുളാലപിപ്പു മധുരം
സത്യം - ശിവം - സുന്ദരം

സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം

ആദിയുഷസ്സു വിടര്‍ന്നൂ ഇവിടെ
ആദിമനാദ തരംഗമുണര്‍ന്നൂ
പ്രപഞ്ചദര്‍ശന മൂല്യങ്ങള്‍തന്‍
പ്രഭാത ദീപമുണര്‍ന്നൂ - ഉണര്‍ന്നൂ - ഉണര്‍ന്നൂ
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം

ആദിമഹസ്സുതെളിഞ്ഞൂ ഇവിടെ
ആനന്ദാമൃത ഗംഗയുണര്‍ന്നൂ
തപസ്സമാധിദലങ്ങള്‍ വിടര്‍ന്നൂ
താണ്ഡവകേളിയുണര്‍ന്നൂ - ഉണര്‍ന്നൂ - ഉണര്‍ന്നൂ
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യം ശിവം സുന്ദരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Polthinkalkala

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മായാനടനവിഹാരിണീ പി ലീല, രാധാ ജയലക്ഷ്മി
നല്ല ഹൈമവതഭൂവിൽ പി ലീല, കെ ജെ യേശുദാസ്, കോറസ്
ഇന്ദുക്കലാമൗലി പി മാധുരി
ക്ഷീരസാഗര നന്ദിനി പി ലീല
എല്ലാം ശിവമയം രേണുക
മല്ലാക്ഷീ മണിമാരിൽ എം ജി രാധാകൃഷ്ണൻ, ബി വസന്ത
ഓംകാരം ഓംകാരം കെ ജെ യേശുദാസ്
ശൈലനന്ദിനീ നീയൊരു കെ ജെ യേശുദാസ്, ബി വസന്ത
തപസ്സിരുന്നൂ ദേവൻ കെ ജെ യേശുദാസ്
പത്മാസനത്തിൽ നിമീലിതലോചന പി ബി ശ്രീനിവാസ്
ശരവണപ്പൊയ്കയിൽ കമുകറ പുരുഷോത്തമൻ, പി ലീല
പ്രിയസഖി ഗംഗേ പറയൂ പി മാധുരി
Submitted 17 years 2 months ago by AjeeshKP.