ശൈലനന്ദിനീ നീയൊരു

ശൈലനന്ദിനി നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ- നീയൊരു
തുമ്പപ്പൂക്കണിയായീ

പുണ്യവാഹിനി മന്ദാകിനി - പൂ-
ക്കുമ്പിളില്‍ നല്‍കിയ തീര്‍ത്ഥവുമായ്‌
ദേവനിരിക്കും താഴ്‌വര നിഴലില്‍
പൂജാരിണിയായ്‌ വന്നു - ശിവപദ
പൂജാരിണിഞാന്‍ വന്നു

പൂവും കറുകയുമഞ്ജലീ പുഷ്പവും
കൂവളത്തളിര്‍മാലയുമായ്‌
ദേവദാരുത്തണലില്‍ നീയൊരു
നൈവേദ്യവുമായ്‌ വന്നു - മറ്റൊരു
നൈവേദ്യം പോല്‍ നിന്നു

വെണ്ണീറണിയും തിരുവുടലെന്നിനി
മംഗളക്കുങ്കുമക്കുറി ചാര്‍ത്തും
കിന്നരതംബുരു ഞങ്ങള്‍ക്കായൊരു
മംഗല്യശ്രുതി മൂളും - എന്നിനി
മംഗല്യശ്രുതി മൂളും

ശൈലനന്ദിനി നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ- നീയൊരു
തുമ്പപ്പൂക്കണിയായീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Shaila nandini

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മായാനടനവിഹാരിണീ പി ലീല, രാധാ ജയലക്ഷ്മി
നല്ല ഹൈമവതഭൂവിൽ പി ലീല, കെ ജെ യേശുദാസ്, കോറസ്
ഇന്ദുക്കലാമൗലി പി മാധുരി
ക്ഷീരസാഗര നന്ദിനി പി ലീല
എല്ലാം ശിവമയം രേണുക
മല്ലാക്ഷീ മണിമാരിൽ എം ജി രാധാകൃഷ്ണൻ, ബി വസന്ത
ഓംകാരം ഓംകാരം കെ ജെ യേശുദാസ്
തപസ്സിരുന്നൂ ദേവൻ കെ ജെ യേശുദാസ്
പത്മാസനത്തിൽ നിമീലിതലോചന പി ബി ശ്രീനിവാസ്
ശരവണപ്പൊയ്കയിൽ കമുകറ പുരുഷോത്തമൻ, പി ലീല
പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട കെ ജെ യേശുദാസ്
പ്രിയസഖി ഗംഗേ പറയൂ പി മാധുരി
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.