താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sheelu Abraham
Date of Birth:
Friday, 21 August, 1987
ശീലു എബ്രഹാം

1987 ഓഗസ്റ്റ് 21 ന് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ചു. വിവാഹിതയായതിനുശേഷമാണ് ഷീലു അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഭർത്താവും സിനിമാ നിർമ്മാതാവുമായ എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ്ങ് ബോയ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മംഗ്ളീഷ്, ഷീ ടാക്സി,കനൽ, ആടുപുലിയാട്ടം, പുത്തൻപണം, സ്റ്റാർ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022 -ൽ വീകം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഷീലു എബ്രഹാം സിനിമാനിർമ്മാണവും ആരംഭിച്ചു.

ഷീലു എബ്രഹാം - എബ്രഹാം മാത്യു ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. അവരുടെ പേരുകൾ ചെൽസിയ, നൈലി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വീപ്പിങ്ങ് ബോയ് ഫെലിക്സ് ജോസഫ് 2013
മംഗ്ളീഷ് ലളിത സലാം ബാപ്പു പാലപ്പെട്ടി 2014
കനൽ രേവ നാരായണൻ എം പത്മകുമാർ 2015
ഷീ ടാക്സി മീര മാമ്മൻ സജി സുരേന്ദ്രൻ 2015
പുതിയ നിയമം ജീന ഭായ് ഐ പി എസ് എ കെ സാജന്‍ 2016
ആടുപുലിയാട്ടം അമല കണ്ണൻ താമരക്കുളം 2016
സോളോ മാലിനി ബിജോയ് നമ്പ്യാർ 2017
സദൃശവാക്യം 24:29 അന്ന ഐസക് പ്രശാന്ത് മാമ്പുള്ളി 2017
പുത്തൻപണം സാറാ ഡോമിനിക് രഞ്ജിത്ത് ബാലകൃഷ്ണൻ 2017
ശുഭരാത്രി ഡോക്ടർ ഷീല വ്യാസൻ എടവനക്കാട് 2019
പട്ടാഭിരാമൻ വിനീത കണ്ണൻ താമരക്കുളം 2019
അൽ മല്ലു ഡോ ദിയ ബോബൻ സാമുവൽ 2020
വിധി അലീന (ഫ്ലാറ്റ് സെക്രട്ടറി) കണ്ണൻ താമരക്കുളം 2021
സ്റ്റാർ ആർദ്ര ഡോമിൻ ഡിസിൽവ 2021
4-ാം മുറ സുമ ദീപു അന്തിക്കാട് 2022
വീകം രഞ്ജിനി വാരിയർ ഐ പി എസ് സാഗർ ഹരി 2022
ട്രോജൻ ഡോ ജിസ്സ് തോമസ് 2022
മലബാർ ബേബിച്ഛൻ ഷാൻസി സലാം 2023
ഹന്ന മായ സജിൻ ലാൽ 2023
ബാഡ് ബോയ്സ് ഒമർ ലുലു 2024

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
വീകം സാഗർ ഹരി 2022
Submitted 11 years 7 months ago by Jayakrishnantu.
Contributors:
ContributorsContribution
പ്രൊഫൈൽ ഫോട്ടോസ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.