ഷീലു എബ്രഹാം
Sheelu Abraham
Date of Birth:
Friday, 21 August, 1987
ശീലു എബ്രഹാം
1987 ഓഗസ്റ്റ് 21 ന് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ചു. വിവാഹിതയായതിനുശേഷമാണ് ഷീലു അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഭർത്താവും സിനിമാ നിർമ്മാതാവുമായ എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ്ങ് ബോയ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മംഗ്ളീഷ്, ഷീ ടാക്സി,കനൽ, ആടുപുലിയാട്ടം, പുത്തൻപണം, സ്റ്റാർ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022 -ൽ വീകം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഷീലു എബ്രഹാം സിനിമാനിർമ്മാണവും ആരംഭിച്ചു.
ഷീലു എബ്രഹാം - എബ്രഹാം മാത്യു ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. അവരുടെ പേരുകൾ ചെൽസിയ, നൈലി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വീപ്പിങ്ങ് ബോയ് | ഫെലിക്സ് ജോസഫ് | 2013 | |
| മംഗ്ളീഷ് | ലളിത | സലാം ബാപ്പു പാലപ്പെട്ടി | 2014 |
| ഷീ ടാക്സി | മീര മാമ്മൻ | സജി സുരേന്ദ്രൻ | 2015 |
| കനൽ | രേവ നാരായണൻ | എം പത്മകുമാർ | 2015 |
| പുതിയ നിയമം | ജീന ഭായ് ഐ പി എസ് | എ കെ സാജന്‍ | 2016 |
| ആടുപുലിയാട്ടം | അമല | കണ്ണൻ താമരക്കുളം | 2016 |
| സദൃശവാക്യം 24:29 | അന്ന ഐസക് | പ്രശാന്ത് മാമ്പുള്ളി | 2017 |
| പുത്തൻപണം | സാറാ ഡോമിനിക് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
| സോളോ | മാലിനി | ബിജോയ് നമ്പ്യാർ | 2017 |
| ശുഭരാത്രി | ഡോക്ടർ ഷീല | വ്യാസൻ എടവനക്കാട് | 2019 |
| പട്ടാഭിരാമൻ | വിനീത | കണ്ണൻ താമരക്കുളം | 2019 |
| അൽ മല്ലു | ഡോ ദിയ | ബോബൻ സാമുവൽ | 2020 |
| സ്റ്റാർ | ആർദ്ര | ഡോമിൻ ഡിസിൽവ | 2021 |
| വിധി | അലീന (ഫ്ലാറ്റ് സെക്രട്ടറി) | കണ്ണൻ താമരക്കുളം | 2021 |
| 4-ാം മുറ | സുമ | ദീപു അന്തിക്കാട് | 2022 |
| വീകം | രഞ്ജിനി വാരിയർ ഐ പി എസ് | സാഗർ ഹരി | 2022 |
| ട്രോജൻ | ഡോ ജിസ്സ് തോമസ് | 2022 | |
| മലബാർ ബേബിച്ഛൻ | ഷാൻസി സലാം | 2023 | |
| ഹന്ന | മായ | സജിൻ ലാൽ | 2023 |
| മനസ് | ബാബു തിരുവല്ല | 2024 |
Submitted 11 years 6 months ago by Jayakrishnantu.
Contributors:
| Contributors | Contribution |
|---|---|
പ്രൊഫൈൽ ഫോട്ടോസ് |