ഘണ്ടശാല വെങ്കടേശ്വര റാവു

Ghantasala Venkateswara Rao
Date of Birth:
തിങ്കൾ, 4 December, 1922
Date of Death:
തിങ്കൾ, 11 February, 1974
സംഗീതം നല്കിയ ഗാനങ്ങൾ: 10
ആലപിച്ച ഗാനങ്ങൾ: 7

ഘണ്ഡശാല എന്ന ഘണ്ഡശാല വെങ്കിടേശ്വര റാവു 1922 ഡിസംബർ 4 നു ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിൽ ജനിച്ചു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, അതിലേറേ ഗാനങ്ങൾ തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി ഭാഷകളിൽ പാടി. സീതാരാമ ജനനം‘ എന്ന ചിത്രത്തിൽ കോറസ് പാടിയാണ് അഭിനയിച്ചാണ് സിനിമാഗാനരംഗത്തേക്ക് പ്രവേശനം. ആദ്യമായി സംഗീതം നൽകിയത് ‘ ലക്ഷമ്മ’ എന്ന ചിത്രത്തിനു വേണ്ടിയാണെങ്കിലും ഒരു ചിത്രത്തിലെ എല്ലാ ഗാനത്തിനും സംഗീതം നൽകുന്നത് ‘മനദേശം’ എന്ന ചിത്രത്തിനാണ്. ‘അമ്മ’ എന്ന സിനിമയിലെ ‘ഉടമയും എളിമയും’ എന്ന ഗാനം പാടിയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ജീവിതനൗക’, ‘അമ്മ’,’ആത്മസഖി’, ലോകനീതി’‘ആശാദീപം’, ‘നാട്യതാര’ എന്നീ മലയലാള ചിത്രങ്ങളിൽ ഘണ്ഡശാല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1942 ലെ ക്വ്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത്, ആലിപ്പൂർ ജയിൽ അടക്കപ്പെട്ടിട്ടുണ്ട്. 1974 ഫെബ്രുവരി 4 ന് അമ്പത്തി രണ്ടാം വയസ്സിൽ മദിരാശിയിൽ വച്ച് ഘണ്ഡശാല നിര്യാതനായി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ലോകമേ കാലം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1952
പാവനം പാവനം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
ഉടമയും എളിമയും അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
നീണാൾ വാണീടും അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
സ്നേഹമേ ലോകം ലോകനീതി അഭയദേവ് വി ദക്ഷിണാമൂർത്തി 1953
കർമ്മഫലമേ ആശാദീപം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1953
പാടു പാടു ഭാസുരമായ് നാട്യതാര അഭയദേവ് വി ദക്ഷിണാമൂർത്തി 1955

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തുഷാരശീതള സരോവരത്തില്‍ ശാന്തി നിവാസ് അഭയദേവ് പി ലീല 1962
കം കം കം ശങ്കിച്ചു നില്‍ക്കാതെ ശാന്തി നിവാസ് അഭയദേവ് കെ ജെ യേശുദാസ്, ജിക്കി 1962
വിശ്വാസമര്‍പ്പിച്ച പുരുഷന്റെ ശാന്തി നിവാസ് അഭയദേവ് കെ ജെ യേശുദാസ് 1962
ആനന്ദക്കാറ്റിലാടി ശാന്തി നിവാസ് അഭയദേവ് പി ലീല, എ പി കോമള 1962
ദേവി രാധേ രാഗനികേതേ ശാന്തി നിവാസ് അഭയദേവ് പി ബി ശ്രീനിവാസ്, ജിക്കി 1962
ആവുന്നത്ര തുഴഞ്ഞു ശാന്തി നിവാസ് അഭയദേവ് കെ ജെ യേശുദാസ് 1962
രാഗത്തിന്‍ അരങ്ങായി ശാന്തി നിവാസ് അഭയദേവ് പി ലീല, കെ പി ഉദയഭാനു 1962
അല്ലലു തീര്‍ത്തരുള്‍ ശാന്തി നിവാസ് അഭയദേവ് പി കെ സരസ്വതി 1962
ശ്രീരഘുരാം ജയരഘുരാം ശാന്തി നിവാസ് അഭയദേവ് പി ലീല, പി ബി ശ്രീനിവാസ് 1962
അനവധി തിന്മകള്‍ ശാന്തി നിവാസ് അഭയദേവ് പി ലീല 1962
Submitted 15 years 2 months ago by vinamb.