താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

K J Joy
Date of Birth:
Friday, 14 June, 1946
Date of Death:
തിങ്കൾ, 15 January, 2024
സംഗീതം നല്കിയ ഗാനങ്ങൾ: 211

തൃശൂറിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14 നാണ് കുഞ്ഞാപ്പു ജോസഫ് ജോയ് എന്ന കെ. ജെ. ജോയിയുടെ ജനനം. അച്ഛൻ ജോസഫ് ഒരു വ്യവസായി ആയിരുന്നു. പലതരം വ്യാപാരങ്ങൾ കൂടാതെ കുറെയധികം ബസ്സുകളും സ്വന്തമായി ഉണ്ടായിരുന്നു അദ്ദേഹത്തിന്.

നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതി ഒരേയൊരു സംഗീതജ്ഞനേ ഉണ്ടാവൂ. ഒരു കാലത്ത് ഒരു പിടി മലയാളം ഹിറ്റ് ഗാനങ്ങളുമൊരുക്കിയ കെ ജെ ജോയിക്കാണ് ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാവുന്നത്. ചെറുപ്പത്തിൽത്തന്നെ ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ജോയ് തൃശ്ശൂർ സ്വദേശിയാണ്. ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം കുറിക്കുന്നത്.അക്കോർഡിയൻ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ദമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരുവനാണ് കെ ജെ ജോയ്.

പതിനെട്ടാം വയസ്സിൽ പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നു. സംഗീത നൊട്ടേഷനുകൾ നോക്കാതെ പാട്ടുകൾ കേൾക്കുമ്പോൾത്തന്നെ അത് വായിച്ചു കേൾപ്പിച്ചിരുന്ന ജോയ് എം എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകൾക്ക് സഹായി പ്രവർത്തിച്ചു.അക്കാലത്തെ പ്രമുഖനായിരുന്ന കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായി ജോയി തന്നെയായിരുന്നു.1969ൽ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ കീബോർഡ് ആദ്യമായി അവതരിപ്പിച്ച് ജോയ് അക്കാലത്ത് വിവിധതരം ഭാഷകളിൽ ദിവസത്തിൽ 12ലധികം പാട്ടുകൾക്ക് വേണ്ടി വായിച്ചിരുന്നു.

മലയാളത്തിൽ ഇറങ്ങിയ "ലവ് ലെറ്റർ" (1975) ആയിരുന്നു ആദ്യമായി സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം. ലിസ,സർപ്പം,മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 1990 വരെ മലയാളചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയിരുന്നു.ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നതിൽ മാത്രമായിരുന്നില്ല ജോയിയുടെ താല്പര്യം.ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.അതോടൊപ്പം തന്നെ നൗഷാദ്,ലക്ഷ്മികാന്ത് പ്യാരിലാൽ,മദന്മോഹൻ,ബാപ്പി ലഹരി,ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്യാനും ജോയിക്ക് കഴിഞ്ഞു.ഇപ്പോൾ "സതേൺ കമ്പയിൻസ് എന്നൊരു റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തുന്നു.ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് കെ ജെ ജോയ്.

ചിത്രത്തിനു കടപ്പാട് : ഹിന്ദു ദിനപ്പത്രം

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ലവ്‌ലി ഈവ്നിംഗ് ചന്ദനച്ചോല കോന്നിയൂർ ഭാസ് വാണി ജയറാം 1975
ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ ചന്ദനച്ചോല മുപ്പത്ത് രാമചന്ദ്രൻ കെ ജെ യേശുദാസ് 1975
മുഖശ്രീകുങ്കുമം ചാർത്തുമുഷസ്സേ ചന്ദനച്ചോല വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
മണിയാൻ ചെട്ടിയ്ക്ക് മണി മിഠായി ചന്ദനച്ചോല ഡോ ബാലകൃഷ്ണൻ കെ ജെ യേശുദാസ്, പട്ടം സദൻ 1975
ബിന്ദൂ നീയെൻ ജീവബിന്ദുവോ ചന്ദനച്ചോല ഡോ ബാലകൃഷ്ണൻ പി സുശീല 1975
ബിന്ദൂ നീയാനന്ദ ബിന്ദുവോ ചന്ദനച്ചോല ഡോ ബാലകൃഷ്ണൻ പി സുശീല പീലു 1975
മധുരം തിരുമധുരം ലൗ ലെറ്റർ ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ്, ബി വസന്ത 1975
കണ്ടൂ മാമാ ലൗ ലെറ്റർ ഭരണിക്കാവ് ശിവകുമാർ പട്ടം സദൻ, അമ്പിളി, ബി വസന്ത 1975
സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ ലൗ ലെറ്റർ സത്യൻ അന്തിക്കാട് അമ്പിളി 1975
ദുഃഖിതരേ കണ്ണീര്‍ ഒഴുക്കുവോരേ ലൗ ലെറ്റർ സത്യൻ അന്തിക്കാട് പട്ടം സദൻ, കെ ജെ ബാബു 1975
കാമുകിമാരേ കന്യകമാരേ ലൗ ലെറ്റർ ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ് 1975
പൊൻ താമരകൾ നിൻ കണ്ണിണകൾ ആരാധന ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി 1977
താളം താളത്തിൽ താളമിടും ആരാധന ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി 1977
കളിപ്പാട്ടം പാവകൾ ആരാധന ബിച്ചു തിരുമല പി ജയചന്ദ്രൻ 1977
ആരാരോ ആരീരാരോ അച്ഛന്റെ ആരാധന ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി 1977
ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും ഇവനെന്റെ പ്രിയപുത്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, പി സുശീല, കോറസ് 1977
ദേവാമൃത ഗംഗയുണർത്തും ഇവനെന്റെ പ്രിയപുത്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1977
രാജമല്ലി പൂവിരിയ്ക്കും ഇവനെന്റെ പ്രിയപുത്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി സുശീല 1977
ഈ ജീവിതമൊരു പാരാവാരം ഇവനെന്റെ പ്രിയപുത്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1977
ആലോലമാടി വരും ഓളങ്ങളേ ഒരു ജാതി ഒരു മതം എൽ ബാബു വാണി ജയറാം 1977

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ തുളസീദാസ് 1992
നിയമം എന്തു ചെയ്യും അരുണ്‍ 1990
ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
ചക്കിയ്ക്കൊത്ത ചങ്കരൻ വി കൃഷ്ണകുമാർ 1989
ചെപ്പ് പ്രിയദർശൻ 1987
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
നിറമുള്ള രാവുകൾ എൻ ശങ്കരൻ നായർ 1986
പത്താമുദയം ജെ ശശികുമാർ 1985
പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ 1985
അരം+അരം= കിന്നരം പ്രിയദർശൻ 1985
വെള്ളരിക്കാപ്പട്ടണം തോമസ് ബർലി കുരിശിങ്കൽ 1985
ബോയിംഗ് ബോയിംഗ് പ്രിയദർശൻ 1985
ഉണ്ണി വന്ന ദിവസം രാജൻ ബാലകൃഷ്ണൻ 1984
അങ്കച്ചമയം രാജാജി ബാബു 1982
ആരംഭം ജോഷി 1982
ശരം ജോഷി 1982
ഇവിടെ കാറ്റിനു സുഗന്ധം പി ജി വിശ്വംഭരൻ 1979
തരംഗം ബേബി 1979

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പപ്പു ബേബി 1980
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.