താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Vijay Babu

അഭിനേതാവ്,നിർമ്മാതാവ്. 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു. 2002-ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് അതിൽ നിന്നും രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009- ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്ന് സൂര്യ ടിവിയിൽ ജോയിൻ ചെയ്തു.

വിജയ് ബാബു 1983- ൽ ബാല നടനായി സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് 2011- ൽ ത്രീ കിംഗ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. നീന, ആകാശവാണി എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. വിജയ് ബാബു സാൻഡ്രാ തോമസുമായി ചേർന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന പേരിൽ ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകൾ ഫ്രൈഡെയ്ക്ക് ലഭിച്ചു. തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, സൂഫിയും സുജാതയും എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ ഫ്രൈഡെ ഫിലിം ഹൗസ് നിർമ്മിച്ചു. 2014- ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.

വിജയ് ബാബുവിന്റെ ഭാര്യ സ്മിത, ഒരു മകനാണുള്ളത് ഭരത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മോഹിനിയാട്ടം കൃഷ്ണദാസ് മുരളി
സൂര്യൻ വേണുവിന്റെ ബാല്യം. ജെ ശശികുമാർ 1982
3 കിങ്ങ്സ് വി കെ പ്രകാശ് 2011
22 ഫീമെയ്‌ൽ കോട്ടയം ബെന്നി ആഷിക് അബു 2012
അയാളും ഞാനും തമ്മിൽ സിറ്റി പോലീസ് കമ്മീഷണർ ലാൽ ജോസ് 2012
ചാപ്റ്റേഴ്സ് ബാങ്ക് മാനേജർ സുനിൽ ഇബ്രാഹിം 2012
നമ്പർ 66 മധുര ബസ്സ് ഡി എഫ് ഒ എം എ നിഷാദ് 2012
എസ്കേപ്പ് ഫ്രം ഉഗാണ്ട ജയകൃഷ്ണൻ രാജേഷ് നായർ 2013
ബൈസിക്കിൾ തീവ്സ് കാശിനാഥൻ ജിസ് ജോയ് 2013
ഹണീ ബീ സി ഐ ലാൽ ജൂനിയർ 2013
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ പപ്പൻ ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് 2013
മി. ഫ്രോഡ് അബ്ബാസ് ബി ഉണ്ണികൃഷ്ണൻ 2014
പെരുച്ചാഴി സണ്ണി കുരിശിങ്കൽ അരുണ്‍ വൈദ്യനാഥൻ 2014
ടമാാാർ പഠാാാർ പുരുഷൻ ദിലീഷ് നായർ 2014
ഡബിൾ ബാരൽ ബില്ലി ലിജോ ജോസ് പെല്ലിശ്ശേരി 2015
ആട് സർബത്ത് ഷമീർ മിഥുൻ മാനുവൽ തോമസ്‌ 2015
നീ-ന വിനയ് പണിക്കർ ലാൽ ജോസ് 2015
പ്രേതം രഞ്ജിത്ത് ശങ്കർ 2016
മുദ്ദുഗൗ റാംബോ വിപിൻ ദാസ് 2016
ആകാശവാണി ആകാശ് ഖയ്സ് മില്ലൻ 2016

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് 2013
സക്കറിയായുടെ ഗർഭിണികൾ അനീഷ് അൻവർ 2013
പെരുച്ചാഴി അരുണ്‍ വൈദ്യനാഥൻ 2014
ആട് മിഥുൻ മാനുവൽ തോമസ്‌ 2015
അടി കപ്യാരേ കൂട്ടമണി ജോൺ വർഗ്ഗീസ് 2015
മുദ്ദുഗൗ വിപിൻ ദാസ് 2016
ആട് 2 മിഥുൻ മാനുവൽ തോമസ്‌ 2017
അങ്കമാലി ഡയറീസ് ലിജോ ജോസ് പെല്ലിശ്ശേരി 2017
ഗാംങ്ങ്സ് ഓഫ് ബന്തടുക്ക അനീഷ് അൻവർ 2019
ജനമൈത്രി ജോൺ മന്ത്രിക്കൽ 2019
സുല്ല് വിഷ്ണു ഭരദ്വാജ് 2019
ജൂൺ അഹമ്മദ് കബീർ 2019
കത്തനാർ റോജിൻ തോമസ് 2019
തൃശൂർ പൂരം രാജേഷ് മോഹനൻ 2019
കോട്ടയം കുഞ്ഞച്ചൻ 2 മിഥുൻ മാനുവൽ തോമസ്‌ 2020
സൂഫിയും സുജാതയും നരണിപ്പുഴ ഷാനവാസ് 2020
#ഹോം റോജിൻ തോമസ് 2021
തീർപ്പ് രതീഷ് അമ്പാട്ട് 2022
വാലാട്ടി ദേവൻ 2023
എങ്കിലും ചന്ദ്രികേ... ആദിത്യൻ ചന്ദ്രശേഖർ 2023

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 മമാസ് 2014

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സോളോ ബിജോയ് നമ്പ്യാർ 2017 ജോൺ വിജയ്

Subtitling

Subtitling

തലക്കെട്ട് സംവിധാനം വര്‍ഷം
പെരുച്ചാഴി അരുണ്‍ വൈദ്യനാഥൻ 2014
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.