ജോൺ വിജയ്

John Vijay

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1975- ൽ തമിഴ് നാട്ടിലെ തൂത്തുക്കുടിയിൽ ജനിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ എം എസ് സി കഴിഞ്ഞു. പഠനത്തിനു ശേഷം റേഡിയൊ വൺ എഫ് എമ്മിൽ ഡയറക്ടർ ഓഫ് പ്രോഗ്രാം ഹെഡ് ആയി കുറച്ചുകാലം വർക്ക് ചെയ്തു. പിന്നീട് നുംഗംമ്പാക്കത്തുള്ള H2O എന്ന പരസ്യ ഏജൻസിയിൽ ചീഫായി വർക്ക് ചെയ്തു.

2006- ൽ തലൈമകൻ എന്ന തമിഴ് സിനിമയിലൂടെയാണ് ജോൺ വിജയ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ബില്ല, രാവണൻ, കബാലി എന്നിവയുൾപ്പെടെ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ ബാച്ചിലർ പാർട്ടി എന്ന സിനിമയിലൂടെയാണ് ജോൺ വിജയ് മലയാളത്തിലെത്തുന്നത്. തുടർന്ന് അടി കപ്യാരേ കൂട്ടമണി, സി ഐ എ, ലൂസിഫർ, ഷൈലോക്ക്, ബിഗ് ബ്രദർ എന്നിവയുൾപ്പെടെ പന്ത്രണ്ടിലധികം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചു. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളും കാരക്ടർ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. മാധവി ഇളങ്കോവനാണ് ജോൺ വിജയ്യുടെ ഭാര്യ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബാച്ച്‌ലർ പാർട്ടി പ്രകാശ് കമ്മത്ത് അമൽ നീരദ് 2012
മദിരാശി ദേവാരം - എസ് പി ഷാജി കൈലാസ് 2012
സംസാരം ആരോഗ്യത്തിന് ഹാനികരം ഭൂമേഷ് ബാലാജി മോഹൻ 2014
ഹാപ്പി ജേർണി മിനിസ്റ്റർ ബോബൻ സാമുവൽ 2014
അടി കപ്യാരേ കൂട്ടമണി ഗൗണ്ടർ ജോൺ വർഗ്ഗീസ് 2015
CIA അരുൺ ജെബരാജ് പീറ്റർ അമൽ നീരദ് 2017
സോളോ ശ്രാവൺ ബിജോയ് നമ്പ്യാർ 2017
ലൂസിഫർ മയിൽവാഹനൻ പൃഥ്വിരാജ് സുകുമാരൻ 2019
അണ്ടർ വേൾഡ്‌ മുഹമ്മദ് സനാഫർ അരുൺ കുമാർ അരവിന്ദ് 2019
ഷൈലോക്ക് രംഗൻ അജയ് വാസുദേവ് 2020
ബിഗ് ബ്രദർ ഗോവിന്ദ് രാജ് സിദ്ദിഖ് 2020
2 സ്റ്റേറ്റ്സ് ജാക്കി എസ് കുമാർ 2020
അദൃശ്യം സാക്ക് ഹാരിസ് 2022
തങ്കമണി മൈക്കിൾ കുരുവിള രതീഷ് രഘുനന്ദൻ 2024
അടിനാശം വെള്ളപ്പൊക്കം ജോൺ വർഗ്ഗീസ് 2025