താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Geedha Salam A
Date of Birth:
Wednesday, 9 October, 1946
Date of Death:
Wednesday, 19 December, 2018

മലയാള ചലച്ചിത്ര നാടക നടൻ. 1946 ഒക്ടോബറിൽ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അബ്ദുൾഖാദർ കുഞ്ഞിന്റെയും മറിയം ബീവിയുടെയും മകനായി ജനിച്ചു. അബ്ദുൾ സലാം എന്നായിരുന്നു പേര്. പഠനത്തിനുശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ച ഗീഥ സലാം നാടകാഭിനയത്തോടുള്ള താത്പര്യം നിമിത്തം ജോലി രാജിവെച്ച് നാടകവേദിയിലേയ്ക്കിറങ്ങി. ചങ്ങനാശ്ശേരി ഗീഥ എന്ന നാടകട്രൂപ്പിൽ അഞ്ച് വർഷത്തോളം പ്രവർത്തിച്ചിരുന്നതുകൊണ്ടാണ് ഗീഥ സലാം എന്ന പേര് ലഭിച്ചത്. സലാം സ്വന്തമായി ഒരു നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. നിരവധി നാടകങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. 1979-ൽ മാണി, കോയ, കുറുപ്പ് എന്ന സിനിമയിലൂടെയാണ് ഗീഥ സലാം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

പിന്നീട് 22 വർഷത്തെ ഇടവേളയ്ക്കു ശേഷം 2001-ലാണ് ഗീഥ സലാം വീണ്ടും സിനിമയിൽ അഭിനയിയ്ക്കുന്നത്. ആ വർഷം ഇറങ്ങിയ രണ്ടു ചിത്രങ്ങളിൽ മേഘ സന്ദേശം, ഈ പറക്കും തളിക എന്നിവയിൽ അഭിനയിച്ചു. ഗ്രാമഫോൺ, സി ഐ ഡി മൂസ, മാമ്പഴക്കാലം, വെള്ളരിപ്രാവിന്റെ ചങ്ങാതി, വസന്തത്തിന്റെ കനൽ വഴികൾ..എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും ഗീഥ സലാം അഭിനയിച്ചിട്ടുണ്ട്.

ഗീഥ സലാമിന്റെ ഭാര്യ റഹ്മത്ത്. രണ്ട് മക്കളാണ് അവർക്കുള്ളത്.

2018 ഡിസംബറിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ഗീഥ സലാം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വർഗ്ഗവാതിൽ ശിവൻകുട്ടി എസ് ചന്ദ്രൻ 2001
ഈ പറക്കും തളിക മണവാളന്റെ അച്ഛൻ താഹ 2001
മേഘസന്ദേശം രാജസേനൻ 2001
കുബേരൻ സുന്ദർദാസ് 2002
മത്സരം അനിൽ സി മേനോൻ 2003
എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
സദാനന്ദന്റെ സമയം ചായക്കടക്കാരൻ അക്കു അക്ബർ, ജോസ് 2003
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് താഹ 2003
ഗ്രാമഫോൺ കമൽ 2003
പട്ടണത്തിൽ സുന്ദരൻ വിപിൻ മോഹൻ 2003
സി ഐ ഡി മൂസ തൊരപ്പന്‍ കൊച്ചുണ്ണിയുടെ അച്ഛന്‍ ജോണി ആന്റണി 2003
ജലോത്സവം സിബി മലയിൽ 2004
ഉദയം കണിയാൻ വിനു ജോമോൻ 2004
കിസ്സാൻ 2004
മാമ്പഴക്കാലം ജോഷി 2004
ഡിസംബർ അശോക് ആർ നാഥ് 2005
പാണ്ടിപ്പട ബ്രോക്കർ റാഫി - മെക്കാർട്ടിൻ 2005
ഹൃദയത്തിൽ സൂക്ഷിക്കാൻ ഗോവിന്ദൻ രാജേഷ് പിള്ള 2005
മാണിക്യൻ കെ കെ ഹരിദാസ് 2005
ബെൻ ജോൺസൺ അനിൽ സി മേനോൻ 2005

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വെള്ളിമൂങ്ങ ജിബു ജേക്കബ് 2014
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.