താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
ചൊവ്വ, 6 April, 1965

Main Crew

അസോസിയേറ്റ് ഡയറക്ടർ:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • "താരവ്യവസ്ഥകൾ വെല്ലുവിളിച്ച സിനിമയാണ് റോസി. സുന്ദരനായ നായകനേയോ സുന്ദരിക്കുട്ടിയായ നായികയേയോ കാണാനില്ല. പ്രേം നസീറിനെ ഒരു സഹനടന്റെ വേഷത്തിൽ മാത്രമാക്കാനും ചങ്കൂറ്റം കാണിച്ചു പി. എൻ. മേനോൻ.
  • നിരവധി സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ച ശേഷം പി. എൻ. മേനോൻ സംവിധാനരംഗത്തേക്ക് കടന്ന കന്നിച്ചിത്രമാണ് റോസി. യഥാതഥമായ സംഭവചിത്രീകരണവും മനോഹരമായ വാതിൽ‌പ്പുറക്കാഴചകളും കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം.
  • സംഗീതസംവിധായകൻ ജോബ് ഒരേ ഒരു പാട്ട് കൊണ്ട് ഉന്നതിയിലെത്തി. യേശുദാസിനും ഒരു വമ്പൻ ബ്രേക്ക് എന്നു പറയാവുന്നതായിരുന്നു ‘അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം’ എന്ന പാട്ട്.
  • ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് നിർമ്മാതാവ് മണിസ്വാമിയുമായി കവിയൂർ പൊന്നമ്മ അടുക്കുന്നതും വിവാഹത്തിൽ കലാശിക്കുന്നതും."
കഥാസംഗ്രഹം:

ഔസേപ്പിന്റെ കൂടെത്താമസിക്കുന്ന തോമയും ഔസേപ്പിന്റെ മകൾ റോസിയും പ്രണയബദ്ധരാണ്. സ്നേഹവാനായ അയൽക്കാരൻ കാസിം റോസിയ്ക്കു വേണ്ടി വാദിച്ചു. ഔസേപ്പ് അവസാനം കല്യാണത്തിനു സമ്മതിച്ചു. കാസിമിന്റെ മകൾ നബീസയുടെ കാമുകൻ സലിമും റോസിയ്ക്ക് പിന്തുണയുണ്ട്. കല്യാണം കഴിഞ്ഞതോടെ തോമയും റോസിയും മറ്റൊരു മലയോര ഗ്രാമത്തിൽ കുടിയേറി. പോലീസിനെ കാണുമ്പോഴെല്ലം ഭീതിദനാകുന്ന തോമയ്ക്ക് പൂർവ്വചരിത്രത്തിൽ ഒരു രഹസ്യമുണ്ട്. സഹോദരിയെ മാനഭംഗപ്പെടുത്താൻ വന്ന മുതലാളിയുമായി ഏറ്റുമുട്ടിയപ്പോൾ മുതലാളി മരിക്കുകയാണുണ്ടായത്.നിരപരാധി എങ്കിലും കൊലക്കുറ്റം തോമയുടെ തലയിലാണ്. ഗർഭിണിയായ റോസി അവശനിലയിലാണ്. പരിചയക്കാരനായ പോലീസ് ശങ്കരൻ നായർക്ക് തോമയെ അറസ്റ്റ് ചെയ്യാതിരിക്കാൻ വയ്യ. പ്രസവത്തോടെ റോസി മരിയ്ക്കുമ്പോൾ ആ കുഞ്ഞിന്റെ കരച്ചിൽ പ്രതിദ്ധ്വനിക്കുന്ന അന്തരീക്ഷത്തിൽ തോമയെ കൊണ്ടുപോകുന്ന പോലീസ് ജീപ്പ് അകലുന്നു.

ചമയം

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:

Technical Crew

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എങ്കിലോ പണ്ടൊരു കാലം

പി ഭാസ്ക്കരൻ ജോബ് പി ലീല
2

ചാലക്കുടിപ്പുഴയും വെയിലിൽ

പി ഭാസ്ക്കരൻ ജോബ് എൽ ആർ ഈശ്വരി
3

വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി

പി ഭാസ്ക്കരൻ ജോബ് കെ ജെ യേശുദാസ്
4

കണ്ണിലെന്താണ് കണ്ണിലെന്താണ്

പി ഭാസ്ക്കരൻ ജോബ് എൽ ആർ ഈശ്വരി, കെ പി ഉദയഭാനു
5

അല്ലിയാമ്പൽ കടവിൽ

ശങ്കരാഭരണം
പി ഭാസ്ക്കരൻ ജോബ് കെ ജെ യേശുദാസ്
Submitted 14 years 4 months ago by കതിരവൻ.
Contribution Collection:
ContributorsContribution
ലഭ്യമായ മുഴുവൻ വിവരങ്ങളും ചേർത്തു
പാട്ടിന്റെ വരികൾ ചേർത്തു
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.