താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Naren

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1979 ഒക്ടോബറിൽ രാമകൃഷ്ണന്റെയും ശാന്തയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. സുനിൽ കുമാർ എന്നായിരുന്നു യഥാർത്ഥനാമം. ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. സിനിമയോട് താത്പര്യമുണ്ടായിരുന്ന നരേൻ അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. 2003-ൽ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു നരേന്റെ തുടക്കം.

ജയരാജ് സംവിധാനം ചെയ്ത് 2004-ൽ റിലീസ് ചെയ്ത ഫോർ ദ് പീപ്പിൾ എന്ന സിനിമയിലെ പോലീസ് കമ്മീഷണറുടെ വേഷമാണ് നരനെ ശ്രദ്ധേയനാക്കിയത്. 2005-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ- യിൽ നരേൻ നായകനായി അഭിനയിച്ചു. ഫോർ ദ് പീപ്പിളിന്റെ രണ്ടാം ഭാഗമായ ബൈ ദ് പീപ്പിൾ- ലും ഫോർ ദ് പീപ്പിളിന്റെ തമിഴ്, തെലുങ്ക്,ബംഗാളി പതിപ്പുകളിലും അഭിനയിച്ചു. Chithiram Pesuthedi എന്ന ചിത്രത്തിലൂടെ തമിഴിലും നരേൻ നായകനായി. ആ സിനിമയ്ക്കുശേഷമാണ് സുനിൽ കുമാർ എന്ന പേരു മാറ്റി നരേൻ എന്ന പേര് സ്വീകരിച്ചത്.

തമിഴിലും മലയാളത്തിലുമായി നായകനായും സഹനായകനായും നിരവധി ചിത്രങ്ങളിൽ നരേൻ അഭിനയിച്ചു. ലാൽജോസ് ചിത്രമായ ക്ലാസ്മേറ്റ്സിലെ മുരളി നരേൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതിനേടിയതാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിഴൽക്കുത്ത് അടൂർ ഗോപാലകൃഷ്ണൻ 2003
ഫോർ ദി പീപ്പിൾ രാജൻ മാത്യു ഐ പി എസ് ജയരാജ് 2004
അച്ചുവിന്റെ അമ്മ ഇമ്മനുവൽ ലിജോ ജോൺ സത്യൻ അന്തിക്കാട് 2005
അന്നൊരിക്കൽ ശരത് ചന്ദ്രൻ വയനാട് 2005
ബൈ ദി പീപ്പിൾ രാജൻ മാത്യു ജയരാജ് 2005
ക്ലാസ്‌മേറ്റ്സ് മുരളി ലാൽ ജോസ് 2006
പന്തയക്കോഴി നന്ദഗോപാൽ എം എ വേണു 2007
ഒരേ കടൽ ജയകുമാർ ശ്യാമപ്രസാദ് 2007
മിന്നാമിന്നിക്കൂട്ടം അഭിലാഷ് കമൽ 2008
റോബിൻഹുഡ് അലെക്സാണ്ടർ ഫെലിക്സ് ജോഷി 2009
ഭാഗ്യദേവത സാജൻ ജോസഫ് സത്യൻ അന്തിക്കാട് 2009
വീരപുത്രൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് പി ടി കുഞ്ഞുമുഹമ്മദ് 2011
അയാളും ഞാനും തമ്മിൽ വിവേക് ലാൽ ജോസ് 2012
ദി ഹിറ്റ് ലിസ്റ്റ് ഡോ. ലൂയീസ് ബാല 2012
ഗ്രാന്റ്മാസ്റ്റർ കിഷോർ ബി ഉണ്ണികൃഷ്ണൻ 2012
ഡി കമ്പനി വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ 2013
റെഡ് റെയ്ൻ രാഹുൽ സദാശിവൻ 2013
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് സുരേഷ് തോംസൺ 2013
3 ഡോട്ട്സ് ഡോ ഐസക് സാമുവൽ സുഗീത് 2013
ആറു സുന്ദരിമാരുടെ കഥ ശ്രീകുമാർ രാജേഷ് കെ എബ്രഹാം 2013
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.