താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Jagannathan

ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938ൽ ചങ്ങനാശ്ശേരിയിൽ ജനിച്ചു. തുറവൂർ എൽ പി സ്കൂൾ, വൈക്കം ഗവണ്മെന്റ് സ്കൂൾ എന്നിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ രാഷ്ട്രീയ അനുശാസൻ യോജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി കായികാധ്യാപകനായി നെയ്യാറ്റിങ്കര ഗവണ്മെന്റ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, പൂജപ്പുര ഗവണ്മെന്റ് ഹൈ സ്കൂൾ, ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും ജോലി നോക്കി.

ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾത്തന്നെ ജി അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരോടൊത്ത് മലയാള നാടകവേദിയുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. കാവാലം നാരായണപ്പണിക്കരുടെ "അവനവൻ കടമ്പ" എന്ന നാടകത്തിലെ "ആട്ടപ്പണ്ടാരം" എന്ന കഥാപാത്രം അവതരിപ്പിച്ചത് ജഗന്നാഥൻ ആണ്. നാടകാഭിനയത്തിനു പുറമേ "പതനം, പരിവർത്തനം, കരടി, വിവാഹാലോചന" തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

രാജീവ് നാഥ് സംവിധാനം ചെയ്ത "ഗ്രാമത്തിൽ നിന്ന്" എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. മോഹന്റെ "തീർത്ഥ"മാണ് ആദ്യമായി പുറത്തിറങ്ങുന്ന മലയാള സിനിമ. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ "അർദ്ധനാരിയാണ്" അവസാനമായി ജഗന്നാഥൻ അഭിനയിച്ച ചിത്രം. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്തിൽ "കാന്താ തൂകുന്നു തൂമണം" എന്ന് പാടി അഭിനയിച്ചതും , "കൈരളി വിലാസം ലോഡ്ജിലെ "കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി" പാടി നൃത്തം ചെയ്യുന്ന പോലീസുകാരൻ ഹമീദ് ഒക്കെ ജഗന്നാഥനെ മലയാളി മനസ്സിൽ ചേർത്ത് നിർത്തിയ കഥാപാത്രങ്ങളാണ്. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ "തിരുടാ തിരുടാ" എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു.

മോഹൻലാലിന്റെ ആദ്യ ചിത്രമായ "തിരനോട്ടത്തിന്റെ" നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ, അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.

കേരള സർക്കാരിന്റെ രണ്ട് പുരസ്ക്കാരങ്ങളും ജഗന്നാഥനു ലഭ്യമായി. 1985ൽ ആയിരം കാതം അകലെ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടൻ, 1999ൽ ദ്രൗപദി എന്ന സീരിയലിലെ കഥാപാത്രത്തിന് മികച്ച സഹനടനുള്ള പുരസ്ക്കാരം എന്നിവ. ദ്രൗപതി സംവിധാനം ചെയ്തത് മരുമകനായ ശീവമോഹൻ തമ്പി ആയിരുന്നു.

2012 ഡിസംബർ 8ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ ജഗന്നാഥൻ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ. രോഹിണി, ചന്ദ്രശേഖരൻ (ചന്തു) എന്നിവർ മക്കളാണ്. മലയാളം ടെലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്തു ജഗന്നാഥൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരിടത്ത് ജി അരവിന്ദൻ 1986
ശ്രുതി മോഹൻ 1987
സ്വാതി തിരുനാൾ വടിവേലു ലെനിൻ രാജേന്ദ്രൻ 1987
തീർത്ഥം മോഹൻ 1987
പുരാവൃത്തം കള്ളുഷാപ്പ് ജീവനക്കാരൻ ലെനിൻ രാജേന്ദ്രൻ 1988
ദിനരാത്രങ്ങൾ ജോഷി 1988
ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്ര മേനോൻ 1989
ചാണക്യൻ ടി കെ രാജീവ് കുമാർ 1989
അർത്ഥം കടയുടമ സത്യൻ അന്തിക്കാട് 1989
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു ജഗതി ശ്രീകുമാർ 1989
മഴവിൽക്കാവടി ഉബൈദ് സത്യൻ അന്തിക്കാട് 1989
ദശരഥം ശങ്കരൻ നായർ സിബി മലയിൽ 1989
ഉത്തരം റിസപ്ഷനിസ്റ്റ് സുബ്രഹ്മണ്യം പവിത്രൻ 1989
പൂരം നെടുമുടി വേണു 1989
ചരിത്രം സദാനന്ദൻ ജി എസ് വിജയൻ 1989
സ്വാഗതം വല്ലബ്ഭായ് വേണു നാഗവള്ളി 1989
കോട്ടയം കുഞ്ഞച്ചൻ കപ്യാർ ടി എസ് സുരേഷ് ബാബു 1990
നാളെ എന്നുണ്ടെങ്കിൽ സാജൻ 1990
മറുപുറം പിള്ളയുടെ ഗുമസ്തൻ വിജി തമ്പി 1990
അപൂര്‍വ്വസംഗമം ശശി മോഹൻ 1990

കോറിയോഗ്രഫി

നൃത്തസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
പൂരം നെടുമുടി വേണു 1989
ഉത്സവപിറ്റേന്ന് ഭരത് ഗോപി 1988

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കുമ്മാട്ടി ജി അരവിന്ദൻ 1979

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ജാതകം സുരേഷ് ഉണ്ണിത്താൻ 1989
പാദമുദ്ര ആർ സുകുമാരൻ 1988
അപരൻ പി പത്മരാജൻ 1988
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.