താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sivaji
Date of Birth:
Sunday, 12 May, 1957
Date of Death:
Thursday, 30 September, 2004

പട്ടാമ്പി സ്വദേശിയായ ഡോ. എം കെ വാര്യരുടേയും കമലയ്യ ദമ്പതികളുടെ മകനായി ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അഭിനയ മോഹവുമായി മദ്രാസിലെത്തിയ ശിവജി ആദ്യം അഭിനയിച്ചത് ബേപ്പൂർ മണി സംവിധാനം ചെയ്ത രാജ്യദ്രോഹി എന്ന ചിത്രത്തിലായിരുന്നുവെങ്കിലും, ആ ചിത്രം പുറത്ത് വന്നില്ല. പിന്നീട് അറിയപ്പെടാത്ത രഹസ്യം, ശ്രീകുമാരൻ തമ്പിയുടെ ഇരട്ടി മധുരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇരട്ടി മധുരത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1989 ൽ വേട്ട എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് മിനി സ്ക്രീനിലെത്തി. സിനിമയിൽ തുടർന്നുവെങ്കിലും പിന്നീട് സീരിയലുകളിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷകർക്ക് പരിചിതനായത്. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം, 2004 സെപ്തംബർ 30ന് ഈ ലോകത്തോട് വിട പറഞ്ഞു.

ഭാര്യ: ജയശ്രീ, മകൾ ഉണ്ണിമായ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അറിയപ്പെടാത്ത രഹസ്യം ഡോക്ടർ പി വേണു 1981
ഇരട്ടിമധുരം ബാലൻ ശ്രീകുമാരൻ തമ്പി 1982
എനിക്കും ഒരു ദിവസം ബാബുവിന്റെ സുഹൃത്ത് ശ്രീകുമാരൻ തമ്പി 1982
കാളിയമർദ്ദനം വീനസ് രാജു ജെ വില്യംസ് 1982
വാശി എം ആർ ജോസഫ് 1983
കിങ്ങിണിക്കൊമ്പ് ജയൻ അടിയാട്ട് 1983
ഉണ്ണി വന്ന ദിവസം രാജൻ ബാലകൃഷ്ണൻ 1984
ഈ ശബ്ദം ഇന്നത്തെ ശബ്ദം പി ജി വിശ്വംഭരൻ 1985
നായകൻ (1985) ശിവജി ബാലു കിരിയത്ത് 1985
കണ്ടു കണ്ടറിഞ്ഞു ശിവൻ പിള്ള സാജൻ 1985
അർച്ചന ആരാധന അഡ്വ രാമകൃഷ്ണൻ സാജൻ 1985
ഇലഞ്ഞിപ്പൂക്കൾ സന്ധ്യാ മോഹൻ 1986
അഷ്ടബന്ധം അസ്കർ 1986
ആരുണ്ടിവിടെ ചോദിക്കാൻ മനോജ് ബാബു 1986
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
സ്വർഗ്ഗം ഉണ്ണി ആറന്മുള 1987
ഒന്നും ഒന്നും പതിനൊന്ന് രവി ഗുപ്തൻ 1988
മുക്തി ഐ വി ശശി 1988
ഇസബെല്ല ദേവിയുടെ ഭർത്താവ് മോഹൻ 1988
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കമൽ 1989
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.