താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Lalithasree

ഫോട്ടോ തന്ന് സഹായിച്ചത് : മഹേഷ്‌

തെന്നിന്ത്യൻ ചലച്ചിത്രനടി. ഡോക്ടർ ചന്ദ്രശേഖരൻ നായരുടെയും സരസ്വതിയമ്മയുടെയും മകളായി 1957 ഒക്ടോബർ 30ന് കോട്ടയത്ത് ജനിച്ചു. സുഭദ്ര എന്നതായിരുന്നു ശരിയായ പേര്. അച്ഛന്റെ ജോലി ആന്ധ്രയിൽ ആയിരുന്നതിനാൽ അവർ അവിടെയ്ക്ക് താമസം മാറ്റി. ലളിതശ്രീ ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അവരുടെ അച്ഛൻ മരിച്ചു. അതോടെ പഠിപ്പ് മുടങ്ങി. പിന്നീട് അവർ കുടുംബസമേതം മഡ്രാസിലേയ്ക്ക് താമസം മാറ്റി. അമ്മയുടെ ചികിത്സാചിലവിനും സഹോദരങ്ങളുടെ പഠനത്തിനും പണമില്ലാതെ ബുദ്ധിമുട്ടിയപ്പോളാണ് ലളിതശ്രീ സിനിമാഭിനയം തന്റെ ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തത്.

1975 ൽ ഉണർച്ചികൾ എന്ന കമലഹാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ലളിതശ്രീയുടെ സിനിമാജീവിതം ആരംഭിയ്ക്കുന്നത്. അതിനെതുടർന്ന് മധുരം തിരുമധുരം എന്ന ചിത്രത്തിൽ പപ്പുവിന്റെ നായികയായി മലയാളത്തിൽ അഭിനയിച്ചു. കോമഡി റോളുകളാണ് കൂടുതലും ചെയ്തിരുന്നത്. ലളിതശ്രീ അഭിനയിച്ചവയിൽ ഭൂരിഭാഗവും മലയാളസിനിമകളായിരുന്നു. ആദാമിന്റെ വാരിയെല്ല്, പറങ്കിമല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, മുഹൂർത്തം 11.30, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം.. തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്തു. നാനൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ ലളിതശ്രീ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിൾ സിനിമകൾ കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ കടമറ്റത്തുകത്തനാർ അടക്കം ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വിജയഭാരതി എന്നയാളെ ലളിതശ്രീ വിവാഹം ചെയ്തെങ്കിലും താമസിയാതെ ആ ബന്ധം വേർപിരിഞ്ഞു. ഇപ്പോൾ ലളിതശ്രീ ഡബ്ബിംഗ് ആർട്ടിസ്റ്റായും ഹിന്ദി, തെലുങ്കു സീരിയലുകൾ തമിഴിലേയ്ക്ക് മൊഴിമാറ്റുന്ന ജോലിയും ചെയ്തുവരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മധുരം തിരുമധുരം നാണി ഡോ ബാലകൃഷ്ണൻ 1976
അപരാധി പി എൻ സുന്ദരം 1977
പല്ലവി ബി കെ പൊറ്റക്കാട് 1977
അപരാജിത ജെ ശശികുമാർ 1977
വിടരുന്ന മൊട്ടുകൾ പി സുബ്രഹ്മണ്യം 1977
ആൾമാറാട്ടം പി വേണു 1978
കടത്തനാട്ട് മാക്കം നവോദയ അപ്പച്ചൻ 1978
സീമന്തിനി പി ജി വിശ്വംഭരൻ 1978
പോക്കറ്റടിക്കാരി പി ജി വിശ്വംഭരൻ 1978
നിത്യവസന്തം ജെ ശശികുമാർ 1979
ഒറ്റപ്പെട്ടവർ പി കെ കൃഷ്ണൻ 1979
കൊച്ചുതമ്പുരാട്ടി അലക്സ് 1979
അലാവുദ്ദീനും അൽഭുതവിളക്കും ഐ വി ശശി 1979
ലില്ലിപ്പൂക്കൾ ടി എസ് മോഹൻ 1979
അന്യരുടെ ഭൂമി നിലമ്പൂർ ബാലൻ 1979
ഇഷ്ടമാണ് പക്ഷേ വാസന്തി ബാലചന്ദ്ര മേനോൻ 1980
സ്വരങ്ങൾ സ്വപ്നങ്ങൾ കല്യാണി എ എൻ തമ്പി 1981
വിടപറയും മുമ്പേ സുധ പ്രസിഡന്റായിട്ടുള്ള ക്ലബ് അംഗം മോഹൻ 1981
പറങ്കിമല പണിക്കത്തി നാണി ഭരതൻ 1981
കാൻസറും ലൈംഗീക രോഗങ്ങളും പി ആർ എസ് പിള്ള 1981

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
മേൽ‌വിലാസം ശരിയാണ് പ്രദീപ് ചൊക്ലി 2003
മൂന്നാംയാമം പി രാജു 2002
നിമിഷങ്ങൾ എസ് പി ശങ്കർ 2001
ഡ്രൈവിംഗ് സ്കൂൾ എ ടി ജോയ് 2001
റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലിം ബാബ 2000
ചെഞ്ചായം ഷൊർണ്ണൂർ വിജയൻ 2000
ഗന്ധർവ്വരാത്രി ടി വി സാബു 2000
തച്ചിലേടത്ത് ചുണ്ടൻ ഷാജൂൺ കാര്യാൽ 1999
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ പി ജി വിശ്വംഭരൻ 1998
ഇക്കരെയാണെന്റെ മാനസം കെ കെ ഹരിദാസ് 1997
ഒരു മുത്തം മണിമുത്തം സാജൻ 1997
കളമശ്ശേരിയിൽ കല്യാണയോഗം ബാലു കിരിയത്ത് 1995
കല്യാൺജി ആനന്ദ്ജി ബാലു കിരിയത്ത് 1995
കമ്പോളം ബൈജു കൊട്ടാരക്കര 1994
ഭാര്യ വി ആർ ഗോപാലകൃഷ്ണൻ 1994
ഗോളാന്തര വാർത്ത സത്യൻ അന്തിക്കാട് 1993 രാഗിണി
സ്നേഹസാഗരം സത്യൻ അന്തിക്കാട് 1992 രാഗിണി
പന്തയക്കുതിര അരുണ്‍ 1992
ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
ഭദ്രച്ചിറ്റ നസീർ 1989
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.