ലളിതശ്രീ
ഫോട്ടോ തന്ന് സഹായിച്ചത് : മഹേഷ്
തെന്നിന്ത്യൻ ചലച്ചിത്രനടി. ഡോക്ടർ ചന്ദ്രശേഖരൻ നായരുടെയും സരസ്വതിയമ്മയുടെയും മകളായി 1957 ഒക്ടോബർ 30ന് കോട്ടയത്ത് ജനിച്ചു. സുഭദ്ര എന്നതായിരുന്നു ശരിയായ പേര്. അച്ഛന്റെ ജോലി ആന്ധ്രയിൽ ആയിരുന്നതിനാൽ അവർ അവിടെയ്ക്ക് താമസം മാറ്റി. ലളിതശ്രീ ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അവരുടെ അച്ഛൻ മരിച്ചു. അതോടെ പഠിപ്പ് മുടങ്ങി. പിന്നീട് അവർ കുടുംബസമേതം മഡ്രാസിലേയ്ക്ക് താമസം മാറ്റി. അമ്മയുടെ ചികിത്സാചിലവിനും സഹോദരങ്ങളുടെ പഠനത്തിനും പണമില്ലാതെ ബുദ്ധിമുട്ടിയപ്പോളാണ് ലളിതശ്രീ സിനിമാഭിനയം തന്റെ ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തത്.
1975 ൽ ഉണർച്ചികൾ എന്ന കമലഹാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ലളിതശ്രീയുടെ സിനിമാജീവിതം ആരംഭിയ്ക്കുന്നത്. അതിനെതുടർന്ന് മധുരം തിരുമധുരം എന്ന ചിത്രത്തിൽ പപ്പുവിന്റെ നായികയായി മലയാളത്തിൽ അഭിനയിച്ചു. കോമഡി റോളുകളാണ് കൂടുതലും ചെയ്തിരുന്നത്. ലളിതശ്രീ അഭിനയിച്ചവയിൽ ഭൂരിഭാഗവും മലയാളസിനിമകളായിരുന്നു. ആദാമിന്റെ വാരിയെല്ല്, പറങ്കിമല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, മുഹൂർത്തം 11.30, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം.. തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്തു. നാനൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ ലളിതശ്രീ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിൾ സിനിമകൾ കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ കടമറ്റത്തുകത്തനാർ അടക്കം ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വിജയഭാരതി എന്നയാളെ ലളിതശ്രീ വിവാഹം ചെയ്തെങ്കിലും താമസിയാതെ ആ ബന്ധം വേർപിരിഞ്ഞു. ഇപ്പോൾ ലളിതശ്രീ ഡബ്ബിംഗ് ആർട്ടിസ്റ്റായും ഹിന്ദി, തെലുങ്കു സീരിയലുകൾ തമിഴിലേയ്ക്ക് മൊഴിമാറ്റുന്ന ജോലിയും ചെയ്തുവരുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മധുരം തിരുമധുരം | നാണി | ഡോ ബാലകൃഷ്ണൻ | 1976 |
| അപരാധി | പി എൻ സുന്ദരം | 1977 | |
| പല്ലവി | ബി കെ പൊറ്റക്കാട് | 1977 | |
| അപരാജിത | ജെ ശശികുമാർ | 1977 | |
| വിടരുന്ന മൊട്ടുകൾ | പി സുബ്രഹ്മണ്യം | 1977 | |
| പോക്കറ്റടിക്കാരി | പി ജി വിശ്വംഭരൻ | 1978 | |
| ആൾമാറാട്ടം | പി വേണു | 1978 | |
| കടത്തനാട്ട് മാക്കം | നവോദയ അപ്പച്ചൻ | 1978 | |
| സീമന്തിനി | പി ജി വിശ്വംഭരൻ | 1978 | |
| കൊച്ചുതമ്പുരാട്ടി | അലക്സ് | 1979 | |
| അലാവുദ്ദീനും അൽഭുതവിളക്കും | ഐ വി ശശി | 1979 | |
| ലില്ലിപ്പൂക്കൾ | ടി എസ് മോഹൻ | 1979 | |
| അന്യരുടെ ഭൂമി | നിലമ്പൂർ ബാലൻ | 1979 | |
| നിത്യവസന്തം | ജെ ശശികുമാർ | 1979 | |
| ഒറ്റപ്പെട്ടവർ | പി കെ കൃഷ്ണൻ | 1979 | |
| ഇഷ്ടമാണ് പക്ഷേ | വാസന്തി | ബാലചന്ദ്ര മേനോൻ | 1980 |
| പറങ്കിമല | പണിക്കത്തി നാണി | ഭരതൻ | 1981 |
| കാൻസറും ലൈംഗീക രോഗങ്ങളും | പി ആർ എസ് പിള്ള | 1981 | |
| സ്വരങ്ങൾ സ്വപ്നങ്ങൾ | കല്യാണി | എ എൻ തമ്പി | 1981 |
| വിടപറയും മുമ്പേ | സുധ പ്രസിഡന്റായിട്ടുള്ള ക്ലബ് അംഗം | മോഹൻ | 1981 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| മേൽവിലാസം ശരിയാണ് | പ്രദീപ് ചൊക്ലി | 2003 | |
| മൂന്നാംയാമം | പി രാജു | 2002 | |
| നിമിഷങ്ങൾ | എസ് പി ശങ്കർ | 2001 | |
| ഡ്രൈവിംഗ് സ്കൂൾ | എ ടി ജോയ് | 2001 | |
| ഗന്ധർവ്വരാത്രി | ടി വി സാബു | 2000 | |
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 | |
| ചെഞ്ചായം | ഷൊർണ്ണൂർ വിജയൻ | 2000 | |
| തച്ചിലേടത്ത് ചുണ്ടൻ | ഷാജൂൺ കാര്യാൽ | 1999 | |
| ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ | പി ജി വിശ്വംഭരൻ | 1998 | |
| ഒരു മുത്തം മണിമുത്തം | സാജൻ | 1997 | |
| ഇക്കരെയാണെന്റെ മാനസം | കെ കെ ഹരിദാസ് | 1997 | |
| കളമശ്ശേരിയിൽ കല്യാണയോഗം | ബാലു കിരിയത്ത് | 1995 | |
| കല്യാൺജി ആനന്ദ്ജി | ബാലു കിരിയത്ത് | 1995 | |
| കമ്പോളം | ബൈജു കൊട്ടാരക്കര | 1994 | |
| ഭാര്യ | വി ആർ ഗോപാലകൃഷ്ണൻ | 1994 | |
| ഗോളാന്തര വാർത്ത | സത്യൻ അന്തിക്കാട് | 1993 | രാഗിണി |
| സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 | രാഗിണി |
| പന്തയക്കുതിര | അരുണ്‍ | 1992 | |
| ക്രൈം ബ്രാഞ്ച് | കെ എസ് ഗോപാലകൃഷ്ണൻ | 1989 | |
| ഭദ്രച്ചിറ്റ | നസീർ | 1989 |