താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anju Aravind

കൂത്തുപറമ്പിനടുത്ത് ഉരുവച്ചാൽ ബീനാ ഭവനിൽ അരവിന്ദാക്ഷന്റേയും കെ ടി കാഞ്ചനയുടെയും മകളായി ജനനം. ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു, സ്കൂൾ കലോത്സവങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. സുധീഷ്‌ നായകനായ 'ആകാശത്തേക്കൊരു കിളിവാതിൽ' എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി. എന്നിരുന്നാലും സുരേഷ് ഗോപിയുടെ സഹോദരിയായി അഭിനയിച്ച അക്ഷരമാണ് ആദ്യം പുറത്തു വന്ന ചിത്രം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. പൂവേ ഉനക്കാകെ, അരുണാചലം, വണ്‍സ് മോർ തുടങ്ങിയവ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. തലശ്ശേരി സ്വദേശി ദേവദാസിനെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് വിവാഹമോചനം നേടി. സിനിമകൾക്കൊപ്പം സീരിയലുകളിലും സജീവമായിരുന്ന അഞ്ജു പിന്നീട് നൃത്തത്തിന്റെ ലോകത്തേക്ക് ചുവടുമാറ്റി. അഭിനയ രംഗത്ത് നിന്ന് മാറി നിന്ന അവസരത്തിൽ 3 കിങ്ങ്സ് എന്ന വി കെ പി ചിത്രത്തിൽ സന്ധ്യക്കു വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷം 2013 ലാണ് വീണ്ടും അഭിനയ ലോകത്തേക്ക് അവർ തിരികെ എത്തിയത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കവാടം ശോഭന കെ ആർ ജോഷി 1988
സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് 1995
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ വിജി തമ്പി 1995
പാർവ്വതീ പരിണയം ലക്ഷ്മി പി ജി വിശ്വംഭരൻ 1995
കിടിലോൽക്കിടിലം പോൾസൺ 1995
അക്ഷരം സിബി മലയിൽ 1995
കൊക്കരക്കോ കെ കെ ഹരിദാസ് 1995
അഴകിയ രാവണൻ അനിയത്തി സന്ധ്യ കമൽ 1996
സ്വപ്നലോകത്തെ ബാലഭാസ്കരൻ മോഹിനി രാജസേനൻ 1996
ആകാശത്തേക്കൊരു കിളിവാതിൽ എം പ്രതാപ് 1996
വാനരസേന ജയൻ വർക്കല 1996
ബ്രിട്ടീഷ് മാർക്കറ്റ് ലീന നിസ്സാർ 1996
കല്യാണപ്പിറ്റേന്ന് രാധു കെ കെ ഹരിദാസ് 1997
സുവർണ്ണ സിംഹാസനം ശ്രീക്കുട്ടി പി ജി വിശ്വംഭരൻ 1997
ചേനപ്പറമ്പിലെ ആനക്കാര്യം നിസ്സാർ 1998
സിദ്ധാർത്ഥ ജോമോൻ 1998
ആലിബാബയും ആറര കള്ളന്മാരും സുനിത സതീഷ് മണർകാട്, ഷാജി 1998
ചാർളി ചാപ്ലിൻ നാൻസി പി കെ രാധാകൃഷ്ണൻ 1999
സമ്മർ പാലസ് രജനി എം കെ മുരളീധരൻ 2000
ചിത്രത്തൂണുകൾ ഇന്ദു ടി എൻ വസന്തകുമാർ 2001

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
3 കിങ്ങ്സ് വി കെ പ്രകാശ് 2011 സന്ധ്യ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.