താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
In Ghost House Inn (Malayalam Movie)
കഥാസന്ദർഭം:

പ്രേതബാധയുണ്ടെന്നറിയപ്പെടുന്ന വീട് വാങ്ങിയ നാലു സുഹൃത്തുക്കൾ അവിടെ നേരിടേണ്ടി വരുന്ന വിചിത്രസംഭവങ്ങളുടെ തമാശാപൂർവമായ ആവിഷ്കാരമാണ് ഈ സിനിമ.

കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Thursday, 25 March, 2010

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
മഹാദേവൻ
തോമസുകുട്ടി
ഗോവിന്ദൻകുട്ടി
അപ്പുക്കുട്ടൻ
ഫാദർ ഡൊമിനിക്
ഏണെസ്റ്റ്
അപ്പച്ചൻ
ശേഖർ
ഡോക്റ്റർ ക്രിസ്റ്റഫർ
ഡ്രൈവർ
മരഗതം
സുലോചന
പാർവ്വതി
ജോർജ്കുട്ടി
ജെസ്സി
മാനേജർ
സി ഐ ചെറിയാൻ
ലക്ഷ്മി കാന്ത്

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:

Awards, Recognition, Reference, Resources

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

" ഇൻ ഹരിഹർനഗർ" എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗം.

കഥാസംഗ്രഹം:

റിസോർട്ട് ആക്കണമെന്ന ഉദ്ദേശ്യത്തോടെ തോമസ് കുട്ടി (അശോകൻ) ഡൊറോത്തി എന്നൊരു മദാമ്മയിൽ നിന്ന് ഒരു പഴയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങുന്നു. പണ്ട് വീടിനുള്ളിൽ മൂന്നു പേരെ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്ന് പറയപ്പെടുന്നതു കാരണം, ഒരു പ്രേതബാധയുള്ള ഭവനമായാണ് ആ ബംഗ്ലാവ് അറിയപ്പെടുന്നത്. പലരും വീട് വാങ്ങിയിട്ട് തിരികെ നല്കിയ സംഭവങ്ങളുമുണ്ട്.

തോമസ് കുട്ടി തൻ്റെ സുഹൃത്തുക്കളായ മഹാദേവൻ (മുകേഷ്), അപ്പുക്കുട്ടൻ (ജഗദീഷ്), ഗോവിന്ദൻ കുട്ടി (സിദ്ധീഖ്) എന്നിവരെ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. രാത്രിയിൽ ധൈര്യപൂർവം അവിടെത്താമസിക്കുന്നതു വഴി പ്രേതഭവനമല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയാണ് അയാളുടെ ഉദ്ദേശ്യം.

ബംഗ്ലാവിലെത്തുന്ന മൂന്നു പേരും തോമസ് കുട്ടിയുടെ ആശയത്തെ ആദ്യം എതിർക്കുന്നെങ്കിലും പിന്നീട് അവിടെത്താമസിക്കാൻ തീരുമാനിക്കുന്നു. അന്നു രാത്രി അവർക്ക് ചില പ്രേതാനുഭവങ്ങളുണ്ടായെങ്കിലും അത് തോമസ് കുട്ടി ആസൂത്രണം ചെയ്ത നാടകമാണെന്നറിയുന്നതോടെ ബാക്കി മൂന്നു പേർക്കും ധൈര്യം തോന്നുന്നു. ഭാര്യമാരെക്കൂടി അവിടേക്ക് വരുത്താൻ അവർ തീരുമാനിക്കുന്നു.

ഇതിനിടെ ഫാദർ ഡൊമിനിക്ക് (നെടുമുടി വേണു) എന്നൊരാൾ അവരോട് ബംഗ്ലാവിൽ പ്രേതബാധയുണ്ടെന്നും അവിടെത്താമസിക്കരുതെന്നും മുന്നറിയിപ്പു നല്കുന്നു. പക്ഷേ തോമസ് കുട്ടിയും സുഹൃത്തുക്കളും അതു കാര്യമാക്കുന്നില്ല. എന്നാൽ, ഭാര്യമാർ വന്നതിനു ശേഷം ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നു. വീട് ഏർപ്പാടാക്കിയ ഏജൻസിയിൽ വിളിക്കുമ്പോൾ ഫാദർ ഡൊമിനിക്കിനെ കാണാൻ അവരും പറയുന്നു.

എന്നാൽ ഫാദറിനെക്കാണുന്ന മഹാദേവനും ഗോവിന്ദൻ കുട്ടിക്കും അയാളെ ബോധിക്കുന്നില്ല. ബംഗ്ലാവിൽ തീ കൊണ്ടുള്ള അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫാദർ മുന്നറിയിപ്പ് നല്കുന്നു. അന്നു രാത്രി തോമസ് കുട്ടിയുടെ ഭാര്യയ്ക്ക് അടുപ്പിൽ നിന്ന് പൊള്ളലേല്ക്കുന്നു. അല്പസമയത്തിനുള്ളിൽ ഫാദർ പറഞ്ഞയച്ച ഡോക്ടർ (തമ്പി ആൻ്റണി) അവിടെത്തുന്നു.

ഫാദറിൻ്റെ ദിവ്യശക്തിയിൽ അദ്ഭുതം തോന്നിയ അവർ അദ്ദേഹത്തെത്തിരക്കിപ്പോകുന്നു . തലേന്ന് രാത്രി ഉണ്ടായ ഒരു പ്രേതാക്രമണത്തിൽ കൈയിൽ ആണി തറച്ചെന്ന് ഫാദർ പറയുന്നു. ഫാദർ അവർക്കൊപ്പം ബംഗ്ലാവിലേക്ക് വരുന്നു.

ബംഗ്ലാവിലെ കുളിമുറിയുടെ ചുവരുകളിലും മച്ചിലും കണ്ട കാൽപാടുകൾ എല്ലാവരെയും പരിഭ്രാന്തരാക്കുന്നു. എന്നാൽ ഫാദർ മാന്ത്രികജലം തളിച്ചപ്പോൾ അവയെല്ലാം അപ്രത്യക്ഷമാകുന്നു. ബംഗ്ലാവിലെ വേലക്കാരിയായ മരഗതത്തിന് (രാധിക) പ്രേതബാധയുണ്ടെന്ന് ഫാദർ കണ്ടെത്തുന്നു. അപ്പോഴേക്കും അവൾ എങ്ങോട്ടോ മറയുന്നു. പിന്തുടർന്നു ചെല്ലുന്ന ഫാദറും മറ്റും കാണുന്നത് പ്രേതാവേശത്തിൽ സംഹാരരുദ്രയായി നിൽക്കുന്ന മരഗതത്തെയാണ്. ഫാദർ അവളെ പണിപ്പെട്ട് ശാന്തയാക്കുന്നു.

എന്നാൽ അന്നു ചന്ദ്രഗ്രഹണമാണെന്നും ഗ്രഹണ സമയത്ത് അവൾ പൂർവാധികം ശക്തയാകുമെന്നും ഫാദർ പറയുന്നു. പറഞ്ഞതുപോലെ മരഗതം വീണ്ടും ഉണർന്നെഴുന്നേൽക്കുന്നു. അവളെ നേരിടാനുള്ള ശ്രമത്തിൽ ഫാദറിൻ്റെ ബോധം പോകുന്നു. അവിടെയെത്തുന്ന ഡോക്ടർ, ഫാദർ മരിച്ചു കഴിഞ്ഞു എന്നറിയിക്കുന്നു.

വീട് പാതി വിലയ്ക്ക് ഡൊറോത്തിക്ക് തിരിച്ചെഴുതിക്കൊടുക്കാൻ തോമസ് കുട്ടി തീരുമാനിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

നേരത്തേ, മരഗതത്തിൻ്റെ ബാധയൊഴിപ്പിക്കുന്നതിനിടയിൽ, ഫാദറിൻ്റെ ഇടതു കൈയിലെ ബാൻഡേജ് വലതുകൈയിലെക്ക് മാറിയത് മഹാദേവൻ കാണുന്നു. അതോടെ ഫാദർ ഡൊമിനിക് ഡോക്ടറെയും മരഗതത്തെയും മറ്റും വച്ച് നടത്തുന്ന നാടകമാണ് ഇതെന്ന് അവർക്കു മനസ്സിലാകുന്നു. ഡൊറോത്തി മദാമ്മയ്ക്ക് വീട് നല്കാൻ എഴുതിയ ആധാരം രജിസ്ട്രാറെ സ്വാധീനിച്ച് അവർ മാറ്റിയെഴുതുന്നു. ഇതറിയാതെ പകുതി പണം നല്കി ഡൊറോത്തിയായി അഭിനയിച്ച ഫാദർ ആധാരം വാങ്ങുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

തീ കായും തെമ്മാടിക്കാറ്റേ

ബിച്ചു തിരുമല അലക്സ് പോൾ എം ജി ശ്രീകുമാർ, റിമി ടോമി
2

ഓ റംബോ റംബോ

ബിച്ചു തിരുമല അലക്സ് പോൾ എം ജി ശ്രീകുമാർ, വിധു പ്രതാപ്, കോറസ്
3

അടവുകൾ പതിനെട്ടും പയറ്റിയ കാലം

ബിച്ചു തിരുമല അലക്സ് പോൾ എം ജി ശ്രീകുമാർ, അഫ്സൽ, വിധു പ്രതാപ്
4

ഒലെ ഒലെ ഒലെ

മുത്തു വിജയ് അലക്സ് പോൾ അനിത ഷെയ്ഖ്, ജാസി ഗിഫ്റ്റ്
5

വിയ്യ മിയ്യ (ടൈറ്റിൽ സോങ്ങ്)

അനിത ഷെയ്ഖ് അലക്സ് പോൾ അനിത ഷെയ്ഖ്
6

വെൻ ഐ ആം വിത്ത് യു

അനിത ഷെയ്ഖ് അലക്സ് പോൾ അനിത ഷെയ്ഖ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.