വിവേക് രഞ്ജിത്ത്

Vivek Ranjith
Date of Birth:
Friday, 19 June, 1987
കഥ: 1
സംഭാഷണം: 2
തിരക്കഥ: 1

1987 ജൂൺ 19 ന് ആർ രഞ്ജിത്തിന്റെയും മായ രഞ്ജിത്തിന്റെയും മകനായി കൊല്ലത്ത് ജനനം. വൈറ്റില ടോക്-എച്ച് സ്കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ലൊയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബി എസ് സിയും പൂനെ എഫ് ടി ടി ഐയിൽ നിന്നും തിരക്കഥ രചനയിൽ ബിരുദാനന്തര ബിരുദവും നേടി. ഇന്നത്തെ ചിന്താവിഷയം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ഛായാഗ്രാഹകൻ അഴകപ്പന്റെ സഹായിയായി സിനിമയിലേക്ക് കടന്നു വന്നു. സിനിമകളെ കുറിച്ചെഴുതിയ ലേഖനങ്ങൾ വായിക്കാനിടയായ മമാസ്, രഞ്ജിത്തിനെ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി വിളിച്ചു, പിന്നീട് വി കെ പ്രകാശിന്റെ ട്രിവാണ്ട്രം ലോഡ്‌ജിലും സഹസംവിധായകനായി. ഇന്ത്യാവിഷനടക്കമുള്ള ചില ചാനലുകളിൽ ചലചിത്രാധിഷ്ഠിതമായ ചില പരിപാടികൾ അവതരിപ്പിചിട്ടുണ്ട്. ആസിഫ് അലി നായകനായി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി എന്ന ചിത്രത്തിനു വേണ്ടി വിനയ് ഗോവിന്ദിനും ജോസഫ് കുര്യനുമോപ്പം കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. Rock സ്റ്റാർ എന്ന വി കെ പി ചിത്രത്തിനായി സംഭാഷണവും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്യൂട്ടിഫുൾ, ഡേവിഡ് & ഗോലിയാത്ത്, കൊഹിനൂർ, ചാർലി തുടങ്ങി130 ഓളം ചിത്രങ്ങളുടെ സബ് ടൈറ്റിലുകൾ ഒരുക്കിയതും രഞ്ജിത്താണ്.

കഥ

ചിത്രം സംവിധാനം വര്‍ഷം
കിളി പോയി വിനയ് ഗോവിന്ദ് 2013

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കിളി പോയി വിനയ് ഗോവിന്ദ് 2013

സംഭാഷണം എഴുതിയ സിനിമകൾ

അസിസ്റ്റന്റ് സംവിധാനം

Subtitling

Subtitling

തലക്കെട്ട് സംവിധാനം വര്‍ഷം
വാഴ 2 സവിൻ എസ് 2026
വലതുവശത്തെ കള്ളൻ ജീത്തു ജോസഫ് 2026
റോന്ത് ഷാഹി കബീർ 2025
സർവ്വം മായ അഖിൽ സത്യൻ 2025
L2 എമ്പുരാൻ പൃഥ്വിരാജ് സുകുമാരൻ 2025
ലോക - ചാപ്റ്റർ വൺ:ചന്ദ്ര ഡോമിനിക് അരുണ്‍ 2025
എക്കോ ദിൻജിത്ത് അയ്യത്താൻ 2025
പൊൻMan ജ്യോതിഷ് ശങ്കർ 2025
വർഷങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസൻ 2024
മലയാളി ഫ്രം ഇന്ത്യ ഡിജോ ജോസ് ആന്റണി 2024
ലെവൽ ക്രോസ് അർഫാസ് അയൂബ് 2024
ആടുജീവിതം ബ്ലെസ്സി 2024
2018 ജൂഡ് ആന്തണി ജോസഫ് 2023
ആന്റണി ജോഷി 2023
എങ്കിലും ചന്ദ്രികേ... ആദിത്യൻ ചന്ദ്രശേഖർ 2023
ലൈവ് വി കെ പ്രകാശ് 2023
ആയിഷ ആമിർ പള്ളിക്കൽ 2023
ഇരട്ട രോഹിത് എം ജി കൃഷ്ണൻ 2023
ക്രിസ്റ്റഫർ ബി ഉണ്ണികൃഷ്ണൻ 2023
മോമോ ഇൻ ദുബായ് അമീൻ അസ്‌ലം 2023

Assistant Camera

Assistant Camera

തലക്കെട്ട് സംവിധാനം വര്‍ഷം
ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട് 2008