സുവർണ്ണ മാത്യു

Suvarnna Mathew

പാലാ സ്വദേശികളായ മാത്യുവിന്റെയും എത്സമ്മയുടേയും മകളായി സുവർണ്ണ ജനിച്ചു. കുട്ടിക്കാലത്ത് കലാ രംഗത്തോട് ഒട്ടും താല്പര്യം കാണിക്കാതിരുന്നിട്ടും, വളരെ അവിചാരിതമായാണ് 1992 ൽ മിസ്‌ കേരള മത്സരത്തിലേക്ക് എത്തി ചേർന്നത്. സുവർണ്ണയുടെ ഒരു ബന്ധുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മിസ്‌.കേരള മത്സരത്തിൽ അവർ പങ്കെടുത്തത്. അതിൽ വിജയിയായതോടെ സിനിമാ രംഗത്തേക്ക് കടന്ന് വരുവാനുള്ള സാഹചര്യം ഒരുങ്ങി. സിബി മലയിൽ - ലോഹിതദാസ് കൂട്ടുകെട്ടിന്റെ 'വളയം' എന്ന ചിത്രത്തിലെ നായികയായി അവർ സിനിമാ രംഗത്തേക്ക് കടന്നു വന്നു. പിന്നെ സമൂഹം, സുദിനം, ആഘോഷം, സാദരം തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു.അതിനിടയിൽ മദ്രാസിലേക്ക് താമസം മാറിയ അവർ, കലാ മാസ്റ്റരുടെ ശിഷ്യയായി നൃത്തം പഠിക്കുവാൻ തുടങ്ങി. അവിടെ പഠിക്കുന്നതിനിടയിൽ സംവിധായകൻ കസ്തൂരിരാജയുടെ ചിത്രത്തിൽ നായികയായി അഭിനയിക്കുവാൻ അവസരമൊരുങ്ങി. തമിഴിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ തെലുങ്കിലും കന്നഡയിലും അവർക്ക് വേഷങ്ങൾ ലഭിച്ചു. കേരളത്തിൽ വന്നിരുന്ന അവസരങ്ങളിൽ മലയാളത്തിലും കുറെ സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷം മിനി സ്ക്രീനിലേക്ക് ചുവടുമാറ്റിയ അവർ, ഒരിടവേളക്ക് ശേഷം മഴത്തുള്ളിക്കിലുക്കത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചു വരവിൽ കൂടുതൽ ക്യാരക്ടർ റോളുകളാണ് അവർക്ക് ലഭിച്ചത്. ടൈഗർ, ലയണ്‍, നേരറിയാൻ സി ബി ഐ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. രജനികാന്തിന്റെ ചന്ദ്രമുഖിയിൽ പ്രസക്തമായ ഒരു വേഷവും അവരെ തേടിയെത്തി. മാവേലിക്കര സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ വർഗ്ഗീസ് ജേക്കബാണ്‌ സുവർണ്ണയുടെ ഭർത്താവ്. മകൻ ജേക്കബ്.

അവലംബം: അമൃതാ ടിവിയുടെ ഇന്നലത്തെ താരം എന്ന പ്രോഗ്രാം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അങ്കിൾ ബൺ ഭദ്രൻ 1991
കിലുക്കാംപെട്ടി ഷാജി കൈലാസ് 1991
മിമിക്സ് പരേഡ് തുളസീദാസ് 1991
സുന്ദരിക്കാക്ക മഹേഷ് സോമൻ 1991
എന്നോടിഷ്ടം കൂടാമോ കമൽ 1992
കൗരവർ ജോഷി 1992
മാന്യന്മാർ തോമയുടെ സഹോദരി ടി എസ് സുരേഷ് ബാബു 1992
വളയം രാധ സിബി മലയിൽ 1992
കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ സീത തുളസീദാസ് 1992
സമൂഹം സത്യൻ അന്തിക്കാട് 1993
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ഷാജി കൈലാസ് 1993
സുദിനം നിസ്സാർ 1994
സാദരം ലേഖ ജോസ് തോമസ് 1995
മാട്ടുപ്പെട്ടി മച്ചാൻ ചെന്താമര ജോസ് തോമസ് 1998
സൂര്യവനം മീര ഋഷികേശ് 1998
ആഘോഷം നാൻസി ടി എസ് സജി 1998
ഗാന്ധിയൻ അഡ്വക്കേറ്റ് യമുന റഹീം ഷാർവി 2000
ദി ഗാങ് ജെ വില്യംസ് 2000
കണ്ണാടിക്കടവത്ത് രമണി സൂര്യൻ കുനിശ്ശേരി 2000
റെഡ് ഇൻഡ്യൻസ് സുനിൽ 2001

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വരവായ് ഹാരിഷ് 2000
Submitted 15 years 7 months ago by Jayakrishnantu.