ശ്രീജിത്ത് രവി
മലയാള ചലച്ചിത്ര നടൻ. 1976 മെയ് 19 ന് പ്രശസ്ത നടൻ ടി ജി രവിയുടെയും ഡോക്ടർ സുഭദ്രയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ ഹരിശ്രീ വിദ്യാനിധി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. NIT സൂരത്കല്ലിൽ നിന്നും മെക്കാനിക്കൽ എഞ്ജിനീയറിംഗിൽ ബിരുദം നേടി. ICFAI ബാംഗ്ലൂരിൽ നിന്നും PGDBA- യും, ICFAI ഹൈദരാബാദിൽ നിന്ന് ബിസിനസ് ഫിനാൻസിൽ ഡിപ്ലോമയും കഴിഞ്ഞു.
ശ്രീജിത്ത് രവി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത് 2005- ലാണ്. ആ വർഷം അദ്ദേഹം അഭിനയിച്ച മയൂഖം, ചാന്തുപൊട്ട്, ബൈ ദി പീപ്പിൾ എന്നീ സിനിമകളാണ് റിലീസായത്. അതിൽ ചാന്തുപൊട്ട് എന്ന സിനിമയിലെ ശ്രീജിത്ത് രവിയുടെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിൽ നല്ല വേഷം ലഭിച്ചു. 2012- ൽ Vettai എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാരംഗത്തേയ്ക്കെത്തുന്നത്. നെഗറ്റീവ് കാരക്ടറുകൾ ചെയ്തിരുന്ന ശ്രീജിത്ത് രവി, സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു- വിലൂടെ തമാശകലർന്ന കാരക്ടർ റോളുകളും തനിയ്ക്കു വഴങ്ങുമെന്ന് തെളിയിച്ചു. പുണ്യാളൻ അഗർബത്തീസ് അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ ഹാസ്യപ്രധാനമായ റോളുകൾ ചെയ്തു.
ശ്രീജിത്ത് രവിയുടെ ഭാര്യ സജിത ശ്രീജിത്ത്. രണ്ടുമക്കളാണ് അവർക്കുള്ളത്. റിജർഷ്വ ശ്രീജിത്ത്, റിതുഞ്ജയ് ശ്രീജിത്ത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ചാന്ത്‌പൊട്ട് | ക്ലീറ്റസ് | ലാൽ ജോസ് | 2005 |
| മയൂഖം | ഉണ്ണിയുടെ സുഹൃത്ത് | ടി ഹരിഹരൻ | 2005 |
| ബൈ ദി പീപ്പിൾ | സത്യനാഥ് | ജയരാജ് | 2005 |
| വാസ്തവം | എം പത്മകുമാർ | 2006 | |
| രാവണൻ | ജോജോ കെ വർഗീസ് | 2006 | |
| ഒരുവൻ | വിനു ആനന്ദ് | 2006 | |
| ലയൺ | കൃഷ്ണകുമാറിന്റെ സഹപ്രവർത്തകൻ | ജോഷി | 2006 |
| ജയം | സോനു ശിശുപാൽ | 2006 | |
| കങ്കാരു | സിറിഞ്ച് വാസു | രാജ്ബാബു | 2007 |
| വീരാളിപ്പട്ട് | കുക്കു സുരേന്ദ്രൻ | 2007 | |
| ഇന്ദ്രജിത്ത് | കെ കെ ഹരിദാസ് | 2007 | |
| പന്തയക്കോഴി | സെബാൻ | എം എ വേണു | 2007 |
| എബ്രഹാം ആൻഡ് ലിങ്കൺ | പ്രമോദ് പപ്പൻ | 2007 | |
| നവംബർ റെയിൻ | വിനു ജോസഫ് | 2007 | |
| നാലു പെണ്ണുങ്ങൾ | പപ്പൂട്ടി | അടൂർ ഗോപാലകൃഷ്ണൻ | 2007 |
| കിച്ചാമണി എം ബി എ | സമദ് മങ്കട | 2007 | |
| ബിഗ് ബി | അന്ധകാരം ബാബു | അമൽ നീരദ് | 2007 |
| സ്കെച്ച് | പ്രസാദ് യാദവ് | 2007 | |
| മിഷൻ 90 ഡേയ്‌സ് | ശിവരാശൻ | മേജർ രവി | 2007 |
| സുൽത്താൻ | 2008 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| സൈലൻസർ | പ്രിയനന്ദനൻ | 2020 |