സീത

Seetha

തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിൽ തുടക്കമിട്ടു. തുടർന്ന് മലയാളം, തമിഴ് സിനിമകളിലും ബാലനടിയായി വേഷമിട്ടു. മലയാളത്തിൽ ഓണത്തുമ്പിക്കൊരൂഞ്ഞാൽ, ഉണരു തുടങ്ങി ഏതാനും സിനിമകളിൽ ബാലതാരമായിരുന്നു. പിന്നീട് ഒരിടവേളയ്ക്കു ശേഷം ദേവാസുരം എന്ന ചിത്രത്തിൽ, നായികയായ രേവതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജത്തിയായി വേഷമിട്ടുകൊണ്ടായിരുന്നു സീത സിനിമയിൽ സജീവമായത്. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്. തന്റെ ഡാൻസ് ടീച്ചറുടെ സുഹൃത്തും, സംവിധായകൻ ഐ വി ശശിയുടെ ഭാര്യയുമായ സീമ മുഖാന്തിരമാണ് സീത ആ ചിത്രത്തിലേക്ക് എത്തപ്പെട്ടത്. അതിനുശേഷം ഭൂമിഗീതം, ദാദ, ഭാര്യ, പിൻഗാമി, ഹിറ്റ്ലർ, വർണ്ണപ്പകിട്ട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്നയാളും, ചെന്നെ 'തായ് സത്യ മെട്രിക്കുലേഷൻ' സ്കൂളിലെ തന്റെ പഴയ സഹപാഠിയുമായ അബ്ദുൾ ഖാദറിനെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്. ചെന്നൈയിൽ താമസമാക്കിയിരിക്കുന്ന സീത വിവാഹശേഷം തന്റെ പേര് 'യാസ്മിൻ' എന്ന് മാറ്റിയിരുന്നു. നിലവിൽ തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉണരൂ സേവ്യറിൻ്റെ മകൾ മണിരത്നം 1984
കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിനമ്പൂരി എൻ പി സുരേഷ് 1984
ഓണത്തുമ്പിക്കൊരൂഞ്ഞാൽ ടീനമോൾ എൻ പി സുരേഷ് 1985
ദേവാസുരം ഭാനുമതിയുടെ അനുജത്തി ഐ വി ശശി 1993
ഭൂമിഗീതം അമ്മുക്കുട്ടി കമൽ 1993
ഘോഷയാത്ര ജി എസ് വിജയൻ 1993
ജനം വിജി തമ്പി 1993
ഗാണ്ഡീവം ഉമ ബാലൻ 1994
ശുദ്ധമദ്ദളം തുളസീദാസ് 1994
ദാദ ശാരദ പി ജി വിശ്വംഭരൻ 1994
ഭാര്യ ഹരിയുടെ സഹോദരി വി ആർ ഗോപാലകൃഷ്ണൻ 1994
വരണമാല്യം വിജയ് പി നായർ 1994
കുടുംബവിശേഷം ദീപ പി അനിൽ, ബാബു നാരായണൻ 1994
പിൻ‌ഗാമി പാർവതി സത്യൻ അന്തിക്കാട് 1994
സർഗ്ഗവസന്തം സതി അനിൽ ദാസ് 1995
ഹിറ്റ്ലർ അമ്പിളി സിദ്ദിഖ് 1996
ഹിറ്റ്ലിസ്റ്റ് ശശി മോഹൻ 1996
സ്നേഹദൂത് അമ്മു ഡി മധു 1997
വർണ്ണപ്പകിട്ട് ഐ വി ശശി 1997
സ്നേഹസിന്ദൂരം കൃഷ്ണൻ മുന്നാട് 1997

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
നിർണ്ണയം സംഗീത് ശിവൻ 1995
Submitted 13 years 6 months ago by Achinthya.