ശരത് ദാസ്
അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേയും സരസ്വതിയമ്മയുടേയും മകനായി ആലുവയിൽ ജനിച്ചു. തിരുവനന്തപുരത്തുള്ള പെരുന്താനി എൻ. എസ്. എസ്. കരയോഗം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ചെറുപ്പം മുതലേ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ സ്കൂൾ പഠനം തുടരാൻ സാധിച്ചില്ലെങ്കിലും പ്രൈവറ്റായി പഠനം പൂർത്തിയാക്കി കൊമേഴ്സിൽ ബിരുദം നേടി. 1994 ൽ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഈ ചിത്രം അനേകം പുരസ്കാരങ്ങൾ നേടുകയുണ്ടായി. നടൻ മുരളിയും അർച്ചനയും പ്രധാന വേഷങ്ങൾ ചെയ്ത സമ്മോഹനം എന്ന ചിത്രമായിരുന്നു അടുത്തത്. 95 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം ‘ബെസ്റ്റ് ഓഫ് ദ ഫെസ്റ്റ്’ പുരസ്കാരം നേടുകയുണ്ടായി. ഹരിഹരന്റെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിൽ നായകതുല്യ വേഷത്തിലും അഭിനയിച്ചു. പത്രം, മധുരനൊമ്പരക്കാറ്റ്, ദേവദൂതൻ തുടങ്ങി 15 ലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
എങ്കിലും ടിവി സീരിയലുകളിലൂടെയാണ് ഇദ്ദേഹം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതിൽ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
ശരത് ഒരു അഭിനേതാവ് മാത്രമല്ല മൃദംഗം, വയലിൻ, ഫ്ലൂട്ട് എന്നീ ഉപകരണങ്ങളിലും വിദഗ്ദ്ധനാണ്. വായ്പ്പാട്ടിലും നല്ല ജ്ഞാനമുള്ള വ്യക്തിയാണ് ഇദ്ദേഹം. 2006 ൽ ഏറ്റവും മികച്ച ശബ്ദലേഖകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇദ്ദേഹം അനേകം സിനിമകളിൽ നവാഗത നടന്മാർക്കുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്.
ബന്ധുകൂടിയായ മഞ്ജുവാണ് സഹധർമ്മിണി. വേദ, ധ്യാന എന്നിവരാണ് മക്കൾ
ഫേസ്ബുക്ക് പ്രൊഫൈൽ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഇരുട്ട് | സന്തോഷ് ബാബുസേനൻ , സതീഷ് ബാബുസേനൻ | ||
| സ്വം | കണ്ണൻ | ഷാജി എൻ കരുൺ | 1994 |
| സമ്മോഹനം | സി പി പദ്മകുമാർ | 1996 | |
| സ്നേഹദൂത് | ഡി മധു | 1997 | |
| എന്ന് സ്വന്തം ജാനകിക്കുട്ടി | ടി ഹരിഹരൻ | 1998 | |
| പത്രം | ജോഷി | 1999 | |
| ദേവദൂതൻ | മഹേശ്വറായി നാടകം അഭിനയിക്കുന്നയാൾ | സിബി മലയിൽ | 2000 |
| ഇന്ദ്രിയം | അനൂപ് | ജോർജ്ജ് കിത്തു | 2000 |
| മധുരനൊമ്പരക്കാറ്റ് | ഇക്ബാൽ | കമൽ | 2000 |
| സത്യമേവ ജയതേ | ശശി | വിജി തമ്പി | 2000 |
| ഡാർലിങ് ഡാർലിങ് | മണിക്കുട്ടൻ | രാജസേനൻ | 2000 |
| ആഭരണച്ചാർത്ത് | ഐ വി ശശി | 2002 | |
| കാലചക്രം | സോനു ശിശുപാൽ | 2002 | |
| റെയിൻ റെയിൻ കം എഗെയ്ൻ | ജയരാജ് | 2004 | |
| തുടക്കം | റഷീദ് | ഐ ശശി | 2004 |
| നാട്ടുരാജാവ് | സാമുവൽ | ഷാജി കൈലാസ് | 2004 |
| ചക്കരമുത്ത് | രാജീവ് | എ കെ ലോഹിതദാസ് | 2006 |
| ജൂലൈ 4 | സുരേഷ് | ജോഷി | 2007 |
| മോളി ആന്റി റോക്സ് | കൊച്ചച്ചൻ ഫാദർ ജോബി മാത്യൂസ് | രഞ്ജിത്ത് ശങ്കർ | 2012 |
| സ്വപാനം | ഷാജി എൻ കരുൺ | 2014 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| പദ്മിനി | സെന്ന ഹെഗ്ഡെ | 2023 | |
| ഗരുഡൻ | അരുൺ വർമ്മ | 2023 | അർജ്ജുൻ നന്ദകുമാർ |
| പാപ്പൻ | ജോഷി | 2022 | |
| അൽ മല്ലു | ബോബൻ സാമുവൽ | 2020 | |
| ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 | |
| ലാവൻഡർ | അൽത്താസ് ടി അലി | 2015 | |
| കുക്കിലിയാർ | നേമം പുഷ്പരാജ് | 2015 | |
| ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 | |
| അഭിയും ഞാനും | എസ് പി മഹേഷ് | 2013 | |
| ഉറുമി | സന്തോഷ് ശിവൻ | 2011 | |
| അലക്സാണ്ടർ ദ ഗ്രേറ്റ് | മുരളി നാഗവള്ളി | 2010 | |
| എയ്ഞ്ചൽ ജോൺ | എസ് എൽ പുരം ജയസൂര്യ | 2009 | ശന്തനു ഭാഗ്യരാജ് |
| ഓർക്കുക വല്ലപ്പോഴും | സോഹൻലാൽ | 2008 | |
| എസ് എം എസ് | സർജുലൻ | 2008 | |
| ബിഗ് ബി | അമൽ നീരദ് | 2007 | |
| നോട്ടം | ശശി പരവൂർ | 2006 | |
| മയൂഖം | ടി ഹരിഹരൻ | 2005 | |
| അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് | 2005 | നരേൻ |
| വാണ്ടഡ് | മുരളി നാഗവള്ളി | 2004 | |
| നമ്മൾ | കമൽ | 2002 | സിദ്ധാർത്ഥ് ഭരതൻ |