ഭരണിക്കാവ് ശിവകുമാർ

Bharanikkavu Sivakumar
Date of Birth:
Friday, 17 June, 1949
Date of Death:
Wednesday, 24 January, 2007
എഴുതിയ ഗാനങ്ങൾ: 171
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1

1949 ജൂൺ 17 ആം തിയതി നാരായണന്‍ ഉണ്ണിത്താന്റെ മകനായി കറ്റാനത്ത് ജനിച്ചു. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകള്‍ എഴുതിയിരുന്ന ശിവകുമാര്‍ തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്

1973ല്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. 1975ല്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മെഡിമിക്സ് അവാര്‍ഡ്, 2003ല്‍ എംവിഇഎസ് ടെലിവിഷന്‍ അവാര്‍ഡ്, 2005ലെ വയലാര്‍ സ്മാരക സമിതി അവാര്‍ഡ് എന്നിവ ലഭിച്ചു. കായംകുളം എംഎസ്പഎം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയില്‍ സബ് എഡിറ്ററായും ഹിന്ദു പത്രത്തില്‍ ട്രാന്‍സിലേറ്ററായും സേവനമനുഷ്ഠിച്ചു.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാര്‍ നാടകം, തിരക്കഥ, നോവല്‍ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം.
. രാധാമണി ഏക സഹോദരി. ഭാര്യ: ഓമനകുമാരി. മകള്‍: പാര്‍വ്വതി ശിവകുമാര്‍. 2007 ജനുവരിയില്‍ അന്തരിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനരചന

ഭരണിക്കാവ് ശിവകുമാർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ചിലമ്പിട്ട ചിരിയുമായി ആകാശവാണി ഗാനങ്ങൾ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ജി വേണുഗോപാൽ
സ്യമന്തപഞ്ചക തീർത്ഥമായി ലളിതഗാനങ്ങൾ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എൻ ശ്രീകാന്ത്
പഞ്ചമിത്തിരുനാൾ ചെണ്ട ജി ദേവരാജൻ പി മാധുരി മോഹനം 1973
ഗാഗുൽത്താമലകളേ ജീസസ് കെ ജെ യേശുദാസ് കെ ജെ യേശുദാസ് 1973
യരൂശലേമിന്റെ നന്ദിനി തെക്കൻ കാറ്റ് എ ടി ഉമ്മർ കെ ജെ യേശുദാസ് 1973
അക്കൽദാമ തൻ താഴ്വരയിൽ അക്കൽദാമ ശ്യാം കെ പി ബ്രഹ്മാനന്ദൻ, എസ് ജാനകി 1975
ശ്രീതിലകം തിരുനെറ്റിയിലണിയും അഭിമാനം എ ടി ഉമ്മർ പി സുശീല 1975
യദുനന്ദനാ ശ്രീ ഗോപകുമാരാ ആരണ്യകാണ്ഡം എ ടി ഉമ്മർ പി മാധുരി 1975
മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക ആരണ്യകാണ്ഡം എ ടി ഉമ്മർ കെ ജെ യേശുദാസ് 1975
അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ കാമം ക്രോധം മോഹം ശ്യാം പട്ടം സദൻ, അമ്പിളി 1975
രാഗാർദ്രഹംസങ്ങളോ കാമം ക്രോധം മോഹം ശ്യാം കെ ജെ യേശുദാസ്, പി സുശീല 1975
സ്വപ്നം കാണും പെണ്ണേ കാമം ക്രോധം മോഹം ശ്യാം കെ ജെ യേശുദാസ്, സുജാത മോഹൻ 1975
രാഗങ്ങള്‍ ഭാവങ്ങള്‍ കുട്ടിച്ചാത്തൻ ആർ കെ ശേഖർ കെ ജെ യേശുദാസ്, പി സുശീല 1975
നോക്കൂ തെരിയുമോടാ പെൺ‌പട ആർ കെ ശേഖർ കെ പി ബ്രഹ്മാനന്ദൻ, പി കെ മനോഹരൻ 1975
വെള്ളിത്തേൻ കിണ്ണംപോൽ പെൺ‌പട ആർ കെ ശേഖർ പി ജയചന്ദ്രൻ 1975
മാറിടമീറന്‍ തുകിൽ പ്രിയേ നിനക്കു വേണ്ടി ആർ കെ ശേഖർ പി സുശീല 1975
കണ്ടൂ മാമാ ലൗ ലെറ്റർ കെ ജെ ജോയ് പട്ടം സദൻ, അമ്പിളി, ബി വസന്ത 1975
കാമുകിമാരേ കന്യകമാരേ ലൗ ലെറ്റർ കെ ജെ ജോയ് കെ ജെ യേശുദാസ് 1975
മധുരം തിരുമധുരം ലൗ ലെറ്റർ കെ ജെ ജോയ് കെ ജെ യേശുദാസ്, ബി വസന്ത 1975
വൃന്ദാവനം സ്വർഗ്ഗമാക്കിയ അമൃതവാഹിനി എ ടി ഉമ്മർ അമ്പിളി 1976

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കനകകുണ്ഡല ചോറ്റാനിക്കര അമ്മ ശങ്കരാചാര്യർ കെ ജെ യേശുദാസ് 1976

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
രാജവെമ്പാല കെ എസ് ഗോപാലകൃഷ്ണൻ 1984