സ്വപ്നം കാണും പെണ്ണേ

സ്വപ്നം കാണും പെണ്ണേ
സ്വര്‍ഗ്ഗം തേടും കണ്ണേ
മണിമാറിലെയ്യാനമ്പു തരൂ
മലര്‍ശരം നീ വന്നെടുക്കൂ
അടിമുടി എയ്തെന്നെ തളർത്തൂ
സ്വപ്നം കാണും പെണ്ണേ

പൂങ്കാറ്റിലെ തേന്മുല്ലപോല്‍
താരുണ്യാംഗീ നീ നില്ക്കേ
വെണ്ണതോറ്റിടും എന്റെ മേനിയെ
വന്നു പുല്‍കിടും നീ
വരൂ കാറ്റുപോലെ -തരൂ നിന്റെയെല്ലാം
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴൻ
സ്വപ്നം കാണും പെണ്ണേ

ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍
ശ്യാമളാക്ഷി നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ
സ്വന്തമാക്കിടും നീ
വരൂ സ്വര്‍ഗ്ഗദേവാ -തരൂ രാഗചിത്രം
നീയല്ലോ എന്നുമെന്റെ പ്രാണനാഥൻ

സ്വപ്നം കാണും പെണ്ണേ
സ്വര്‍ഗ്ഗം തേടും കണ്ണേ
മണിമാറിലെയ്യാനമ്പു തരൂ
മലര്‍ശരം നീ വന്നെടുക്കൂ
അടിമുടി എയ്തെന്നെ തളർത്തൂ
സ്വപ്നം കാണും പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Swapnam kaanum penne

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.