എൻ ശ്രീകാന്ത്

N Sreekanth
ശ്രീകാന്ത്
എൻ ശശിധരൻ
ആലപിച്ച ഗാനങ്ങൾ: 27

തിരുവനന്തപുരം ജില്ലയിൽ കടയ്ക്കാവൂരിൽ 1950 ഇൽ ശ്രീകാന്ത് എന്ന എൻ. ശശിധരൻ ജനിച്ചു. അച്ഛൻ നടരാജഭാഗവതർ, അമ്മ പൊന്നമ്മ. ഒൻപതുമക്കളിൽ രണ്ടാമത്തെ മകനാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിയ്ക്കുമ്പോൾ ആകാശവാണി യുടെ അഖിലേന്ത്യാ ലളിതഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നീട് ആകാശവാണിയിൽ പലതവണ പാടാൻ അവസരം ലഭിച്ചു. പ്രത്യേകിച്ചും എം. ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനങ്ങൾ.1973ൽ ദേവരാജനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ബാലമുരളീകൃഷ്ണയുടെ കീഴിലും സോമശേഖരബാബുവിന്റെ കീഴിലും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974ൽ റിലീസായ ‘ഭാര്യയില്ലാത്ത രാത്രി’ യിൽ ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതമിട്ട "അഭിലാഷമോഹിനീ....’ എന്ന ഗാനം ആലപിച്ചുകൊണ്ട് സിനിമയിൽ തുടക്കമിട്ടു. അക്കൊല്ലം തന്നെ ഇറങ്ങിയ ‘ചുവന്ന സന്ധ്യകൾ‘ ഇലെ "ഇതിഹാസങ്ങൾ ജനിയ്ക്കും മുൻപേ" ഹിറ്റ് പാട്ടായി മാറി.

ആ സമയത്ത് ശശിധരൻ എന്ന പേരിൽ മറ്റൊരു ഗായകൻ ഉണ്ടായിരുന്നതിനാൽ വയലാർ രാമവർമ്മയുടെ നിർദ്ദേശപ്രകാരം പേർ ശ്രീകാന്ത് എന്ന് ആക്കുകയായിരുന്നു. ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന ചിത്രത്തിലെ "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം" പാടിപ്പഠിച്ച് റിഹേഴ്സലും കഴിഞ്ഞിരിക്കുമ്പോൾ നിർമ്മാതാവും സംഗീതസംവിധായകനും തമ്മിലുള്ള അഭിപ്രായവ്യ്ത്യാസത്താൽ കൈവിട്ടു പോയതാണെന്ന് ശ്രീകാന്ത് പറഞ്ഞിട്ടുണ്ട്. പി. ലീല, എസ്. ജാനകി, വാണി ജയറാം, മാധുരി, ജയച്ചന്ദ്രൻ എന്നിവരോടൊപ്പം ശ്രീകാന്ത് പാടിയിട്ടുണ്ട്. ഇപ്പോൾ നിരവധി റ്റി വി ചാനലുകൾക്ക് വേണ്ടി ശ്രീകാന്ത് പാടിക്കൊണ്ടിരിക്കുന്നു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
സ്യമന്തപഞ്ചക തീർത്ഥമായി ലളിതഗാനങ്ങൾ ഭരണിക്കാവ് ശിവകുമാർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
പാതിയുറക്കത്തിൽ ആകാശവാണി ഗാനങ്ങൾ എം കെ ശ്രീകുമാർ കെ പി എ സി ചന്ദ്രശേഖരൻ
ഗ്രീഷ്മസന്ധ്യാ പൂക്കണി - ആൽബം ബിച്ചു തിരുമല ബിച്ചു തിരുമല
അഭിലാഷ മോഹിനീ ഭാര്യ ഇല്ലാത്ത രാത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
ജാതരൂപിണീ ബോയ്ഫ്രണ്ട് ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
ഇതിഹാസങ്ങൾ ജനിക്കും മുൻപേ ചുവന്ന സന്ധ്യകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ഭഗവാൻ ഭഗവാൻ കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ആദത്തെ സൃഷ്ടിച്ചു മക്കൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
സ്വർണ്ണ കൊടിമരത്തിൽ സ്വാമി അയ്യപ്പൻ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
കൈലാസ ശൈലാധിനാഥാ സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ ജി ദേവരാജൻ മോഹനം, ആഭേരി 1975
പാർവ്വണശശികല ഉദിച്ചതോ നീലസാരി പാപ്പനംകോട് ലക്ഷ്മണൻ വി ദക്ഷിണാമൂർത്തി ദേശ് 1976
കാവേരീ തലക്കാവേരീ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
മാട്ടുപ്പൊങ്കൽ മകരപ്പൊങ്കൽ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
മൃഗാംഗ ബിംബമുദിച്ചൂ റോമിയോ വയലാർ രാമവർമ്മ ജി ദേവരാജൻ 1976
പുഷ്പോത്സവ പന്തലിന്നുള്ളിലെ റോമിയോ വയലാർ രാമവർമ്മ ജി ദേവരാജൻ 1976
ചന്ദ്രകിരണങ്ങൾ രാഗങ്ങളായി അമ്മ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ മോഹനം, ശിവരഞ്ജിനി 1976
പുലരി തേടി പോകും അഞ്ജലി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1977
തപ്പുകൊട്ടിപ്പാടുന്ന മണിക്കുട്ടാ ആശീർവാദം ഭരണിക്കാവ് ശിവകുമാർ എം കെ അർജ്ജുനൻ ശങ്കരാഭരണം 1977
ആണുങ്ങളെന്നാൽ പൂവാണ് ഒറ്റപ്പെട്ടവർ പൂവച്ചൽ ഖാദർ ശ്യാം 1979
മകരവിളക്കേ മകരവിളക്ക് ശ്രീകുമാരൻ തമ്പി കെ ജെ ജോയ് 1980