ചന്ദ്രകിരണങ്ങൾ രാഗങ്ങളായി
Music:
Lyricist:
Singer:
Raaga:
Film/album:
ചന്ദ്രകിരണങ്ങൾ രാഗങ്ങളായി
ഇന്ദ്രനീലിമ താളങ്ങളായി
രജതതാരകൾ ശ്രോതാക്കളായി
രജനീസംഗീത മണ്ഡപമായി
മൌനം വാചാലമാകുന്ന വേള
മനസ്സിൽ വർണ്ണങ്ങൾ ഇളകുന്ന വേള
വന്നു ഞാൻ നിന്റെ മലർവള്ളി കുടിലിൽ
വന്നു ഞാൻ രാഗകല്ലോലമായ്
നീ വളർത്തുന്ന കളിത്തത്ത ചൊല്ലി
നീരജാക്ഷി നിനക്കായി രാത്രി (ചന്ദ്രകിരണങ്ങൾ...)
സ്വർണമലർമാരി പെയ്യുന്ന വനിക
സ്വർഗ മണിദീപമെരിയും നിൻ മിഴികൾ
വള്ളിക്കുടിലിന്റെ കിളിവാതിൽ കിലുങ്ങീ
ഉള്ളിൽ സ്വപ്നത്തിൻ കളിപ്പാട്ടം കിലുങ്ങി
പ്രേമധാമത്തിൻ മണിവീണപാടി
പ്രണയലോലയായ് രാത്രി (ചന്ദ്രകിരണങ്ങൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chandrakirangangal
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.