പ്രതാപചന്ദ്രൻ
മലയാള ചലച്ചിത്ര നടൻ. 1941-ൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. തന്റെ സ്കൂൾ പഠനകാലത്തുതന്നെ പ്രതാപചന്ദ്രൻ വിവിധ കലാപരിപാടികളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഭിനയമോഹവുമായി പതിനാലാം വയസ്സിൽ അദ്ദേഹം മദ്രാസിലേയ്ക്ക് വണ്ടി കയറി. എന്നാൽ സിനിമയിൽ അഭിനയിക്കുവാൻ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. മൂന്നുവർഷം അദ്ദേഹം അവിടെ താമസിച്ചു. ആ സമയത്ത് മദ്രാസിലെ മലയാളി അസോസിയേഷന്റെ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.
1961 ല്‍ "വിയര്‍പ്പിന്‍റെ വില'യായിരുന്നു പ്രതാപചന്ദ്രന്‍റെ ആദ്യചിത്രം. 60 വയസ്സുള്ള വൈദ്യരുടെ വേഷമായിരുന്നു ആ ചിത്രത്തില്‍. അതിനുശേഷം കുറച്ചുസിനിമകളിൽ അപ്രധാനവേഷങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരിച്ചു നാട്ടിലേയ്ക്ക് തന്നെ മടങ്ങിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിൽ അഭിനയിച്ചുപോന്നു. കുറച്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ചുവന്നു. പിന്നീട് വലിയ തിരക്കുള്ള നടനായിത്തീർന്നു. വര്‍ഷം 38 ചിത്രങ്ങള്‍ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രന്‍റെ ജീവിതത്തിലുണ്ട്. ഒരു സി ബിഐ ഡയറിക്കുറിപ്പ്, സംഘം, മനു അങ്കിൾ,കോട്ടയം കുഞ്ഞച്ചൻ, ഓഗസ്റ്റ് 1..എന്നീ സിനിമകളിലെ ഉജ്വലപ്രകടനം അദ്ദേഹത്തിനു ധാരാളം അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. ഏകദേശം മുന്നൂറ്റി അൻപതോളം മലയാള സിനിമകളിലും, ഇരുപതോളം തമിഴ് സിനിമകളിലും പ്രതാപചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.
പ്രതാപചന്ദ്രന്‍ അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ബിസിനസ് അറിയാത്ത, പ്രതാപന്‍റെ അഞ്ചു ചിത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു. കോടതി, കാട്ടുതീ, പ്രകടനം, മാനവധര്‍മ്മം, ഇവിടെ ഇങ്ങനെ, ഇവയായിരുന്നു പ്രതാപചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍. കോടതിക്കും കാട്ടുതീയ്ക്കും കഥയെഴുതിയതും പ്രതാപചന്ദ്രനാണ്. "ദീപം' എന്നൊരു സീരിയല്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു.
പ്രതാപചന്ദ്രന്റെ ഭാര്യ ചന്ദ്രിക. മക്കൾ അനൂപ്,ദീപക്,പ്രതിഭ.
2004 ഡിസംബർ -ൽ പ്രതാപചന്ദ്രൻ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വിയർപ്പിന്റെ വില | വൈദ്യർ | എം കൃഷ്ണൻ നായർ | 1962 |
| ഭർത്താവ് | എം കൃഷ്ണൻ നായർ | 1964 | |
| ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 | |
| ദാഹം | ഉണ്ണീ നമ്പൂതിരി | കെ എസ് സേതുമാധവൻ | 1965 |
| കാവ്യമേള | എം കൃഷ്ണൻ നായർ | 1965 | |
| കായംകുളം കൊച്ചുണ്ണി (1966) | കല്ലട കൊച്ചുനാണു | പി എ തോമസ് | 1966 |
| റൗഡി | കെ എസ് സേതുമാധവൻ | 1966 | |
| തറവാട്ടമ്മ | ഹരി | പി ഭാസ്ക്കരൻ | 1966 |
| സ്ഥാനാർത്ഥി സാറാമ്മ | കുര്യാച്ചൻ | കെ എസ് സേതുമാധവൻ | 1966 |
| ഒള്ളതുമതി | കെ എസ് സേതുമാധവൻ | 1967 | |
| പൂജ | പി കർമ്മചന്ദ്രൻ | 1967 | |
| കൊച്ചിൻ എക്സ്പ്രസ്സ് | എം കൃഷ്ണൻ നായർ | 1967 | |
| ചിത്രമേള | ടി എസ് മുത്തയ്യ | 1967 | |
| മാടത്തരുവി | പി എ തോമസ് | 1967 | |
| പാടുന്ന പുഴ | വക്കീൽ | എം കൃഷ്ണൻ നായർ | 1968 |
| വിദ്യാർത്ഥി | ജെ ശശികുമാർ | 1968 | |
| മനസ്വിനി | പി ഭാസ്ക്കരൻ | 1968 | |
| ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ | ആർ എം കൃഷ്ണസ്വാമി | 1968 | |
| അരക്കള്ളൻ മുക്കാൽ കള്ളൻ | ഗുരു സത്യാനന്ദസ്വാമികൾ | പി ഭാസ്ക്കരൻ | 1974 |
| ബാബുമോൻ | ടി ഹരിഹരൻ | 1975 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| കോടതി | ജോഷി | 1984 |
| കാട്ടുതീ | മനോജ് ബാബു | 1985 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| മാനവധർമ്മം | ജെ ശശികുമാർ | 1979 |
| പ്രകടനം | ജെ ശശികുമാർ | 1980 |
| ഇവിടെ ഇങ്ങനെ | ജോഷി | 1984 |
| കോടതി | ജോഷി | 1984 |
| കാട്ടുതീ | മനോജ് ബാബു | 1985 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സിന്ദൂരരേഖ | സിബി മലയിൽ | 1995 |
| രാജാവിന്റെ മകൻ | തമ്പി കണ്ണന്താനം | 1986 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ദേവാസുരം | ഐ വി ശശി | 1993 | ഡെൽഹി ഗണേഷ് |
| രാജാവിന്റെ മകൻ | തമ്പി കണ്ണന്താനം | 1986 | |
| വസന്തസേന | കെ വിജയന് | 1985 | മോഹൻലാൽ |
| ചന്ദ്രബിംബം | എൻ ശങ്കരൻ നായർ | 1980 | എം എൻ നമ്പ്യാർ |