താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Prathapachandran
Date of Death:
Thursday, 16 December, 2004
കഥ: 2

മലയാള ചലച്ചിത്ര നടൻ. 1941-ൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. തന്റെ സ്കൂൾ പഠനകാലത്തുതന്നെ പ്രതാപചന്ദ്രൻ വിവിധ കലാപരിപാടികളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഭിനയമോഹവുമായി പതിനാലാം വയസ്സിൽ അദ്ദേഹം മദ്രാസിലേയ്ക്ക് വണ്ടി കയറി. എന്നാൽ സിനിമയിൽ അഭിനയിക്കുവാൻ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. മൂന്നുവർഷം അദ്ദേഹം അവിടെ താമസിച്ചു. ആ സമയത്ത് മദ്രാസിലെ മലയാളി അസോസിയേഷന്റെ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.

1961 ല്‍ "വിയര്‍പ്പിന്‍റെ വില'യായിരുന്നു പ്രതാപചന്ദ്രന്‍റെ ആദ്യചിത്രം. 60 വയസ്സുള്ള വൈദ്യരുടെ വേഷമായിരുന്നു ആ ചിത്രത്തില്‍. അതിനുശേഷം കുറച്ചുസിനിമകളിൽ അപ്രധാനവേഷങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരിച്ചു നാട്ടിലേയ്ക്ക് തന്നെ മടങ്ങിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിൽ അഭിനയിച്ചുപോന്നു. കുറച്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ചുവന്നു. പിന്നീട് വലിയ തിരക്കുള്ള നടനായിത്തീർന്നു. വര്‍ഷം 38 ചിത്രങ്ങള്‍ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രന്‍റെ ജീവിതത്തിലുണ്ട്. ഒരു സി ബിഐ ഡയറിക്കുറിപ്പ്, സംഘം, മനു അങ്കിൾ,കോട്ടയം കുഞ്ഞച്ചൻ, ഓഗസ്റ്റ് 1..എന്നീ സിനിമകളിലെ ഉജ്വലപ്രകടനം അദ്ദേഹത്തിനു ധാരാളം അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. ഏകദേശം മുന്നൂറ്റി അൻപതോളം മലയാള സിനിമകളിലും, ഇരുപതോളം തമിഴ് സിനിമകളിലും പ്രതാപചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.

പ്രതാപചന്ദ്രന്‍ അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ബിസിനസ് അറിയാത്ത, പ്രതാപന്‍റെ അഞ്ചു ചിത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു. കോടതി, കാട്ടുതീ, പ്രകടനം, മാനവധര്‍മ്മം, ഇവിടെ ഇങ്ങനെ, ഇവയായിരുന്നു പ്രതാപചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍. കോടതിക്കും കാട്ടുതീയ്ക്കും കഥയെഴുതിയതും പ്രതാപചന്ദ്രനാണ്. "ദീപം' എന്നൊരു സീരിയല്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു.

പ്രതാപചന്ദ്രന്റെ ഭാര്യ ചന്ദ്രിക. മക്കൾ അനൂപ്,ദീപക്,പ്രതിഭ.

2004 ഡിസംബർ -ൽ പ്രതാപചന്ദ്രൻ അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിയർപ്പിന്റെ വില വൈദ്യർ എം കൃഷ്ണൻ നായർ 1962
ഭർത്താവ് എം കൃഷ്ണൻ നായർ 1964
ഒരാൾ കൂടി കള്ളനായി പി എ തോമസ് 1964
കാവ്യമേള എം കൃഷ്ണൻ നായർ 1965
ദാഹം ഉണ്ണീ നമ്പൂതിരി കെ എസ് സേതുമാധവൻ 1965
റൗഡി കെ എസ് സേതുമാധവൻ 1966
തറവാട്ടമ്മ ഹരി പി ഭാസ്ക്കരൻ 1966
സ്ഥാനാർത്ഥി സാറാമ്മ കുര്യാച്ചൻ കെ എസ് സേതുമാധവൻ 1966
കായംകുളം കൊച്ചുണ്ണി (1966) കല്ലട കൊച്ചുനാണു പി എ തോമസ് 1966
കൊച്ചിൻ എക്സ്പ്രസ്സ് എം കൃഷ്ണൻ നായർ 1967
ചിത്രമേള ടി എസ് മുത്തയ്യ 1967
മാടത്തരുവി പി എ തോമസ് 1967
ഒള്ളതുമതി കെ എസ് സേതുമാധവൻ 1967
പൂജ പി കർമ്മചന്ദ്രൻ 1967
പാടുന്ന പുഴ വക്കീൽ എം കൃഷ്ണൻ നായർ 1968
മനസ്വിനി പി ഭാസ്ക്കരൻ 1968
വിദ്യാർത്ഥി ജെ ശശികുമാർ 1968
ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ആർ എം കൃഷ്ണസ്വാമി 1968
അരക്കള്ളൻ മുക്കാൽ കള്ളൻ ഗുരു സത്യാനന്ദസ്വാമികൾ പി ഭാസ്ക്കരൻ 1974
തിരുവോണം ശ്രീകുമാരൻ തമ്പി 1975

കഥ

ചിത്രം സംവിധാനം വര്‍ഷം
കോടതി ജോഷി 1984
കാട്ടുതീ മനോജ് ബാബു 1985

അതിഥി താരം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.