വിനീത് ശ്രീനിവാസൻ

Vineeth Sreenivasan
Date of Birth:
തിങ്കൾ, 1 October, 1984
എഴുതിയ ഗാനങ്ങൾ: 22
ആലപിച്ച ഗാനങ്ങൾ: 237
സംവിധാനം: 7
കഥ: 5
സംഭാഷണം: 7
തിരക്കഥ: 6

ഗായകൻ-രചയിതാവ്-നടൻ-സംവിധായകൻ. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ്. മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിൽ ജനനം.

കൂത്തുപറമ്പിലും കണ്ണൂരിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കെ 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത "കിളിച്ചുണ്ടൻ മാമ്പഴ"ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത "കസവിന്റെ തട്ടമിട്ട" എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 1998ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനാർഹമായതാണ് സിനിമയിലും തന്റെ ശബ്ദം പരീക്ഷിക്കാൻ വിനീതിനു ധൈര്യമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതോടെ സിനിമ മുഖ്യവഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലും സംഗീതഷോകളിലും പാടി. 2005-ൽ പുറത്തിറങ്ങിയ "ഉദയനാണു താരം" എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ "കരളേ കരളിന്റെ കരളേ" എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങളും പിന്നീട് വന്ന നിരവധി സിനിമകളിലെയും ആൽബങ്ങളിലെയും ഗാനങ്ങൾ വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമാക്കി മാറ്റി.

അർജുൻ ശശി, ജേക്ക്സ് ബിജോയ് എന്നിവരൊത്ത് "മലയാളി" എന്ന മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച് നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് "മകന്റെ അച്ഛൻ" എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ "കോഫി@എംജി റോഡ്" എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ വ്യത്യസ്ത മേഖലകളിലേക്ക് തുടർന്ന് ശ്രദ്ധ പതിപ്പിച്ച വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് "മലർവാടി അർട്സ് & സ്പോർട്സ് ക്ലബ്ബ് ". മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു. തുടർന്ന് വീണ്ടൂം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിനീതിന് "ചാപ്പാ കുരിശ്" എന്ന ചിത്രത്തിലെ "അൻസാരി" എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. വിനീത് സ്വന്തമായി കഥയും തിരക്കഥയും പൂർത്തിയാക്കി സംവിധാനം ചെയ്ത സിനിമയാണ് "തട്ടത്തിൻ മറയത്ത്".

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സൈക്കിൾ റോയി ജോണി ആന്റണി 2008
മകന്റെ അച്ഛൻ മനു വി എം വിനു 2009
ട്രാഫിക്ക് റൈഹാൻ രാജേഷ് പിള്ള 2011
ചാപ്പാ കുരിശ് അൻസാരി സമീർ താഹിർ 2011
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ ശ്യാം സജിൻ രാഘവൻ 2012
ഓം ശാന്തി ഓശാന ഡോ. പ്രസാദ് വർക്കി ജൂഡ് ആന്തണി ജോസഫ് 2014
ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിഖ് 2014
കുഞ്ഞിരാമായണം ദുബായ് കുഞ്ഞിരാമൻ ബേസിൽ ജോസഫ് 2015
ഒരു വടക്കൻ സെൽഫി ജാക്ക് ദ് ട്രാക്കർ/നിവിൻ ജി പ്രജിത് 2015
ഒരു II ക്ലാസ്സ് യാത്ര നന്ദു ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
ജേക്കബിന്റെ സ്വർഗ്ഗരാജ്യം യൂസഫ് ഷാ വിനീത് ശ്രീനിവാസൻ 2016
ഒരു മുത്തശ്ശി ഗദ സക്കറിയയുടെ ചെറുപ്പം ജൂഡ് ആന്തണി ജോസഫ് 2016
ഒരു സിനിമാക്കാരൻ ആൽബി ലിയോ തദേവൂസ് 2017
ആന അലറലോടലറൽ ഹാഷിം ദിലീപ് മേനോൻ 2017
എബി എബി ശ്രീകാന്ത് മുരളി 2017
അരവിന്ദന്റെ അതിഥികൾ അരവിന്ദൻ എം മോഹനൻ 2018
ലൗ ആക്ഷൻ ഡ്രാമ സുമൻ ധ്യാൻ ശ്രീനിവാസൻ 2019
മനോഹരം മനു അൻവർ സാദിഖ് 2019
തണ്ണീർമത്തൻ ദിനങ്ങൾ രവി പദ്മനാഭന്‍ ഗിരീഷ് എ ഡി 2019
സാറാസ് വിനീത് ശ്രീനിവാസൻ എന്ന ഗായകനായിത്തന്നെ ജൂഡ് ആന്തണി ജോസഫ് 2021

സംഭാഷണം എഴുതിയ സിനിമകൾ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചെമ്പകം പൂവിടും ദളവാപുരം
ഒത്തിരിക്കാലമായ് ഖൽബിന്റെ ഖൽബ് കണ്ട കിളി
കസവിന്റെ തട്ടമിട്ട് കിളിച്ചുണ്ടൻ മാമ്പഴം ബീയാർ പ്രസാദ് വിദ്യാസാഗർ 2003
മാമാ നീ മോങ്ങാതയ്യാ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2004
കല്ലായിപ്പുഴ കടവിലിന്നു* വാണ്ടഡ് രാജീവ് ആലുങ്കൽ സഞ്ജീവ് ലാൽ 2004
ഓമനപ്പുഴ കടപ്പുറത്തിന്നോമനേ ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2005
ഓമൽ കണ്മണി നരൻ കൈതപ്രം ദീപക് ദേവ് 2005
കരളേ കരളിന്റെ കരളേ ഉദയനാണ് താരം കൈതപ്രം ദീപക് ദേവ് 2005
കരിനീല കണ്ണിലെന്തെടി ചക്കരമുത്ത് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ശുദ്ധധന്യാസി 2006
എന്റെ ഖൽബിലെ വെണ്ണിലാവ് ക്ലാസ്‌മേറ്റ്സ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ പീലു 2006
കൊക്കൊക്കോ കോഴി ചുമ്മാ ഫാസ്റ്റ് ട്രാക്ക് ഗിരീഷ് പുത്തഞ്ചേരി ദീപക് ദേവ് 2006
കിലുകിലുക്കം കിലുക്കം കിലുകിലുക്കം ഗിരീഷ് പുത്തഞ്ചേരി ദീപക് ദേവ് 2006
ഹൃദയവും ഹൃദയവും - M നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
ഹൃദയവും ഹൃദയവും പുണരുമീ നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
മായാജാലകത്തിൻ ഔട്ട് ഓഫ് സിലബസ് റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് 2006
തേവാരം നോക്കുന്നുണ്ടേ രസതന്ത്രം ഗിരീഷ് പുത്തഞ്ചേരി ഇളയരാജ കീരവാണി 2006
പുതുവസന്തത്തിൻ മുഴക്കത്തിൽ രാഷ്ട്രം കൈതപ്രം ദീപക് ദേവ് 2006
പിടിയാന പിടിയാന തുറുപ്പുഗുലാൻ കൈതപ്രം അലക്സ് പോൾ 2006
ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ യെസ് യുവർ ഓണർ വയലാർ ശരത്ചന്ദ്രവർമ്മ ദീപക് ദേവ് 2006
നഗരം വിധുരം ഒരേ കടൽ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ ശുഭപന്തുവരാളി 2007

ഗാനരചന

വിനീത് ശ്രീനിവാസൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഇന്നൊരീ മഴയിൽ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, രാഹുൽ നമ്പ്യാർ 2010
സ്നേഹമേ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ രാജേഷ് മേനോൻ 2010
കാത്തു കാത്തു വെച്ചൊരു മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2010
നേരിൻ വഴിതൻ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ സച്ചിൻ വാര്യർ, വിനീത് ശ്രീനിവാസൻ, ദിവ്യ എസ് മേനോൻ , ഷാൻ റഹ്മാൻ 2010
ലവൻ കശ്മലൻ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ 2010
മാന്യമഹാജനങ്ങളെ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, സച്ചിൻ വാര്യർ, രാജേഷ് മേനോൻ 2010
ചങ്ങായീ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 2010
അനുരാഗത്തിൽ വേളയിൽ തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ 2012
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ ദിവ്യ എസ് മേനോൻ 2012
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ -M തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ രാഹുൽ സുബ്രഹ്മണ്യൻ 2012
ആരോമലേ ആനന്ദമേ ഓർമ്മയുണ്ടോ ഈ മുഖം ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2014
ചെന്നൈ പട്ടണം ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ആര്യ മോഹൻദാസ്‌ 2015
യെക്കം പോഗവില്ലൈ ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2015
എന്നെ തല്ലണ്ടമ്മാവാ ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ 2015
കൈക്കോട്ടും കണ്ടിട്ടില്ല. ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ വൈക്കം വിജയലക്ഷ്മി 2015
ദൂരെയോ ആനന്ദം സച്ചിൻ വാര്യർ സുചിത് സുരേശൻ, സച്ചിൻ വാര്യർ, അശ്വിൻ ഗോപകുമാർ, വിശാഖ് നായർ 2016
നീയും ഞാനും ആന അലറലോടലറൽ ഷാൻ റഹ്മാൻ സച്ചിൻ ബാലു 2017
സുന്നത്ത് കല്യാണം ആന അലറലോടലറൽ ഷാൻ റഹ്മാൻ മിഥുൻ ജയരാജ്, ഗൗരി ലക്ഷ്മി 2017
*ചുരുളഴിയാത്ത ലൗ ആക്ഷൻ ഡ്രാമ ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ 2019
താരാപഥമാകേ ഹെലൻ ഷാൻ റഹ്മാൻ പ്രാർത്ഥന ഇന്ദ്രജിത്ത്‌ 2019

Creative contribution

തലക്കെട്ട് സംവിധാനം വര്‍ഷം
കുഞ്ഞെൽദോ ആർ ജെ മാത്തുക്കുട്ടി 2021

അതിഥി താരം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
പോസിറ്റീവ് വി കെ പ്രകാശ് 2008 സ്കന്ദ അശോക്