മുരളി

Murali
Date of Birth:
ചൊവ്വ, 25 May, 1954
Date of Death:
Thursday, 6 August, 2009
ആലപിച്ച ഗാനങ്ങൾ: 1

1954 മേയ് 25 ന് പി കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. കുടവട്ടൂർ എൽ പി സ്കൂൾ, കൊട്ടാരക്കര തൃക്കണ്ണമംഗൽ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തിരുവനന്തപുരം എം ജി കോളേജ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് എന്നിവിടങ്ങളിൽ നിന്നും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടുകയും ആരോഗ്യവകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് ആയി ഔദ്ധ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. പഠനകാലത്ത് ഇടതുപക്ഷവിദ്യാർഥിസംഘടനകളുടെ സഹയാത്രികനായിരുന്ന മുരളി പിന്നീട് അപ്പർ ഡിവിഷൻ ക്ലർക്ക് ആയി കേരളയൂണിവേർസിറ്റിയിൽ സേവനമനുഷ്ഠിച്ചു.

ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി‘ എന്ന ചിത്രത്തിലൂടെയാണ് മുരളി മലയാളസിനിമയിലേക്ക് കടന്നു വരുന്നത്. ജോലിയിലിരിക്കെ തന്നെ നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്ന മുരളി, നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ ഒരു സജീവാംഗമായിരുന്നു. ‘ഞാറ്റടി’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ‘ചിദംബര’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ, ഹരിഹരന്റെ ‘പഞ്ചാഗ്നി’യാണ് മുരളിക്ക് മലയാളസിനിമയിൽ സ്ഥിരമായ ഒരു മേൽ‌വിലാസം ഉണ്ടാക്കിക്കൊടുത്തത്. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രം മുരളിയിലെ അഭിനേതാവിന്റെ യഥാർത്ഥ ചിത്രം മലയാളിക്ക് കാട്ടിക്കൊടുത്തു. 2002 ൽ ‘നെയ്ത്തുകാരൻ’ എന്ന ചിത്രത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യസമരസേനിയായ നെയ്ത്തുകാരനെ അവതരിപ്പിച്ച മുരളി ആ വർഷത്തെ നല്ല നടനുള്ള ദേശീയ പുരസ്ക്കാരം നേടി.

അഭിനയത്തിലെന്നപോലെ സാഹിത്യത്തിലും മുരളി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിൽ ‘അഭിനേതാവും ആശാന്റെ കവിതയും’ എന്ന ഗ്രന്ഥം സംഗീത നാടക അക്കാദമി അവാർഡ് നേടുകയുണ്ടായി.

സംഗീതനാടക അക്കാദമി ചെയർമാൻ ആയിരിക്കെ 2009 ആഗസ്റ്റ് 6 ന് മുരളി അന്തരിച്ചു.

ചിത്രം : നന്ദൻ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഞാറ്റടി രഘു ഭരത് ഗോപി 1979
നിധിയുടെ കഥ വിജയകൃഷ്ണൻ 1986
പഞ്ചാഗ്നി രാജൻ ടി ഹരിഹരൻ 1986
ചിദംബരം ജി അരവിന്ദൻ 1986
മീനമാസത്തിലെ സൂര്യൻ അബൂബക്കർ ലെനിൻ രാജേന്ദ്രൻ 1986
കിളിപ്പാട്ട് രാഘവൻ 1987
നൊമ്പരത്തിപ്പൂവ് സ്ആമുവെൽ പി പത്മരാജൻ 1987
നീയെത്ര ധന്യ ഹാഫിസ് അലി ജേസി 1987
ഋതുഭേദം പ്രതാപ് പോത്തൻ 1987
തീർത്ഥം മോഹൻ 1987
സ്വാതി തിരുനാൾ ഗോവിന്ദ മാരാർ ലെനിൻ രാജേന്ദ്രൻ 1987
ആട്ടക്കഥ ജെ വില്യംസ് 1987
അർച്ചനപ്പൂക്കൾ ഹരി മഹേഷ് സോമൻ 1987
എഴുതാപ്പുറങ്ങൾ രവീന്ദ്രനാഥ് സിബി മലയിൽ 1987
ഒരു മെയ്‌മാസപ്പുലരിയിൽ വി ആർ ഗോപിനാഥ് 1987
മിഴിയിതളിൽ കണ്ണീരുമായി പ്രകാശ് കോളേരി 1987
ജാലകം ഹരികുമാർ 1987
കനകാംബരങ്ങൾ എൻ ശങ്കരൻ നായർ 1988
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ശിവശങ്കരൻ വിജി തമ്പി 1988
പുരാവൃത്തം അച്ചു ലെനിൻ രാജേന്ദ്രൻ 1988

ആലപിച്ച ഗാനങ്ങൾ

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
നീലക്കുറിഞ്ഞി പൂത്തപ്പോൾ ഭരതൻ 1987 ഗിരീഷ് കർണാട്

Distribution

സിനിമ സംവിധാനം വര്‍ഷം
ജേർണി ഓഫ് ലവ് 18+ അരുൺ ഡി ജോസ് 2023