മാതു

Mathu

തെന്നിന്ത്യൻ ചലച്ചിത്ര നടി. ആന്ധ്ര സ്വദേശിനിയാണ് മാതു. വെങ്കട് റാവുവും ശാന്തമ്മയുമാണ് മാതാപിതാക്കൾ. മാധവി എന്നായിരുന്നു യഥാർത്ഥ നാമം. 1977- ലാണ് സനാദി അപ്പണ്ണ എന്ന കന്നഡ സിനിമയിൽ ബാലതാരമായി അഭിനയം തുടങ്ങുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനുതന്നെ മികച്ചബാലതാരത്തിനുള്ള കർണ്ണാടക സർക്കാറിന്റെ അവാർഡ് ലഭിച്ചു. പിന്നീട് രജനീകാന്തിനൊപ്പം ഭൈരവി എന്ന ചിത്രത്തിൽ ബാലതാരമായി. തുടർന്ന് നീയാ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് പത്ത് വർഷത്തിനു ശേഷം കോവിൽ മണി ഓസൈ എന്ന ചിത്രത്തിലൂടെ മാതു അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു.

ഒന്നു രണ്ടു തമിഴ് സിനിമകളിൽ കൂടി അഭിനയിച്ചതിനുശേഷമാണ് മാതു മലയാള സിനിമയിലേയ്ക്കെത്തുന്നത്. 1989- ൽ ഇറങ്ങിയ പൂരം ആയിരുന്നു മാതുവിന്റെ ആദ്യ ചിത്രം. നെടുമുടിവേണു സംവിധാനം ചെയ്ത സിനിമയായിരുന്നു "പൂരം". മാധവി എന്ന പേര് മാറ്റി മാതു എന്നാക്കിയത് നെടുമുടിവേണുവായിരുന്നു. അതിനുശേഷം മമ്മൂട്ടിയോടൊപ്പം കുട്ടേട്ടൻ, അമരം എന്നീ സിനിമകളിൽ അഭിനയിച്ചു. അമരത്തിൽ മമ്മൂട്ടിയുടെ മകളായിട്ടുള്ള മാതുവിന്റെ വേഷമാണ് മാതുവിനെ പ്രശസ്ഥയാക്കിയത്. വളരെയധികം പ്രേക്ഷകപ്രീതി നേടിയ വേഷമായിരുന്നു അമരത്തിലേത്. മോഹൻലാലിനോടൊപ്പം സദയം എന്ന എം ടി ചിത്രത്തിൽ മാതു അഭിനയിച്ചു. തൊണ്ണൂറുകളിൽ തിരക്കുള്ള നടിയായിരുന്നു മാതു അറുപതോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഡോക്ടർ ജേക്കബ് എന്നയാളെ വിവാഹം ചെയ്ത് സിനിമാഭിനയം നിർത്തിയ മാതു അമേരിയ്ക്കയിലേയ്ക്ക് പോയി അവിടെ താമസമായി. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. മകൾ ജെയ്മി, മകൻ ലൂക്ക്. 2014-ൽ ജേക്കബിൽ നിന്നും വിവാഹമോചനം നേടിയ മാതു അമേരിയ്ക്കയിൽ ഡോക്ടറായ അൻപളകൻ ജോർജ്ജിനെ വിവാഹം ചെയ്തു. 2019-ൽ അനിയൻ കുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ മാതു അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പൂരം മാധവി നെടുമുടി വേണു 1989
കുട്ടേട്ടൻ ഇന്ദു ജോഷി 1990
സന്ദേശം ലതിക സത്യൻ അന്തിക്കാട് 1991
തുടർക്കഥ ലക്ഷ്മി ഡെന്നിസ് ജോസഫ് 1991
പാരലൽ കോളേജ് ഇന്ദു തുളസീദാസ് 1991
കടലോരക്കാറ്റ് സി പി ജോമോൻ 1991
അമരം രാധ ഭരതൻ 1991
കള്ളൻ കപ്പലിൽത്തന്നെ സാവിത്രി തേവലക്കര ചെല്ലപ്പൻ 1992
സദയം ജയ സിബി മലയിൽ 1992
സവിധം റീന ജോർജ്ജ് കിത്തു 1992
ആയുഷ്‌കാലം ശോഭ കമൽ 1992
പ്രമാണികൾ അഗസ്റ്റിൻ പ്രകാശ് 1992
ആഗ്നേയം നിമ്മി പി ജി വിശ്വംഭരൻ 1993
ഏകലവ്യൻ മാളു ഷാജി കൈലാസ് 1993
ഒരു കടങ്കഥ പോലെ ജോഷി മാത്യു 1993
ഉപ്പുകണ്ടം ബ്രദേഴ്സ് ലീന ടി എസ് സുരേഷ് ബാബു 1993
എന്റെ ശ്രീക്കുട്ടിയ്ക്ക് ജോസ് തോമസ് 1993
അദ്ദേഹം എന്ന ഇദ്ദേഹം നാൻസി വിജി തമ്പി 1993
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി മായ പി അനിൽ, ബാബു നാരായണൻ 1993
ചെപ്പടിവിദ്യ ഇന്ദുലേഖ ജി എസ് വിജയൻ 1993