മാനസ രാധാകൃഷ്ണൻ
വി കെ രാധാകൃഷ്ണന്റെയും ശ്രീകലയുടെയും മകളായി എറണാംകുളത്ത് ജനിച്ചു. മാനസ പഠിച്ചതും വളർന്നതും ദുബായിലാണ്. പത്താംക്ലാസ് വരെ പഠിച്ചത് ദുബായ് ഇന്ത്യൻ സ്ക്കൂളിലായിരുന്നു. തൃപ്പൂണിത്തറ ചോയ്സ് സ്ക്കൂളിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസിലും സിനിമാറ്റിക്ക് ഡാൻസിലും ഗിറ്റാറിലും പ്രാവീണ്യം നേടിയയാളാണ് മാനസ.
ബാലനടിയായിട്ടാണ് മാനസ സിനിമയിൽ അരങ്ങേറുന്നത്. കണ്ണീരിന് മധുരം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. തുടർന്ന് ചില സിനിമകളിൽ കൂടി ബാലനടിയായി അഭിനയിച്ച മാനസ ആദ്യമായി നായികയാകുന്നത് തമിഴ് സിനിമയിലാണ്. 2016 -ൽ ഇറങ്ങിയ സണ്ടികുതിരൈ എന്ന സിനിമയിലായിരുന്നു നായികയായത്. 2017 -ൽ കാറ്റ് എന്ന സിനിമയിലൂടെ മലയാളത്തിലും മാനസ നായികയായി. പത്തിലധികം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും മാനസ രാധാകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കടാക്ഷം | ശശി പരവൂർ | 2010 | |
| കണ്ണീരിന് മധുരം | രഘുനാഥ് പലേരി | 2012 | |
| വില്ലാളിവീരൻ | സുധീഷ് ശങ്കർ | 2014 | |
| പോളേട്ടന്റെ വീട് | ദിലീപ് നാരായണൻ | 2016 | |
| കാറ്റ് | ഉമ്മുക്കുൽസു | അരുൺ കുമാർ അരവിന്ദ് | 2017 |
| ക്രോസ്റോഡ് | ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | 2017 | |
| വികടകുമാരൻ | സിന്ധു | ബോബൻ സാമുവൽ | 2018 |
| ചിൽഡ്രൻസ് പാർക്ക് | പ്രാർത്ഥന | ഷാഫി | 2019 |
| സകലകലാശാല | വിനോദ് ഗുരുവായൂർ | 2019 | |
| ഉറിയടി | ജോൺ വർഗ്ഗീസ് | 2020 | |
| ട്വന്റി വൺ ഗ്രാംസ് | അഞ്ജലി | ബിബിൻ കൃഷ്ണ | 2022 |
| പാപ്പൻ | ബെന്നിറ്റ ഐസക് (ചെറുപ്പകാലം) | ജോഷി | 2022 |
| ഓർമ്മചിത്രം | പാർവതി | ഒരു വഴിപോക്കൻ | 2024 |