ഈശ്വരൻ മനുഷ്യനായ്

ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
ഇരവും പകലും കരയും കടലും
ഇടചേർന്ന ജീവിത കളിയരങ്ങിൽ..
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു

കർമ്മഫലങ്ങൾ പിൻതുടരുന്നു
കയ്പ്പും മധുരവും പകരുന്നു.. (2)
അവതാരനാടകം അവിരാമം തുടരുന്നു
അരങ്ങുകൾ മാത്രം മാറുന്നു..
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു

കാണികൾ നമ്മൾ എന്തറിയുന്നു..
കണ്ണീർ മിഴികളേ മറയ്ക്കുന്നു (2)
അലകടൽ നടുവിലും അഖില മനസ്സിലും
അണുവിലും പള്ളിയുറങ്ങുന്നു
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
ഇരവും പകലും കരയും കടലും
ഇടചേർന്ന ജീവിത കളിയരങ്ങിൽ..
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
9
Average: 9 (1 vote)
eeswaran manushyanayi

Additional Info

Year:
1972
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അഗ്രേ പശ്യാമി തേജോ കെ ജെ യേശുദാസ്
ആദിയില്‍ മത്സ്യമായി കെ ജെ യേശുദാസ്
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് അമ്പിളി
യദാ യദാഹി കെ ജെ യേശുദാസ്
ഇന്ദീവര ദളനയനാ കെ ജെ യേശുദാസ്, കോറസ്
തങ്കമകുടം ചൂടി നില്പൂ (1) വി ദക്ഷിണാമൂർത്തി, കെ പി ബ്രഹ്മാനന്ദൻ
രാധികേ മമ ഹൃദയ കെ പി ബ്രഹ്മാനന്ദൻ, പി സുശീല
പൊന്നമ്പല നടവാതിലടഞ്ഞു പി സുശീല
ഇന്നലേയോളം എന്തെന്നറിഞ്ഞീല കെ ജെ യേശുദാസ്, കോറസ്
വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍ കെ ജെ യേശുദാസ്
തിരുമിഴി മുനയാൽ എസ് ജാനകി
രാധികേ അമ്പിളി, ബി വസന്ത
കറയറ്റ ഭക്തിതന്‍ കെ ജെ യേശുദാസ്
പീലിപ്പൂമുടി ചാര്‍ത്തി പി ലീല, ശൂലമംഗലം രാജലക്ഷ്മി
തിരവലിക്കും തേരിലേറി പി ജയചന്ദ്രൻ, കോറസ്
ഒരു വരം തേടിവന്നു എസ് ജാനകി
താപങ്ങളകറ്റുക പി ലീല
തങ്കമകുടം ചൂടി നില്പൂ (2) കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ
ചിത്രശലഭങ്ങളാം എസ് ജാനകി, കോറസ്
Submitted 11 years 10 months ago by Neeli.