ഇന്നലേയോളം എന്തെന്നറിഞ്ഞീല

ഇന്നലേയോളം എന്തെന്നറിഞ്ഞീല
ഇനി നാളെയും എന്തെന്നറിവീല (2)
ഇന്നീ കണ്ട തടിയ്ക്കു വിനാശവും..
ഇന്ന നേരം എന്നതും അറിവീല.
കണ്ടുകണ്ടങ്ങിരിയ്ക്കും ജനങ്ങളെ.. .
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ (2)

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ..
തണ്ടില്‍ ഏറ്റി നടത്തുന്നതും ഭവാന്‍..
മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍

കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ..
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)

സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചും
നാണം കെട്ടു നടക്കുന്നിതു ചിലര്‍ (2)
മദ മത്സരം.. ചിന്തിച്ചു ചിന്തറ്റു
മദികെട്ടു നടക്കുന്നിതു ചിലര്‍
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍ (2)
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍..
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

കാലമിന്നു കലിയുഗമല്ല്ലയോ..
ഭാരതമി പ്രദേശവുമല്ലയോ..
ചെമ്മേ നന്നായി നിരൂപിപ്പിന്‍ എല്ലാരും
ഹരിനാമങ്ങള്‍ ഇല്ലാതെ പോകയോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
innaleyolam enthennarinjeela

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഈശ്വരൻ മനുഷ്യനായ് കെ ജെ യേശുദാസ്
അഗ്രേ പശ്യാമി തേജോ കെ ജെ യേശുദാസ്
ആദിയില്‍ മത്സ്യമായി കെ ജെ യേശുദാസ്
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് അമ്പിളി
യദാ യദാഹി കെ ജെ യേശുദാസ്
ഇന്ദീവര ദളനയനാ കെ ജെ യേശുദാസ്, കോറസ്
തങ്കമകുടം ചൂടി നില്പൂ (1) വി ദക്ഷിണാമൂർത്തി, കെ പി ബ്രഹ്മാനന്ദൻ
രാധികേ മമ ഹൃദയ കെ പി ബ്രഹ്മാനന്ദൻ, പി സുശീല
പൊന്നമ്പല നടവാതിലടഞ്ഞു പി സുശീല
വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍ കെ ജെ യേശുദാസ്
തിരുമിഴി മുനയാൽ എസ് ജാനകി
രാധികേ അമ്പിളി, ബി വസന്ത
കറയറ്റ ഭക്തിതന്‍ കെ ജെ യേശുദാസ്
പീലിപ്പൂമുടി ചാര്‍ത്തി പി ലീല, ശൂലമംഗലം രാജലക്ഷ്മി
തിരവലിക്കും തേരിലേറി പി ജയചന്ദ്രൻ, കോറസ്
ഒരു വരം തേടിവന്നു എസ് ജാനകി
താപങ്ങളകറ്റുക പി ലീല
തങ്കമകുടം ചൂടി നില്പൂ (2) കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ
ചിത്രശലഭങ്ങളാം എസ് ജാനകി, കോറസ്
Submitted 11 years 10 months ago by Neeli.