തിരവലിക്കും തേരിലേറി

ഓ..ഓ..ഓഹോ .ആ ..
തിരവലിക്കും തേരിലേറി പാഞ്ഞുപോകണ കാറ്റേ
തിരമുറിക്കും തോണികള് വരണകണ്ടോ
വലവീശിവരണേ വഴിമാറിത്തരണേ..
വടിയോങ്ങി നടക്കണ വടക്കന്‍കാറ്റേ..വടക്കന്‍ കാറ്റേ (2)

കരയിലൊരു പെണ്ണു്..തെയ് തെയ് തെയ് തെയ്
കളിപറയും പെണ്ണു്..തെയ് തെയ് തെയ് തെയ്
പെണ്ണിന്റെ കണ്ണു രണ്ടും കരിമീന് ..തെയ് തെയ്
കരിമീനെ പിടിക്കാന്‍ വലവീശിച്ചെന്നേ
കരിമീനെ പിടിക്കാന്‍ വലവീശിച്ചെന്നേ
കരളിന്റെ വലക്കണ്ണി മുറിഞ്ഞേ..വലക്കണ്ണി മുറിഞ്ഞേ

തിരവലിക്കും തേരിലേറി പാഞ്ഞുപോകണ കാറ്റേ
തിരമുറിക്കും തോണികള് വരണകണ്ടോ
വലവീശിവരണേ വഴിമാറിത്തരണേ..
വടിയോങ്ങി നടക്കണ വടക്കന്‍കാറ്റേ..വടക്കന്‍ കാറ്റേ

കടലിലുള്ള പെണ്ണിന്റെ കൈ നിറയെ മുത്ത്
കരയിലുള്ള പെണ്ണിന്റ കവിളില്‍ രണ്ട് മുത്ത്
ഉം..ഉം ..
കടലിലുള്ള പെണ്ണിന്റെ കൈ നിറയെ മുത്ത്
കരയിലുള്ള പെണ്ണിന്റ കവിളില്‍ രണ്ട് മുത്ത്

കാലുറയ്ക്കാതോടി കാട് ചുറ്റും കാറ്റേ..ആ
കാലുറയ്ക്കാതോടി കാടു് ചുറ്റും കാറ്റേ
കടലുചുറ്റും കാറ്റേ നിന്‍ കാമുകിയാം കരിമീന്‍മിഴി
കരയിലോ കടലിലോ...

തിരവലിക്കും തേരിലേറി പാഞ്ഞുപോകണ കാറ്റേ
തിരമുറിക്കും തോണികള് വരണകണ്ടോ
വലവീശിവരണേ വഴിമാറിത്തരണേ..
വടിയോങ്ങി നടക്കണ വടക്കന്‍കാറ്റേ..വടക്കന്‍ കാറ്റേ

കാടുചുറ്റും കാറ്റേ.. കടലു ചുറ്റും കാറ്റേ
തെയ് തെയ് തെയ് തെയ് ..തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ് ..തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ് ..തെയ് തെയ് തെയ് തെയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
thiravalikum therileri

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഈശ്വരൻ മനുഷ്യനായ് കെ ജെ യേശുദാസ്
അഗ്രേ പശ്യാമി തേജോ കെ ജെ യേശുദാസ്
ആദിയില്‍ മത്സ്യമായി കെ ജെ യേശുദാസ്
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് അമ്പിളി
യദാ യദാഹി കെ ജെ യേശുദാസ്
ഇന്ദീവര ദളനയനാ കെ ജെ യേശുദാസ്, കോറസ്
തങ്കമകുടം ചൂടി നില്പൂ (1) വി ദക്ഷിണാമൂർത്തി, കെ പി ബ്രഹ്മാനന്ദൻ
രാധികേ മമ ഹൃദയ കെ പി ബ്രഹ്മാനന്ദൻ, പി സുശീല
പൊന്നമ്പല നടവാതിലടഞ്ഞു പി സുശീല
ഇന്നലേയോളം എന്തെന്നറിഞ്ഞീല കെ ജെ യേശുദാസ്, കോറസ്
വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍ കെ ജെ യേശുദാസ്
തിരുമിഴി മുനയാൽ എസ് ജാനകി
രാധികേ അമ്പിളി, ബി വസന്ത
കറയറ്റ ഭക്തിതന്‍ കെ ജെ യേശുദാസ്
പീലിപ്പൂമുടി ചാര്‍ത്തി പി ലീല, ശൂലമംഗലം രാജലക്ഷ്മി
ഒരു വരം തേടിവന്നു എസ് ജാനകി
താപങ്ങളകറ്റുക പി ലീല
തങ്കമകുടം ചൂടി നില്പൂ (2) കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ
ചിത്രശലഭങ്ങളാം എസ് ജാനകി, കോറസ്
Submitted 11 years 10 months ago by Neeli.